എംസോൺ റിലീസ് – 3003 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ സജിൻ.എം.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 ഹുസൈൻ സെയ്ദിയുടെ “മാഫിയ ക്യുൻസ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബാൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗംഗുബായ് കഠിയവാഡി.ബാരിസ്റ്ററുടെ മകളായ ഗംഗയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവുമായി കാമുകനായ രംണിക് ബോംബെയിലേക്ക് കൊണ്ടുപോവുന്നു. അയാൾ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിൽ വിൽക്കുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് […]
Blind Detective / ബ്ലൈൻഡ് ഡിറ്റക്ടീവ് (2013)
എംസോൺ റിലീസ് – 2999 ഭാഷ മാൻഡറിൻ സംവിധാനം Johnnie To പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.4/10 വിഖ്യാത ഏഷ്യൻ സംവിധായകൻ ജോണി ടോയുടെ സംവിധാനത്തിൽ ആൻഡി ലോയും സാമി ചെങും നായികാനായകന്മാരായി എത്തിയ ചൈനീസ് ആക്ഷൻ കോമഡി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്. 2013 ൽ കാനസ് ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്ത ചിത്രം, സാക്ഷാൽ ക്വിൻ്റൺ ടറാൻ്റീനോ പോലും പ്രകീർത്തിച്ച ജോണി ടോയുടെ കൊമേഴ്സ്യൽ സിനിമയിലേക്കുള്ള കാൽവെപ്പായിരുന്നു. […]
Better Call Saul Season 6 / ബെറ്റർ കോൾ സോൾ സീസൺ 6 (2022)
എംസോൺ റിലീസ് – 2995 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ 8.8/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
The Cyberbully / ദി സൈബർബുള്ളി (2015)
എംസോൺ റിലീസ് – 2989 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Chanan പരിഭാഷ മധുമോഹനൻ ഇടശ്ശേരി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6,9/10 2015-ൽ ബെൻ ചനാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ടെലിവിഷൻ ഡ്രാമയാണ് ദി സൈബർബുള്ളി.നിങ്ങളാരുമാറിയതെ ഒരുദിവസം ഒരു ഹാക്കർ നിങ്ങളുടെ കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയും നിയന്ത്രണം ഏറ്റെടുത്താൽ എന്തായിരിക്കും സംഭവിക്കുക?ഈ സംഭവങ്ങൾ മുഴുവൻ നടക്കുന്നത് കേയ്സി ജേക്കബ് എന്ന കൗമാരക്കാരിയുടെ ബെഡ്റൂമിൽ വെച്ചാണ്. ഓൺലൈൻ മാധ്യമങ്ങളിൽ സജീവിമായി ജീവിക്കുന്ന ഒരു പെൺക്കുട്ടിയാണ് കേയ്സി. […]
The Batman / ദ ബാറ്റ്മാൻ (2022)
എംസോൺ റിലീസ് – 2987 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Reeves പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 കുറ്റവാളികളെ നേരിട്ടുകൊണ്ട് ഗോഥം നഗരത്തിന്റെ രക്ഷകനായി ബാറ്റ്മാൻ യാത്ര തുടരുന്ന രണ്ടാമത്തെ വർഷം റിഡ്ലർ എന്നൊരു സീരിയൽ കില്ലർ നഗരത്തിൽ ഭീതി പടർത്തുന്നു. മേയറിൽ നിന്നും ആരംഭിക്കുന്ന കൊലപാതക പരമ്പരയിലൂടെ കൊലയാളി ബാറ്റ്മാനെ സംഭവവുമായി ബന്ധിപ്പിക്കുകയും, ചില ക്ലൂകൾ നൽകുകയും ചെയ്തു. തന്റെ പോലീസ് സുഹൃത്തായ ഗോർഡനൊപ്പം ബാറ്റ്മാന്റെ കേസ് അന്വേഷണം […]
Garuda Gamana Vrishabha Vahana / ഗരുഡ ഗമന ഋഷഭ വാഹനാ (2021)
എംസോൺ റിലീസ് – 2984 ഭാഷ കന്നഡ സംവിധാനം Raj B. Shetty പരിഭാഷ ജുനൈദ് ഒമർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 നേരം ഉച്ചയോട് അടുക്കുന്നു. മീൻ നന്നാക്കിക്കൊണ്ടിരുന്ന ഹരിയുടെ അമ്മ എന്തൊക്കെയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. ഹരിയോട് അൽപം വെള്ളമെടുത്ത് തന്റെ കൈകളിൽ ഒഴിക്കാൻ പറയുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തീർച്ച. തന്റെ മകനെയും കൂട്ടി തൊട്ടടുത്തുള്ള കൈവരിയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ കിണറ്റിൻ കരയിലേക്ക് അവർ നടന്നടുക്കുകയാണ്. ഇരുട്ടുവീണ കിണറ്റിനുള്ളിലേക്ക് അവർ സൂക്ഷ്മമായി നോക്കി. പിന്നീട് […]
Love Hostel / ലവ് ഹോസ്റ്റൽ (2022)
എംസോൺ റിലീസ് – 2959 ഭാഷ ഹിന്ദി സംവിധാനം Shanker Raman പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, റൊമാൻസ്, ത്രില്ലർ 7.3/10 ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകളെ ആസ്പദമാക്കി ശങ്കർ രമൺ സംവിധാനം ചെയ്ത റൊമാൻ്റിക്ക് ത്രില്ലർ സിനിമയാണ് ലവ് ഹോസ്റ്റൽ. ജ്യോതിയും ആശുവും വളരെ നാളുകളായി പ്രണയത്തിലാണ്. ജ്യോതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്ന് അവർ ഒളിച്ചോടി വിവാഹം കഴിക്കുന്നു. മിശ്രവിവാഹമായതിനാൽ അവരുടെ ജീവന് ഭീഷണിയുള്ളതുകൊണ്ട് കോടതി അവരെ സേഫ് ഹോമിലേക്ക് അയക്കുന്നു. ഒളിച്ചോടുന്നവരെ ദുരഭിമാനക്കൊലകളിൽ നിന്ന് […]
The Plagues of Breslau / ദ പ്ലേഗ്സ് ഓഫ് ബ്രെസ്ലോ (2018)
എംസോൺ റിലീസ് – 2955 ഭാഷ പോളിഷ്, ഇംഗ്ലീഷ് സംവിധാനം Patryk Vega പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 5.9/10 നഗരത്തിൽ നടന്ന അസാധാരണമായ ഒരു കൊലപാതകം അന്വേഷിക്കുകയാണ് ഡിറ്റക്ടീവ് ഹെലേന റൂസ്. കൊല്ലപ്പെട്ടയാളുടെ ദേഹത്ത്, അയാൾ ചെയ്ത തെറ്റ് കമ്പി പഴുപ്പിച്ച് എഴുതിയ ശേഷമാണ് കൊന്നിരിക്കുന്നത്. സംഭവത്തിന് പല വിചിത്ര സ്വഭാവങ്ങളുമുണ്ടെന്ന് ഹെലേനക്ക് ബോധ്യമാകുന്നു. പിറ്റേന്ന് സമാനമായ രീതിയിൽ മറ്റൊരു കൊല കൂടി. വരും ദിവസങ്ങളിൽ ഇനിയും ആളുകൾ കൊല്ലപ്പെടുമെന്ന […]