എംസോൺ റിലീസ് – 2903 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
The Postcard Killings / ദി പോസ്റ്റുകാർഡ് കില്ലിങ്സ് (2020)
എംസോൺ റിലീസ് – 2900 ഭാഷ ഡച്ച്, ഇംഗ്ലീഷ് സംവിധാനം Danis Tanovic പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.8/10 30 വർഷം പോലീസ് ഓഫീസർ ആയിരുന്ന ജേക്കബ് കാനന്റെ, മകളും ഭർത്താവും ഹണിമൂണിനിടെ യൂറോപ്പിൽ വെച്ച് പൈശാചികമായ രീതിയിൽ കൊല്ലപ്പെടുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പിതാവ് ജേക്കബ് കാനൻ (ജെഫ്രേ ഡീൻ മോർഗൻ) യൂറോപ്പിലെത്തുന്നു. യൂറോപ്പിലെത്തുന്ന യുവ ദമ്പതികൾ വ്യത്യസ്തങ്ങളായ രീതിയിൽ വിവിധ നഗരങ്ങളിൽ വെച്ച് കൊല ചെയ്യപ്പെടുകയും, അതിന് മുന്നോടിയായി […]
Satya / സത്യ (1998)
എംസോൺ റിലീസ് – 2897 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ രോഹിത് ഹരികുമാർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 അനുരാഗ് കശ്യപും സൗരഭ് ശുക്ലയും തിരക്കഥയെഴുതി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സത്യ. കേന്ദ്ര കഥാപാത്രമായ സത്യയെ അവതരിപ്പിക്കുന്നത് ജെ.ഡി. ചക്രവര്‍ത്തിയാണ്. മനോജ് ബാജ്പേയ്, ഉർമിള മാതോന്ദ്കർ, പരേഷ് റാവല്‍, സൗരബ് ശുക്ല, ആദിത്യ സ്രിവാസ്തവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യ ഒരു […]
Ghanchakkar / ഘൻചക്കർ (2013)
എംസോൺ റിലീസ് – 2892 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ക്രൈം, ത്രില്ലർ 5.8/10 സഞ്ജുവും പണ്ഡിറ്റും ഇദ്രിസും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം കൊള്ളമുതൽ വീതിക്കാം എന്ന തീരുമാനത്തിൽ മുഴുവൻ കാശും സഞ്ജുവിനെ ഏൽപ്പിച്ച് ഇരുവരും മടങ്ങുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന പണ്ഡിറ്റും ഇദ്രിസും കാണുന്നത്, ഒരു അപകടത്തിൽപ്പെട്ട് ഓർമ നഷ്ടപ്പെട്ട സഞ്ജുവിനെയാണ്. സഞ്ജു, പണ്ഡിറ്റിനേയും ഇദ്രിസിനേയും മാത്രമല്ല, […]
Kama Sutra: A Tale of Love / കാമസൂത്ര: എ ടെയിൽ ഓഫ് ലൗ (1996)
എംസോൺ റിലീസ് – 2885 ഭാഷ ഇംഗ്ലീഷ് സംവിധാനം Mira Nair പരിഭാഷ അഷ്കർ ഹൈദർ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 6.0/10 മീര നായരുടെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ റൊമാന്റിക് മൂവിയാണ് കാമ സൂത്ര: എ ടെയിൽ ഓഫ് ലൗ. പതിനാറാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. ആ കാലത്തുള്ളൊരു ചെറു രാജ്യത്തിലെ രാജകുമാരിയാണ് താര. താരയുടെ ബാല്യകാല സുഹൃത്തും തോഴിയുമാണ് മായ. താരയുടെ വിവാഹം അയൽരാജ്യത്തിലെ രാജകുമാരനായ രാജ് സിങ്ങുമായി ഉറപ്പിച്ചശേഷം താരയും മായയും […]
Lupin Season 2 / ലൂപാൻ സീസൺ 2 (2021)
എംസോൺ റിലീസ് – 2881 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ കള്ളനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് […]
Girl in the Basement / ഗേൾ ഇൻ ദ ബേസ്മെന്റ് (2021)
എംസോൺ റിലീസ് – 2878 ഭാഷ ഇംഗ്ലീഷ് സംവിധാനം Elisabeth Röhm പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ത്രില്ലർ 6.4/10 ഓസ്ട്രിയയിൽ നടന്ന മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എലിസബത്ത് റോം സംവിധാനം ചെയ്ത ചിത്രമാണ് ഗേൾ ഇൻ ദ ബേസ്മെന്റ്. സാറ 18 വയസ്സ് തികയാൻ പോകുന്ന ഒരു പെൺകുട്ടിയാണ്. അമ്മയും സഹോദരിയും അച്ഛനുമൊപ്പമാണ് അവൾ കഴിയുന്നത്. തന്റെ സ്വാതന്ത്ര്യത്തിന് മേൽ അനാവശ്യമായി നിയന്ത്രണങ്ങൾ വെക്കുന്ന അച്ഛനെ സാറയ്ക്ക് തീരെ ഇഷ്ടവുമല്ലായിരുന്നു. […]
We’re the Millers / വീ ആർ ദ മില്ലേഴ്സ് (2013)
എംസോൺ റിലീസ് – 2870 ഭാഷ ഇംഗ്ലീഷ് സംവിധാനം Rawson Marshall Thurber പരിഭാഷ മാജിത് നാസർ ജോണർ കോമഡി, ക്രൈം 7.0/10 ചെറിയ ലെവലിൽ കഞ്ചാവൊക്കെ വിറ്റ് അല്ലല്ലില്ലാതെ കഴിഞ്ഞു പോയിരുന്ന ഡേവിഡിന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഡ്രഗ് സ്മഗ്ലിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. സ്മഗ്ലിങ്ങ് എന്ന് പറയുമ്പോ, സ്വല്പം കഞ്ചാവ് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തണം. അത്രേയൂള്ളൂ. കടുത്ത പരിശോധനാ സംവിധാനങ്ങൾ മറികടന്ന് സാധനം അമേരിക്കയിൽ എത്തിക്കാൻ ഒരു വെറൈറ്റി ഐഡിയയാണ് ഡേവിഡ് പയറ്റുന്നത്. മെക്സിക്കോയിലേക്കൊരു […]