എംസോൺ റിലീസ് – 2835 ഭാഷ കൊറിയൻ സംവിധാനം Jin-min Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 “സ്ക്വിഡ് ഗെയിം” എന്ന വേൾഡ് വൈഡ് ഹിറ്റ് സീരീസിന് ശേഷം, 2021 ൽ കൊറിയയിൽ നിന്നും പുറത്ത് വന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസാണ് “മൈ നെയിം” a.k.a “അണ്ടർകവർ”. ആക്ഷൻ, ത്രില്ലർ ജോണറിൽ വന്ന സീരീസ് ഇറങ്ങിയ ആഴ്ച തന്നെ ടോപ്പ് സീരിസുകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും അഭിനേതാക്കളുടെ മികച്ച പ്രകടനവും […]
Mumbai Saga / മുംബൈ സാഗ (2021)
എംസോൺ റിലീസ് – 2834 ഭാഷ ഹിന്ദി സംവിധാനം Sanjay Gupta പരിഭാഷ മുഹമ്മദ് സുബിൻ ജോണർ ആക്ഷൻ, ക്രൈം 6.0/10 തൊണ്ണൂറുകളിൽ മുംബൈയെ വിറപ്പിച്ച അധോലോക നായകൻ അമർത്യ റാവുവിൻ്റെ യഥാർത്ഥ കഥയെ ആധാരമാക്കി സഞ്ജയ് ഗുപ്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘മുംബൈ സാഗ‘. ജോൺ എബ്രഹാം അമാർത്യ റാവുവിനെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയും പ്രാധാന മറ്റൊരു കഥാപാത്രമായി എത്തുന്നു. സഞ്ജയ് ഗുപ്തയുടെ സ്റ്റൈലിഷ് മേക്കിങ്ങിനോടൊപ്പം ജോൺ എബ്രഹാമിന്റേയും ഇമ്രാൻ ഹാഷ്മിയുടേയും സ്ക്രീൻ പ്രെസെൻസ് […]
Sardar Udham / സർദാർ ഉധം (2021)
എംസോൺ റിലീസ് – 2832 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Shoojit Sircar പരിഭാഷ പ്രജുൽ പി & രോഹിത് ഹരികുമാര്‍ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.1/10 നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“. ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് […]
House of Secrets: The Burari Deaths / ഹൗസ് ഓഫ് സീക്രട്ട്സ്: ദ ബുരാരി ഡെത്ത്സ് (2021)
എംസോൺ റിലീസ് – 2828 ഭാഷ ഹിന്ദി സംവിധാനം Anubhav Chopra & Leena Yadav പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി 7.7/10 ഒരു കുടുംബത്തിലെ 11 അംഗങ്ങളും വീട്ടിലെ മേൽക്കൂരയിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന കാഴ്ച കണ്ടാണ് അന്നത്തെ ദിവസം പുലർന്നത്. അയൽക്കാരുമായി നല്ല സഹകരണമുള്ള, തികച്ചും സാധാരണക്കാരായ 11 പേർ. വെറുമൊരു ആത്മഹത്യയല്ല. കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ തുണികൊണ്ടു കെട്ടിയിരിക്കുന്നു, വായില്‍ തുണി തിരുകിയിരിക്കുന്നു! […]
Vada Chennai / വട ചെന്നൈ (2018)
എംസോൺ റിലീസ് – 2825 ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച് 2018-ൽ റിലീസായ ഒരു തമിഴ് ഗാങ്സ്റ്റർ ക്രൈം ത്രില്ലർ സിനിമയാണ് ‘വട ചെന്നൈ.’ അൻപ് എന്ന കാരം ബോർഡ് കളിക്കാരൻ സാഹചര്യങ്ങളുടെ സമ്മർദം മൂലം തന്റെ നാട്ടിൽ നടക്കുന്ന ഗാങ്സ്റ്റർ ഗെയിമിന്റെ ഭാഗമാവുകയും അതോടെ അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും വളരെ […]
Lupin Season 1 / ലൂപാൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2806 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ […]
Babylon Berlin Season 2 / ബാബിലോൺ ബെർലിൻ സീസൺ 2 (2017)
എംസോൺ റിലീസ് – 2802 ഭാഷ ജർമൻ സംവിധാനം Henk Handloegten, Tom Tykwer & Achim von Borries പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ജർമനിയെ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്ന സമ്പൂർണ്ണ ത്രില്ലറാണ് ബാബിലോൺ ബെർലിൻ. ഏറ്റവും മികച്ച യൂറോപ്യൻ സീരീസുകളുടെ പട്ടികയിൽ മുന്നിലെത്തിയ ബാബിലോൺ ബെർലിൻ വലിയ നിരൂപക പ്രശംസ നേടി മൂന്നു സീസണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹിറ്റ്ലറുടെ ഉദയത്തിനു മുമ്പ് ജർമനിയിൽ വയ്മർ റിപ്പബ്ലിക് ഗവൺമെൻ്റ് ഭരിച്ചിരുന്ന കാലത്ത് വളരെ അപകടം […]
Kudi Yedamaithe / കുടി യെടമയിത്തേ (2021)
എംസോൺ റിലീസ് – 2798 ഭാഷ തെലുഗു സംവിധാനം Pawan Kumar പരിഭാഷ അഫ്സൽ വാഹിദ് ജോണർ ക്രൈം, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.5/10 ലൂസിയ, യൂ ടേൺ സിനിമകളുടെ സംവിധായകനായ പവൻ കുമാറിന്റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ 8 എപ്പിസോഡുകളുള്ള തെലുങ്ക് വെബ് സീരീസ് ആണ് കുടി യെടമയിത്തേ. നഗരത്തിൽ നടക്കുന്ന സീരിയൽ കിഡ്നാപ്പിങ്ങ് അന്വേഷിക്കുന്ന ദുർഗ എന്ന പൊലീസ് ഓഫിസറും ആദി എന്ന ഫുഡ് ഡെലിവറി ബോയിയും ഒരു ടൈം ലൂപ്പിൽ അകപ്പെടുന്നത് ആണ് […]