എം-സോണ്‍ റിലീസ് – 2215 ഭാഷ ഫ്രഞ്ച് സംവിധാനം Franck Mancuso പരിഭാഷ രാഗേഷ് പുത്തൂരം ജോണർ ക്രൈം, ത്രില്ലർ 6.77/10 2007 ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, അന്വേഷണങ്ങളോടൊപ്പം കഥാപാത്രങ്ങളുടെ ഇമോഷൻസിനും പ്രാധാന്യം നൽകി കഥ പറയുന്ന ഒരു ചിത്രമാണ്. പോലീസ് ഇൻസ്പെക്ടർ ആയ റിച്ചാർഡ് മലിനോസ്കിയുടെ പത്തു വയസുകാരി മകൾ എമിലി ക്രൂര മായി കൊല്ലപ്പെടുന്നു. കുറ്റവാളിയെ പോലീസ് പെട്ടന്ന് തന്നെ കണ്ടെത്തുന്നു. പക്ഷെ അയാൾ താനല്ല കൊലപാതകി എന്ന് […]
Duplicate / ഡ്യൂപ്ലിക്കേറ്റ് (1998)
എം-സോണ്‍ റിലീസ് – 2206 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 ഷാരൂഖ് ഖാൻ ഹാസ്യ വേഷത്തിലും ക്രിമിനലായും ഇരട്ട വേഷത്തിലെത്തിയ പടമാണ് 1998 ൽ പുറത്തിറങ്ങിയ ‘ഡ്യൂപ്ലിക്കേറ്റ്’. ഒരേ മുഖ സാദൃശ്യമുള്ള രണ്ടാളുകൾ, പ്രത്യേകിച്ച് അതിലൊരാൾ കൊടും കുറ്റവാളിയായാൽ മറ്റേ ആൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പൊല്ലാപ്പുകളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അരങ്ങിലെത്തിക്കാൻ മഹേഷ് ബട്ടെന്ന സംവിധായകന് ഈ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഈ […]
The Reports on Sarah and Saleem / ദി റിപ്പോർട്സ് ഓൺ സാറാ & സലിം (2018)
എം-സോണ്‍ റിലീസ് – 2188 ഭാഷ അറബിക്, ഹീബ്രു, ഇംഗ്ലീഷ് സംവിധാനം Muayad Alayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 പലസ്തീനിയൻ സംവിധായകനായ മുവാദ് അലയാൻ സംവിധാനം ചെയ്തു 2018 ൽ അറബിക്/ഹീബ്രു/ഇംഗ്ളീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദി റിപ്പോർട്സ് ഓൺ സാറാ ആൻഡ് സലീം.പലസ്തീനിയൻ പുരുഷനും ഇസ്രായേലി യുവതിയും തമ്മിലുള്ള അവിഹിത ബന്ധം മറയ്ക്കുവാൻ വേണ്ടി ശ്രമിക്കുന്ന അവർ ചെന്നുപെടുന്ന മറ്റു കുഴപ്പങ്ങളിലേക്കാണ് കഥ പോകുന്നത്.യഥാർത്ഥ […]
Mr. Robot Season 01 / മി. റോബോട്ട് സീസൺ 01 (2015)
എം-സോണ്‍ റിലീസ് – 2187 ഭാഷ ഇംഗ്ലീഷ് നിർമാണം Universal Cable Productions പരിഭാഷ ഏബൽ വർഗീസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 സാം ഇസ്മയിൽ രചിച്ച ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് മി. റോബോട്ട്. റാമി മാലിക് ഇതിൽ കേന്ദ്രകഥാപാത്രമായ എല്ലിയറ്റ് ആന്റേഴ്സൺ എന്ന വിഷാദരോഗിയും സമൂഹഭയവുമുള്ള സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനെ അവതരിപ്പിക്കുന്നു. ഒരു ഹാക്കർ കൂടിയായ എലിയറ്റിനെ ക്രിസ്ത്യൻ സ്ലേറ്റർ അവതരിപ്പിക്കുന്ന മി. റോബോട്ട് എന്ന കഥാപാത്രം എഫ്-സൊസൈറ്റി എന്ന ഹാക്കർ സംഘടനയിലേക്ക് […]
The Raid 2 / ദി റെയ്ഡ് 2 (2014)
എം-സോണ്‍ റിലീസ് – 2181 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ റോഷൻ ഖാലിദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.0/10 ലോകമെമ്പാടുമുള്ള ആക്ഷൻ പ്രേമികളെ വിസ്മയിപ്പിച്ച ദി റെയ്ഡ് റെഡംഷൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2014-ൽ പുറത്തിറങ്ങിയ ദി റെയ്ഡ് 2. ചടുലമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആദ്യഭാഗം നിർത്തിയിടത്ത് നിന്ന് തന്നെയാണ് കഥ തുടങ്ങുന്നത്. ജക്കാർത്തയിലെ അധോലോകവും പോലീസ് ഡിപ്പാർട്ട്മെൻ്റും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ തെളിവുകൾ ശേഖരിക്കാനായി റാമ […]
Mindhunter Season 2 / മൈൻഡ്ഹണ്ടർ സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 2176 ഭാഷ ഇംഗ്ലീഷ് നിർമാണം Denver and Delilah Productions പരിഭാഷ രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. […]
Mirzapur Season 1 / മിര്‍സാപ്പുര്‍ സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 2172 ഭാഷ ഹിന്ദി നിർമാണം Excel Entertainment പരിഭാഷ സ്വാമിനാഥന് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 മിര്‍സാപ്പുര്‍ എന്ന നഗരം അടക്കി വാഴുന്ന കാർപെറ്റ് വ്യവസായിയും മാഫിയ ഡോണുമാണ് കാലിൻ ഭയ്യ (അഥവാ അഖണ്ഡാനന്ദ് ത്രിപാഠി). അഖണ്ഡാനന്ദ് ന്റെ പുത്രൻ മുന്ന ത്രിപാഠി കഴിവുകെട്ടവനും തന്റെ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാൻ കെൽപ്പുള്ളവനോ അല്ല. തികഞ്ഞ അഹങ്കാരിയും അധികാരമോഹിയുമായ മുന്നയുടെ കാര്യത്തിൽ ദുഃഖിതനാണ് അഖണ്ഡാനന്ദ്. അതേ നഗരത്തിലെ സത്യസന്ധനായ വക്കീലാണ് രമാകാന്ത് പണ്ഡിറ്റ്. […]
Tsotsi / സോസി (2005)
എം-സോണ്‍ റിലീസ് – 2166 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 10 ഭാഷ സുലു സംവിധാനം Gavin Hood പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ 7.2/10 ഗാവിൻ ഹുഡ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് 2006 – ലെ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടിയ സോസി. ദക്ഷിണാഫ്രിക്കയിലെ അലക്സാന്ദ്ര തെരുവിലെ കൊള്ളസംഘത്തിന്റെ നേതാവായ സോസിയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഒരു മോഷണശ്രമത്തിനിടെ സോസിക്കും സംഘത്തിനും ഒരാളെ കൊല്ലേണ്ടി വരികയും അത് അവർക്കിടയിൽ […]