എം-സോണ്‍ റിലീസ് – 1863 ഭാഷ ഇംഗ്ലീഷ് സംവിധാനം Logan Marshall-Green പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 6.2/10 മനസ്സ് സ്വസ്ഥമായിരുന്ന് കാണാൻ പറ്റിയ ഹൃദയഹാരമായ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർക്കാവുന്നൊരു കൊച്ചു ചിത്രമാണ് “അഡോപ്റ്റ് എ ഹൈവേ.” 20 വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ 44കാരനായ നായകന് തന്റെ ജോലിസ്ഥലത്തുള്ള കുപ്പത്തൊട്ടിയിൽ നിന്നുമൊരു കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുന്നു. കുഞ്ഞിനെ എന്തു ചെയ്യണമെന്നറിയാതെ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയ നായകൻ, തന്നാൽ കഴിയുന്നതെല്ലാം അവൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു. […]
Dil Bechara / ദിൽ ബേച്ചാരാ (2020)
എം-സോണ്‍ റിലീസ് – 1857 ഭാഷ ഹിന്ദി സംവിധാനം Mukesh Chhabra പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.6/10 ജോൺ ഗ്രീനിന്റെ “ഫോൾട്ട് ഇൻ അവർ സ്റ്റാഴ്സ്” നോവലിനെ ആസ്പദമാക്കി നവാഗത സംവിധായകൻ മുകേഷ് ഛബ്ര സംവിധാനം നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദിൽ ബേച്ചാരാ”. അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമാണിത്. ക്യാൻസർ രോഗികളായ കിസീ ബാസുവും, ഇമ്മാനുവൽ രാജ്കുമാർ ജൂനിയറും തമ്മിലുള്ള പ്രണയമാണ് ചിത്രം.ക്യാൻസർ രോഗികളുടെ […]
Commitment / കമിറ്റ്മെന്റ് (2013)
എം-സോണ്‍ റിലീസ് – 1855 ഭാഷ കൊറിയൻ സംവിധാനം Hong-soo Park പരിഭാഷ ജിതിൻ.വി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 ഏല്പിച്ച ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ നോർത്ത് കൊറിയൻ സ്പൈ ഏജന്റ് ലീ യങ്-ഹോ യെ സ്വന്തം ഗവണ്മെന്റ് ചതിയിലൂടെ കൊലപ്പെടുത്തുന്നു. ദൗത്യം പൂർത്തീകരിക്കപ്പെട്ടില്ല എന്ന കുറ്റമാരോപിച്ച് ലീ യങ്-ഹോ യുടെ മക്കളായ മ്യുങ്-ഹൂനിനേയും അവന്റെ സഹോദരി ലീ ഹൈ-ഇന്നിനേയും നോർത്ത് കൊറിയൻ ഗവണ്മെന്റ് തടവിലാക്കുന്നു. അവരുടെ അച്ഛനെ ഏല്പിച്ചിരുന്ന ദൗത്യം പൂർത്തീകരിച്ച് തിരിച്ചെത്തിയാൽ അവനെയും അവന്റെ […]
Macabre / മകാബ്ര (2009)
എം-സോണ്‍ റിലീസ് – 1854 ഭാഷ ഇന്‍ഡോനേഷ്യന്‍ സംവിധാനം Kimo Stamboel, Timo Tjahjanto (as The Mo Brothers) പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറര്‍, ത്രില്ലര്‍ 6.5/10 Timo Tjahjanto,Kimo Stamboel, Mo Brothers എന്നിവർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഇന്‍ഡോനേഷ്യന്‍ ചിത്രമാണ് “മകാബ്ര”. അജിയുടെ സുഹൃത്തുക്കൾ അജിയേയും ഭാര്യയേയും എയർപോർട്ടിൽ കൊണ്ടാക്കുവാനായുള്ള യാത്രയിൽ വഴിയിൽ മായ എന്ന ഒരു യുവതിയെ കാണുകയും വീട്ടിലാക്കി കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് മായ അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നു. […]
The Grey / ദി ഗ്രേ (2011)
എം-സോണ്‍ റിലീസ് – 1853 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Carnahan പരിഭാഷ അന്‍വര്‍ ഹുസൈന് ജോണർ ആക്ഷന്‍, ഡ്രാമ, അഡ്വെഞ്ചര്‍ 6.8/10 ലിയാം നീസന്‍ നായകനായി 2011 ല്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ത്രില്ലര്‍ ആണ് ‘ദ ഗ്രേ’ (The Grey). ഇയാന്‍ മക്കെന്‍സിയുടെ ‘ഗോസ്റ്റ് വാക്കെര്‍’ എന്ന കഥയുടെ ആവിഷ്കാരമാണ് ഈ ചിത്രം. ജോ കര്നഹെന് സംവിധാനം ചെയ്ത ചിത്രം അലാസ്കയിലെ മഞ്ഞുമലകളില്‍ ഒരു വിമാനാപകടത്തില്‍ പെട്ട് പോയ ഒരു കൂട്ടം ഓയില്‍ കമ്പനി ജീവനക്കാരുടെ […]
Hagazussa: A Heathen’s Curse / ഹാഗസൂസ: എ ഹീതന്‍സ് കേഴ്സ് (2017)
എം-സോണ്‍ റിലീസ് – 1850 ഭാഷ ജര്‍മന്‍ സംവിധാനം Lukas Feigelfeld പരിഭാഷ പരിഭാഷ 1: ശ്രീജിത്ത് ബോയ്കപരിഭാഷ 2: കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറര്‍ 5.9/10 2017ൽ ഇറങ്ങിയ ഒരു ജർമൻ ഫീച്ചർ ചിത്രമാണ് ഹെഗാസുസ്സാ.പണ്ട് കാലങ്ങളിൽ ജർമനിയിൽ മന്ത്രവാദിനികളെ വിളിച്ചിരുന്ന ഒരു പേരാണ് ‘ഹെഗാസുസ്സാ’.ഗോത്തിക്ക് കാലഘട്ടമായ പതിനഞ്ചാം നൂറ്റാണ്ടിൽ ആല്പസ് പറവതമുകളിൽ താമസിക്കുന്ന ആൽബറുൺ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിനടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ.എല്ലാവരോടും അകലം പാലിച്ച് നടക്കുന്ന ആൽബറുണിനോട് യാദൃച്ഛികമായി ഒരു […]
Fanny’s Journey / ഫാനീസ് ജേര്‍ണി (2016)
എം-സോണ്‍ റിലീസ് – 1846 ഭാഷ ഫ്രഞ്ച് സംവിധാനം Lola Doillon പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, വാര് 7.0/10 രണ്ടാം ലോകമഹായുദ്ധകാലത്ത് മരണത്തിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു ജൂതന്മാരുടെ ഓരോ യാത്രകളും,ഒരിക്കൽ പിടിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും മരണത്തിൽ നിന്ന് ഒരൊറ്റ നിമിഷമെങ്കിലും രക്ഷപ്പെടാമെന്ന രീതിയിലുള്ള ജീവിതമായിരുന്നു ജൂതന്മാരുടേത്.ജർമനിയിലായിരുന്നു ജൂതകൂട്ടകൊലകൾ തകൃതിയായി നടന്നുകൊണ്ടിരുന്നത്, ആ നഗരത്തിൽ നിന്ന് മറ്റൊരു സ്വർഗ്ഗത്തിലേക്കുള്ള യാത്രയാണ് Le Voyage De fanny എന്ന ഫ്രഞ്ച് സിനിമ . നാസികളിൽ നിന്ന് […]
A Nightmare On Elm Street / എ നൈറ്റ്മെയര് ഓണ്‍ എല്‍മ് സ്ട്രീറ്റ് (2010)
എം-സോണ്‍ റിലീസ് – 1845 ഭാഷ ഇംഗ്ലിഷ് സംവിധാനം Samuel Bayer പരിഭാഷ സുഹൈൽ സുബൈർ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 5.2/10 എല്മ്സ്ട്രീറ്റ് എന്ന നഗരത്തിലെ കുറച്ച് ചെറുപ്പക്കാർ അവരുടെ ഉറക്കത്തിൽ കൊല്ലപ്പെടുന്നു. ഫ്രഡ്ഡി എന്ന ഒരു വ്യക്തി അവരുടെ സ്വപ്നങ്ങളിൽ വരുകയും വളരെ ക്രൂരമായി കൊല്ലുകയും ചെയ്യുന്നു. ഇതിനെ തടയാനായി രണ്ട് പേർ ഇതിന് പുറകിലുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു. മരണപ്പെട്ടവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ..? ആരാണ് ഫ്രഡ്ഡി? ആയാലും ഇവരും തമ്മിലുള്ള ബന്ധമെന്താണ്..? എന്ത്കൊണ്ടാണ് […]