എം-സോണ്‍ റിലീസ് – 746 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Mullan പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ Drama 7.7/10 കത്തോലിക്കാ സഭ അയര്‍ലണ്ടിലെമ്പാടും നടത്തിപ്പോന്നിരുന്ന മഗ്ദലൈന്‍ ലോണ്ട്രി അഥവാ മഗ്ദലൈന്‍ അസൈലം പശ്ചാത്തലമാക്കിയ ചലച്ചിത്രം. അറുപതുകള്‍ വരെ അയര്‍ലണ്ടിലെമ്പാടും മുഖ്യമായും കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തതെപ്പെട്ടിരുന്ന സ്ഥാപനങ്ങളാണ് മഗ്ദലൈന്‍ ലോണ്ട്രികള്. സമൂഹം വഴിപിഴച്ചവര്‍(Fallen Sisters) എന്ന് വിധിച്ച പെണ്‍കുട്ടികളെ സന്മാര്ഗം പഠിപ്പിക്കുന്നയിടങ്ങളായി പറയപ്പെട്ടിരുന്ന ഇവയ്ക്കുള്ളില്‍ യഥാര്തത്തില് നടന്നിരുന്നത് അടിമപ്പണിയായിരുന്നു, പ്രധാനമായും തുണിയലക്ക് സംബന്ധമായ ജോലികള്‍. നരകതുല്യമായ […]
The Age of Adaline / ദി ഏജ് ഓഫ് അഡ്ലൈൻ (2015)
എം-സോണ്‍ റിലീസ് – 742 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Toland Krieger പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.2/10 എന്നും യൗവനത്തിൽ തന്നെ തുടരാൻ കൊതിക്കാത്ത ആരാണുള്ളത്? എന്നാൽ അങ്ങനെ ഒരുദിവസം സംഭവിച്ചാൽ, ഒരുപക്ഷേ നമുക്ക് മാത്രം പ്രായം കൂടാതെ മറ്റുള്ളവർക്കെല്ലാം പ്രായം കൂടിക്കൊണ്ടിരുന്നാൽ അത് എന്തു മാറ്റമായിരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുക?ഒന്നിച്ചുള്ള ഭാവി, ഒരുമിച്ചു വയസ്സാവുന്നത്, ഇതൊന്നുമില്ലാതെ സ്നേഹം പൂര്ണമാകുമോ? നമ്മുടെ ജീവിത പങ്കാളി നമ്മുടെ കണ്മുന്നിൽ ജീവിച്ച് വൃദ്ധനായി മരണമടയുമോ എന്നുള്ള […]
Cinema, Aspirins and Vultures / സിനിമ ആസ്പിരിന്‍സ് ആന്റ് വള്‍ചേഴ്സ് (2005)
എം-സോണ്‍ റിലീസ് – 741 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Marcelo Gomes പരിഭാഷ പ്രവീൺ അടൂർ ജോണർ Adventure, Drama 7.4 /10 ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‍ കിട്ടുന്ന കൂട്ടാണ് […]
The Tower / ദി ടവര്‍ (2012)
എം-സോണ്‍ റിലീസ് – 734 ഭാഷ കൊറിയന്‍ സംവിധാനം Ji-hoon Kim പരിഭാഷ റിസ്വാൻ വി.പി ജോണർ Action, Drama 6.6/10 ഒരു ക്രിസ്തുമസ് രാത്രിയിൽ, നഗരത്തിലെ ഒരു ബഹുനിലകെട്ടിടത്തിൽ ആഢംബരമായ പാർട്ടി നടക്കുകയാണ്. പക്ഷെ ആഘോഷങ്ങൾ കൂടുതൽ നേരം നീണ്ടുനിന്നില്ല. അപ്രതീക്ഷിതമായി ഉണ്ടായ ആ തീപിടുത്തം ആയിരങ്ങളുടെ ജീവന് ഭീക്ഷണിയാവുകയാണ്.ആ കെട്ടിടത്തിൽ കുടുങ്ങിപ്പോയവരുടെ ജീവിതവും അവിടെ ഫയർഫോഴ്സ് നടത്തുന്ന ഉദ്യോഗജനകമായ റെസ്ക്യൂ ഓപ്പറേഷനും ആണ് സിനിമ പറയുന്നത്..ചിരി പ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ…കൊറിയൻ ഡിസാസ്റ്റർ […]
Game of Thrones Season 6 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 6 (2016)
എം-സോണ്‍ റിലീസ് – 733 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, വിമല്‍ കെ കൃഷ്ണന്‍കുട്ടി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് […]
Sicario / സികാരിയോ (2015)
എം-സോണ്‍ റിലീസ് – 732 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 Fbi ഏജന്റ് ആയ കെയ്റ്റ് മേസർ ഒരു സംയുക്ത ഓപ്പറേഷന്റെ ഭാഗമാകുന്നു. അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ നേരിടാൻ ഇറങ്ങിപ്പുറപ്പെടുന്ന കെയ്റ്റ് പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് ചെന്നുപെടുന്നത്. മിഷൻ ജയിച്ചാലും കെയ്റ്റ് ജയിക്കുമോ? 2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് സികാരിയോ. […]
In the Fade / ഇന്‍ ദി ഫേഡ് (2017)
എം-സോണ്‍ റിലീസ് – 730 ഭാഷ ജര്‍മന്‍ സംവിധാനം ഫത്തിഹ് അക്കിൻ പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ Crime, Drama, Thriller 7.1/10 ക്രിമിനൽ പശ്ചാത്തലമുള്ള കുർദിഷ് വംശജനായ നൂർ ജയിലിൽ വെച്ചാണ് കട്ടജയെ വിവാഹം കഴിക്കുന്നത്.ശേഷം മാനസാന്തരപ്പെട്ട് പുതിയ മനുഷ്യനായി മാറിയ അയാൾ കുഞ്ഞുപിറന്നതോടെ വളരെ സന്തോഷത്തിലായി.പക്ഷെ ബോംബ് ബ്ലാസ്റ്റിൽപ്പെട്ട കുടുംബത്തെ നഷ്ടമായ കട്ടജക്ക് നിയമവും അർഹതപ്പെട്ട നീതി നൽകിയില്ല.നിയോ നാസി ഗ്രൂപ്പിനെതിരെ പ്രതികാരത്തിന് അവർ തയ്യാറെടുക്കുന്നതോടെ സിനിമയുടെ അന്തരീക്ഷവും മുറുകുന്നു അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Padmaavat / പദ്മാവത് (2018)
എം-സോണ്‍ റിലീസ് – 729 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.0 /10 സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ജനുവരി 25-ന് പ്രദർശനത്തിനെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡൽഹി […]