എം-സോണ്‍ റിലീസ് – 387 ഭാഷ മറാത്തി സംവിധാനം Nagraj Manjule പരിഭാഷ കെ. എൻ പ്രശാന്ത് ജോണർ ഡ്രാമ, ഫാമിലി 8.3/10 മഹാരാഷ്ട്രയിലെ ഒരു പിന്നാക്ക ഗ്രാമത്തിൽ അടിച്ചമർത്തപ്പെട്ടു കഴിയുന്ന കീഴാളരുടെ പുതിയ തലമുറ സമരസജ്ജരായി മുന്നോട്ടു വരുന്നതിനെ യാഥാർത്ഥ്യബോധത്തോടെ രേഖപ്പെടുത്തുന്ന സിനിമയാണ് ഫാൻഡ്രി. വിദ്യാഭായാസവും പ്രണയവും എല്ലാം നിഷേധിക്കപ്പെടുന്ന ജബ്യക്കിന്റെയും ദരിദ്രമായ അവന്റെ കുടുംബത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. മഹാരാഷ്ട്രയിലെ ഒരു ദളിത് കുടുംബത്തിൽ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ മഞ്ജുളെയാണ് 2013 ലെ മികച്ച […]
Court / കോർട്ട് (2014)
എം-സോണ്‍ റിലീസ് – 386 ഭാഷ മറാത്തി സംവിധാനം Chaitanya Tamhane പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ 7.7/10 നടപ്പുകാല ഇന്ത്യ നീതിന്യായ വ്യവസ്ഥിതിയുടെ ജീർണ്ണതയെ നാടകീയതയുടെ നിറക്കലര്‍പ്പില്ലാതെ തീര്‍ത്തും സ്വാഭാവികമായി കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് കോര്‍ട്ടിലൂടെ സംവിധായകനായ ചൈതന്യ തംഹാനെ എന്ന ഇരുപത്തിയേഴുകാരന്. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും നാടന്‍പാട്ടുകള്‍ പാടിയും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ നാരായണ്‍ കാംബ്ലെയെ ഒരു ദലിത് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കവെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മുംബൈയിലെ ഓടയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊഴിലാളിയെ […]
The Tiger: An Old Hunter’s Tale / ദി ടൈഗര്‍: ആന്‍ ഓള്‍ഡ് ഹണ്ടേഴ്സ് ടേല് (2015)
എം-സോണ്‍ റിലീസ് – 385 ഭാഷ കൊറിയന്‍ സംവിധാനം Hoon-jung Park പരിഭാഷ ഷഹൻഷാ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.3/10 ഏറ്റവും മികച്ച നടന്മാരിലൊരാളായ കൊറിയൻ സൂപ്പർതാരം മിന്-സിക്ക് ചോയ് തകർത്തഭിനയിച്ച 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി ടൈഗര്‍: ആന്‍ ഓള്‍ഡ് ഹണ്ടേഴ്സ് ടേല്.സ്നേഹം, രോഷം, പക അനാഥത്വം എല്ലാം മനുഷ്യനും മൃഗത്തിനും തുല്യമാണ്. ആ തുല്യതയിൽനിന്നുമാണ് ഈ സിനിമ ഉടലെടുക്കുന്നത്. ആ തുല്യതയിൽനിന്നുമാണ് ഈ സിനിമ അവസാനിക്കുന്നതും. ഇരയും വേട്ടക്കാരനും ഒരേമനസ്സാവുന്ന അപൂർവ്വത. ഞാൻ […]
Edward Scissorhands / എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്സ് (1990)
എം-സോണ്‍ റിലീസ് – 384 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ സഗീര്‍ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.9/10 ഒരു ശാസ്ത്രജ്ഞന്റെ അപൂർണമായ ഒരു സൃഷ്ടിയാണ് എഡ്വേര്‍ഡ്. ബുദ്ധിയും വിവേകവും വികാരവും ഒക്കെയുള്ള മനുഷ്യരെ പോലെ തന്നെ തോന്നിക്കുന്ന റോബോട്ടിനെ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞൻ അത് പൂര്‍ണമാക്കും മുമ്പ് മരണപ്പെടുന്നു. റോബോട്ടിന്റെ കൈകൾ മാത്രം ബാക്കി നിൽക്കെ അവയുടെ സ്ഥാനത്തു കത്രികകളായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുമായി എഡ്വേര്‍ഡ് പ്രണയത്തിലാവുന്നു നല്ല പ്രണയരംഗങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ […]
Prayers for Bobby / പ്രെയേര്സ് ഫോർ ബോബി (2009)
എം-സോണ്‍ റിലീസ് – 383 ഭാഷ ഇംഗ്ലീഷ് സംവിധാനം Russell Mulcahy പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 8.1/10 1983ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമ ബോബി ഗ്രിഫിത്ത് എന്ന ഇരുപതു വയസുകാരന്റെയും അമ്മ മേരി ഗ്രിഫിത്തിന്റെയും മാനസിക സംഘർഷങ്ങിലൂടെ പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്ന ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ബൈബിളിനെ അക്ഷരാർത്ഥത്തിൽ പിൻതുടർന്നു പോകുന്ന ഒരു കൃസ്തീയ ഭവനത്തിലെ എല്ലാവരുടെയും പൊന്നോമനയായ ബോബി എന്ന കൗമാരക്കാരൻ താനൊരു സ്വവർഗ്ഗാനുരാഗിയാണെന്നു […]
The Last Samurai / ദി ലാസ്റ്റ് സമുറായ് (2003)
എം-സോണ്‍ റിലീസ് – 381 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ മിഥുൻ ശങ്കർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.7/10 ടോം ക്രൂയിസിന്റെ മികച്ച സിനിമകളിലൊന്ന്. ഒരു പഴയ അമേരിക്കൻ പടയാളി ഒരിടവേളക്ക് ശേഷം വീണ്ടും യുദ്ധമുഖത്തെക്ക് വരികയും എതിരാളികളായ ജപ്പാനിലെ സാമുറായികളുടെ കൈയ്യിൽ അകപ്പെടുകയും ചെയ്യുന്നു . തുടർന്ന് സാമുറായികള്ക്കൊപ്പമുള്ള ജീവിതം അയാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കുന്നു . അഭിനേതാക്കളുടെ ശക്തമായ അഭിനയം,മികച്ച സ്ക്രിപ്റ്റ് , മനോഹരമായ ഡയലോഗുകൾ,പ്രണയവും, പശ്ചാത്താപവും, […]
Rab ne Banadi Jodi / റബ് നേ ബനാദീ ജോഡി (2008)
എം-സോണ്‍ റിലീസ് – 380 ഭാഷ ഹിന്ദി സംവിധാനം Aditya Chopra പരിഭാഷ ഹബീബ് റഹ്മാൻ ജോണർ കോമഡി, ഡ്രാമ, മ്യൂസിക് 7.2/10 ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേങ്കേ , മൊഹബത്തേം ചിത്രവും കഴിഞ്ഞ് ആദിത്യ ചോപ്ര സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് റബ് നേ ബനാദീ ജോഡി. ഷാറൂഖ് ഖാനും അനുഷ്ക ശര്‍മ്മയും നായികാനായകന്മാരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. 2008 ഡിസംബര്‍ 12-നാണ് ചിത്രം റിലീസ് ചെയ്തത് സുരിന്ദര്‍ സാഹ്നി എന്ന ഒരു […]
Masaan / മസാൻ (2015)
എം-സോണ്‍ റിലീസ് – 378 ഭാഷ ഹിന്ദി സംവിധാനം Neeraj Ghaywan പരിഭാഷ ഹബീബ് റഹ്മാൻ ജോണർ ഡ്രാമ 8.1/10 നീരജ് ഘയ്വാൻ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചിത്രമാണ് മസാൻ. ഇന്തോ – ഫ്രെഞ്ച് സഹകരണത്തോടെ നിർമ്മിച്ച സിനിമയിൽ റിച്ചാ ഛദ്ദക്ക് ഒപ്പം സഞ്ജയ് മിശ്ര, വിക്കി കൗശാൽ, ശ്വേതാ ത്രിപാതി എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വാരാണസി പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ. നാല് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ […]