എം-സോണ്‍ റിലീസ് – 275 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7.6/10 സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബ്രിഡ്ജ് ഓഫ് സ്പൈസ്. മാറ്റ് ചാർമൻ,ഈഥൻ കോയെൻ,ജോയെൽ കോയെൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 1960ൽ ശീതസമരകാലമാണ് പശ്ചാത്തലം. സോവിയറ്റ് യൂണിയനിൽ അകപ്പെട്ട ഫ്രാൻസിസ് ഗാരി പവേഴ്സിന്റെയും അമേരിക്കൻ പിടിയിലായ സോവിയറ്റ് സ്പൈ റുഡോൾഫ് ആബേലിന്റെയും കൈമാറ്റത്തിനു മധ്യവർത്തിയായ വക്കീൽ […]
Renoir / റെന്വാർ (2012)
എം-സോണ്‍ റിലീസ് – 273 ഭാഷ ഫ്രഞ്ച് സംവിധാനം Gilles Bourdos പരിഭാഷ പ്രേമ ചന്ദ്രൻ പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.5/10 ആന്ദ്രെ ഹീഷ്ലിങ്ങ് എന്ന മോഡലിന്റെ ഏറെക്കാലം വിസ്മരിക്കപ്പെട്ട കഥയാണ് റെനോയിർ പറയുന്നത്. കാതറിൻ ഹെസ്ലിങ്ങ് എന്നും അറിയപ്പെട്ട ഇവർ പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് പെയിന്റർ പിയർ-അഗസ്ത്-റെനോയിറിന്റെ അവസാന മോഡൽ ആയിരുന്നു. അതേ സമയം റെനോയിറിന്റെ മകനായ ഴാങ് റെനോയിറിന്റെ ആദ്യ സിനിമയിലെ നായികയും. വളരേ പ്രശസ്തരായ രണ്ട് കലാകാരന്മാർക്കിടയിലെ പൊതു കണ്ണിയായാണ് ആന്ദ്രെയുടെ […]
The Danish Girl / ദി ഡാനിഷ് ഗേൾ (2015)
എം-സോണ്‍ റിലീസ് – 272 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ ഉണ്ണികൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.1/10 ഡാനിഷ് ചിത്രകാരന് ലിലി എല്ബായുടെയും ഗെര്ദ വെഗ്നരുടെയും ജീവിതത്തെ വിദൂരമായി അവലംബിച്ചു രചിക്കപ്പെട്ട സാങ്കല്‍പ്പിക പ്രണയകഥ. ലിലിയുടെയും ഗെര്ദയുടെയും വിവാഹബന്ധം, ലിലി ലിംഗ മാറ്റത്തിനു വിധേയനാകാന്‍ തീരുമാനിക്കുന്നതോടെ, സംഘര്‍ഷഭരിതമാവുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Chotoder Chobi / ഛോട്ടോദേർ ഛോബി (2015)
എം-സോണ്‍ റിലീസ് – 271 ഭാഷ ബംഗാളി സംവിധാനം Kaushik Ganguly പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.8/10 ഒരു വലിയ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ ട്രപ്പീസ് ആര്‍ടിസ്റ്റ് ഷിബുവിന് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു. ഉറ്റ സുഹൃത്ത് കൊക്കെ, മാനേജരുടെ നിഷ്ടൂര നടപടിയെ ചോദ്യം ചെയ്തു ജോലി ഉപേക്ഷിക്കുന്നു. ഷിബുവിന്റെ കുടുംബത്തിന്റെ ദൈന്യം അയാളെ ചൂഴുന്നു. സോമയുമായി അയാള്‍ക്ക് ഹൃദയ ബന്ധം ഉണ്ടാവുന്നു. സമൂഹം മുഖ്യ ധാരയിലേക്ക് അനുവദിക്കാത്തവരുടെ ഏകാന്തതയും കൂട്ട് കണ്ടെത്താനുള്ള ദാഹവും […]
The Patience Stone / ദി പേഷ്യന്‍സ് സ്റ്റോണ്‍ (2012)
എം-സോണ്‍ റിലീസ് – 270 ഭാഷ പേർഷ്യൻ സംവിധാനം Atiq Rahimi പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7/10 ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ യുവതിയായ അമ്മ, ചങ്കിലൊരു വെടിയുണ്ടയുമായി മൃത സമാനനായി കിടക്കുന്ന തന്റെ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയാന്‍ തീരുമാനിക്കുന്നു. മുമ്പൊന്നും പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Victoria / വിക്ടോറിയ (2015)
എം-സോണ്‍ റിലീസ് – 269 ഭാഷ ജർമൻ സംവിധാനം Sebastian Schipper പരിഭാഷ ഫസൽ റഹ്മാൻ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത, രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുകാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Beasts of No Nation / ബീസ്റ്റ്സ് ഓഫ് നോ നേഷൻ (2015)
എം-സോണ്‍ റിലീസ് – 266 ഭാഷ ഇംഗ്ലീഷ് സംവിധാനം Cary Joji Fukunaga പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7.7/10 പേര് പറയുന്നില്ലാത്ത ഒരഫ്രിക്കന് ദേശത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട അഗു, ബാല സൈനികന് ആയിരുന്നു. സംഘര്‍ഷങ്ങളുടെ മനുഷ്യത്വമില്ലായ്മയും പിറകിലെ രാഷ്ട്രീയ നൃശംസതയും തുറന്നു കാട്ടുന്ന ചിത്രം, കുട്ടികളുടെ തന്നെ അപമാനവീകരണവും വിഷയമാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Memories on Stone / മെമ്മറീസ് ഓൺ സ്റ്റോൺ (2014)
എം-സോണ്‍ റിലീസ് – 265 ഭാഷ കുർദിഷ് സംവിധാനം Shawkat Amin Korki പരിഭാഷ ഫസൽ റഹ്മാൻ ജോണർ കോമഡി, ഡ്രാമ, ഹിസ്റ്ററി 7/10 സദ്ദാം ഭരണത്തിന് കീഴില്‍ കുര്‍ദ്ദ് ജനതക്കെതിരില്‍ അരങ്ങേറിയ വംശീയോന്മൂലന പ്രക്രിയയില്‍ ഏറ്റവും ഭീകരമായതായിരുന്നു 1986 മുതല്‍ 1988 വരെ അലി ഹസ്സന് അല്‍ മജീദി (‘കെമിക്കല്‍ അലി’)യുടെ നേതൃത്വത്തില്‍ നടന്ന ‘അന്‍ഫാല്‍ കാംപെയ്ന്’ എന്നറിയപ്പെട്ട കൂട്ടക്കുരുതികള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 1,80,000—ല്‍ പരം പേര് കൊല്ലപ്പെടുകയും 4500-റോളം കുര്‍ദ്ദ് ഗ്രാമങ്ങളും […]