എം-സോണ്‍ റിലീസ് – 210 കിം കി-ഡുക് ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.2/10 യാഥാര്‍ത്ഥ്യവും, സ്വപ്നവും ഇടകലര്‍ന്നതാണ് കിമ്മിന്റെ സിനിമ. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്റേതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനേയോ നമ്മുടെ ആസ്വാദനത്തേയോ […]
Moebius / മൊബിയസ് (2013)
എം-സോണ്‍ റിലീസ് – 209 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, ഹൊറർ 6.4/10 അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെയൊക്കെ വഷളാകാം എന്നതാണു മൊബിയസ് എന്ന സിനിമയില്‍ സംവിധായകന് കിം കി-ഡുക് നമ്മളോടു പറയുന്നത്. തന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ, അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത് മൂലം അവരുടെ മകന്റെ ലിംഗം ഛേദിക്കുകയും ചെയുന്നു. […]
Pieta / പിയെത്ത (2012)
എം-സോണ്‍ റിലീസ് – 208 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ക്രൈം, ഡ്രാമ 7.2/10 കൊള്ളപ്പലിശക്കാരുടെ വാടകഗുണ്ടയാണ് അയാള്‍. കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടി ആളുകളെ ക്രൂരമായി ഭീഷണിപ്പെടുത്തലാണ് അയാളുടെ ജോലി. ഒരു കുടുംബമില്ലാതെ, അതു കൊണ്ടു തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത അയാള്‍, ദയാരഹിതമായ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം അമ്മയാണെന്നു അവകാശപ്പെട്ട് ഒരു സ്ത്രീ അയാളുടെ മുമ്പിലെത്തുന്നു. അതോടെ […]
Samaritan Girl / സമരിറ്റൻ ഗേൾ (2004)
എം-സോണ്‍ റിലീസ് – 207 കിം കി-ഡുക് ഫെസ്റ്റ് – 02 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.1/10 യൂറോപ്പിലെത്താനുളള പണം സ്വരൂപിക്കാനായി രണ്ട് പെൺകുട്ടികൾ ശരീര വിൽപ്പനക്കൊരുങ്ങുന്നു. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാൾ ലൈംഗികത്തൊഴിലാളിയായും പ്രവർത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീർക്കാൻ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരിൽ […]
The Isle / ദി ഐൽ (2000)
എം-സോണ്‍ റിലീസ് – 206 കിം കി-ഡുക് ഫെസ്റ്റ് – 01 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7/10 സംസാര ശേഷി ഇല്ലാത്ത ഹീ-ജിൻ എന്ന യുവതി കൊറിയൻ വനാന്തരങ്ങളിലെ ഒരു തടാകത്തിൽ ഫിഷിംഗ് റിസോർട്ട് നടത്തുകയാണ്. വരുന്ന അതിഥികൾക്ക് ഭക്ഷണവും മീൻ പിടിക്കാനുള്ള സാധനങ്ങൾക്കും പുറമേ സ്വന്തം ശരീരവും വിറ്റു ജീവിക്കുകയാണ് ഹീ-ജിൻ. അങ്ങനെ ഇരിക്കുമ്പോൾ പോലീസിനെ വെട്ടിച്ചു താമസിക്കുന്ന ഹ്യുണ്-ഷിക്കിനോട് പ്രണയം തോന്നുന്ന ജിൻ അവനെ […]
The Pianist / ദി പിയാനിസ്റ്റ് (2002)
എം-സോണ്‍ റിലീസ് – 205 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ ജിഷിൻ, ശ്രിഷിൻ ജോണർ ബയോഗ്രഫി, ഡ്രാമ, മ്യൂസിക് 8.5/10 രണ്ടാം ലോകമഹായുദ്ധത്തിൽ ജൂതന്മാരെ വേട്ടയാടുന്ന നാസി പട്ടാളത്തിന്റെ പിടിയിൽ വാർസോ നഗരം തകരുമ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ജൂത പിയാനിസ്റ്റിന്റെ കഥയാണ് ഈ ചിത്രം. പ്രശസ്ത പോളിഷ് സംവിധായകൻ റോമൻ പോളാൻസ്കി ഒരുക്കിയ ഈ ചിത്രത്തിന് ഒരുപാട് അവാർഡുകൾ കരസ്ഥമാക്കാൻ ആയി. 2002 ലെ Palme d’Or, Adrian Brody ക്ക് […]
Mr. Nobody / മിസ്റ്റർ നോബഡി (2009)
എം-സോണ്‍ റിലീസ് – 202 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaco Van Dormael പരിഭാഷ വിഷ്ണു കെ. എം ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 09 ഫെബ്രുവരി 2092. സാധാരണ മരണം വരിക്കുന്ന ഭൂമിയിലെ അവസാനത്തെ മനുഷ്യനായ നിമോ നോബഡിയുടെ 117ആം ജന്മദിനം ആണ് അന്ന്. പക്ഷേ അയാൾ സ്വയം കരുതുന്നത് അയാൾക്ക് 34 വയസ് ആണെന്നാണ്. നിമോയെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നു, അയാളോട് നിമോ തന്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന ഘട്ടങ്ങൾ, നിമോയ്ക്ക് […]
Snowpiercer / സ്നോപിയെർസർ (2013)
എം-സോണ്‍ റിലീസ് – 201 ഭാഷ ഇംഗ്ലീഷ് സംവിധാനം Bong Joon Ho പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.1/10 ആഗോളതാപനത്തെ ചെറുക്കാനായി നടത്തിയ ഒരു പരീക്ഷണത്തില്‍ ലോകം മുഴുവന്‍ തണുത്തുറഞ്ഞു പോയിരിക്കുകയാണ്. ലോകത്തെ ചുറ്റുന്ന ഒരു ട്രെയിനില്‍ ആണ് രക്ഷപ്പെട്ട കുറച്ചു മനുഷ്യര്‍ ഇന്ന് ജീവിക്കുന്നത്. ആ ട്രെയിനില്‍ മുന്നില്‍ ഉള്ളവര്‍ മുന്തിയവരും പിറകില്‍ ഉള്ളവര്‍ അധകൃതരും ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തില്‍ അധികാര വര്‍ഗത്തിന്റെ പരിണാമത്തിനും അടിമകളാവുന്നവരുടെ വിപ്ലവത്തിനും […]