എം-സോണ്‍ റിലീസ് – 189 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Penn പരിഭാഷ നിതിൻ P.T ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.1/10 ക്രിസ്റ്റഫര്‍ മക്-കാന്റലസ്സ് എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിത കഥയാണ് ‘INTO THE WILD’ എന്ന റോഡ് മൂവി. 1990 ൽ എമരി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം അലാസ്ക വനത്തിലെക്കുള്ള അദ്ധേഹത്തിന്റെ യാത്രയും, യാത്രാമധ്യേ കണ്ടുമുട്ടുന്ന ജീവിതങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. 1996 ഇൽ ജോണ്‍ കക്ക്വാര് എഴുതിയ ഇതേ പേരിലുള്ള […]
Django Unchained / ജാങ്കോ അൺചെയിൻഡ് (2012)
എംസോൺ റിലീസ് – 187 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, വെസ്റ്റേൺ 8.5/10 അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് രണ്ട് വർഷം മുൻപേ കഥ നടക്കുന്ന ഒരു ക്വെൻ്റിൻ ടരാൻ്റിനോ ചിത്രമാണ് “ജാങ്കോ അൺചെയിൻഡ്“. ജർമ്മൻ ബൗണ്ടി ഹണ്ടറായ Dr. കിംഗ്ഷൂൾട് ഒരു രാത്രിയിൽ ജാങ്കോയെന്ന കഥ നായകനായ അടിമയെ കണ്ടെത്തുന്നയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് പ്രത്യേകിച്ച് ജാങ്കോയുടെ […]
Autumn Blood / ഓട്ടം ബ്ലഡ് (2013)
എം-സോണ്‍ റിലീസ് – 185 ഭാഷ ഇംഗ്ലീഷ് സംവിധാനം Markus Blunder പരിഭാഷ സുഭാഷ് സുബു ജോണർ ഡ്രാമ, ത്രില്ലർ 5.3/10 മല മുകളിൽ താമസക്കുന്ന കുടുംബത്തിലെ വിധവയായ സ്ത്രീ മരിക്കുന്നു, 2 മക്കളെ ഈ ക്രൂരമായ ലോകത്ത് തനിച്ചാക്കി. വെർപിരിയേണ്ടിവരുമെന്നു ഭയന്ന് ആ കുട്ടികൾ അമ്മയുടെ മരണം രഹസ്യമാക്കി വെക്കുന്നു. ഗ്രാമത്തിലെ ആളുകൾ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതോടെ അവർ ജീവിതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കപെടുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Léon: The Professional / ലെയോൺ: ദി പ്രൊഫഷണൽ (1994)
എം-സോണ്‍ റിലീസ് – 183 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Luc Besson പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 ഫ്രഞ്ച് സംവിധായകൻ ലൂക്ക് ബിസോന്റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന ചിത്രമാണ്, ലെയോൺ : ദി പ്രൊഫഷണൽ.മെറ്റിൽഡ എന്ന 12 വയസ്സുകാരിയും, ലിയോണെന്ന വാടക കൊലയാളിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മെറ്റിൽഡയുടെ കുടുംബത്തെ ഒരു സംഘം പോലീസുകാർ കൊലപ്പെടുത്തുന്നു.അവരിൽ നിന്നും രക്ഷപ്പെടുന്ന മെറ്റിൽഡ, […]
Dev D / ദേവ് ഡി (2009)
എം-സോണ്‍ റിലീസ് – 182 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി 2009-ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവ് ഡി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. ഈ സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അമിത് ത്രിവേദ് കരസ്ഥമാക്കി. ഒരുപാട് […]
Ugly / അഗ്ലി (2013)
എം-സോണ്‍ റിലീസ് – 180 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.1/10 സാമ്പ്രദായിക സിനിമ ശൈലിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രീതിയില്‍ റിയലിസ്റ്റിക് സിനിമകളെടുക്കുന്ന ബോളിവുഡിലെ തന്നെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. സമൂഹത്തില്‍ നില നില്ക്കുന്ന ചതി, വഞ്ചന, കൊലപാതകങ്ങള്‍ തുടങ്ങിയ ‘വൃത്തികേടുകള്‍ക്ക്’ നേരെയാണ് അനുരാഗ് കശ്യപ് അഗ്ളി എന്നെ സിനിമയിലൂടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഭട്ട്, റോണിത് റോയ്, ഗിരീഷ് കുല്‍ക്കര്‍ണി, […]
Special 26 / സ്പെഷ്യൽ 26 (2013)
എം-സോണ്‍ റിലീസ് – 179 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ ഷഹൻഷ സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ഇന്ത്യയൊട്ടാകെ സി ബി ഐ/ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വ്യാജ റെയ്ഡുകളിലൂടെ പണവും ആഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിനു പിന്നാലെയാണ് സി ബി ഐ ഓഫീസർ ആയ വസീം ഖാൻ. തന്റെ അഭിമാനത്തിനേറ്റ മുറിവ് മായ്ക്കാനായി സബ് ഇൻസ്പെക്ടർ റൺവീർ സിംഗും വസീമിനൊപ്പമുണ്ട്. അവസാനത്തെ കൊള്ളയ്ക്കായി നാൽവർ സംഘം ബോംബേയിലേക്ക് പുറപ്പെടുന്നു അവിടെ […]
NH10 / എൻഎച് 10 (2015)
എം-സോണ്‍ റിലീസ് – 178 ഭാഷ ഹിന്ദി സംവിധാനം Navdeep Singh പരിഭാഷ എബി ജോസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, 7.2/10 ഡല്‍ഹിയുടെ ഉപഗ്രഹ നഗരം എന്നറിയപ്പെടുന്ന ഗുഡ്ഗാവില്‍ നിന്ന് ഹരിയാനയിലെ ഗ്രാമജീവിതത്തിലേക്കൊരു യാത്രയും അതിനിടയില്‍ സംഭവിക്കുന്ന ഉദ്വേഗജനകമായ ചില സംഭവങ്ങളാണ് ചിത്രം. ഭരണകൂടത്തിന്റെ തലപ്പത്തുപോലും യാഥാര്‍ഥ്യങ്ങളുടെ കാഴ്ചകളെ കാണാന്‍ വിസമ്മതിക്കുന്ന സങ്കുചിതരുള്ള സമൂഹത്തിലേക്കാണ് ‘എന്‍.എച്ച് 10’ ഇറങ്ങിയത്. സാദാ ഹിന്ദി സിനിമയുടെ ജനപ്രിയ ചുറ്റുവട്ടങ്ങളെ വിട്ടൊഴിഞ്ഞ്, കണ്ണഞ്ചിപ്പിക്കുന്ന നിറവും ഭ്രമിപ്പിക്കുന്ന കാഴ്ചകളുമൊക്കെ മാറ്റിവച്ച് ഇന്ത്യയെന്ന […]