എംസോൺ റിലീസ് – 2982 ഭാഷ ഇംഗ്ലീഷ് നിർമാണം Sean Daniel Company പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നിഷ ബിജു, അരുൺ ബി എസ്,വിവേക് വി ബി, സുബിൻ, പ്രജുൽ പി, പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള് കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്ക്കാന് പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു […]
Silent Witness / സൈലന്റ് വിറ്റ്നസ്സ് (2013)
എംസോൺ റിലീസ് – 2981 ഭാഷ മാൻഡറിൻ സംവിധാനം Xing Fei പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി 6.9/10 ഒരു സിനിമയിലൂടെ പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ പലപ്പോഴും ഒരു കഥാപാത്രത്തിന്റെ കണ്ണിലൂടെയാവും ആ സഞ്ചാരം, അത് നായകനാവാം, പ്രതിനായകനാവാം. പ്രേക്ഷകൻ്റെ വീക്ഷണം എന്ന ഈ സംഗതിയെ ചൂഷണം ചെയ്ത്, മൾട്ടി-പെർസ്പെക്ടീവ്, നോൺ ലീനിയർ രീതിയിൽ ആവിഷ്കരിച്ച്, 2013 ൽ പുറത്തിറങ്ങിയ ചൈനീസ് മിസ്റ്ററി ക്രൈം തില്ലറാണ്, സൈലന്റ് വിറ്റ്നസ്സ്. ആരോൺ ക്വക്, നാൻ യൂ, സുൻ […]
CODA / കോഡ (2021)
എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]
A Perfect Enemy / എ പെർഫെക്ട് എനിമി (2020)
എംസോൺ റിലീസ് – 2978 ഭാഷ ഇംഗ്ലീഷ് സംവിധാനം Kike Maíllo പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 5.5/10 പേരെടുത്ത ആർക്കിടെക്റ്റാണ് ജെറേമി ആംഗസ്റ്റ്. ജോലിയിലും ജീവിതത്തിലും എല്ലാം “പെർഫെക്റ്റ്” ആയിരിക്കണമെന്ന് ചെറുപ്പം മുതൽ നിർബന്ധമുള്ളയാൾ. ഒരിക്കൽ പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം വാഴ്സോയിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ജെറേമി. ട്രാഫിക്ക് ജാമിൽ കുടുങ്ങിക്കിടന്നപ്പോൾ, മഴ നനഞ്ഞ ഒരു യുവതി ലിഫ്റ്റ് ചോദിച്ച് കാറിനടുത്തെത്തി. യുവതിയെ കാറിൽ കയറ്റി ജെറേമി […]
No Escapes / നോ എസ്കേപ്പ്സ് (2020)
എംസോൺ റിലീസ് – 2977 ഭാഷ റഷ്യൻ സംവിധാനം Alexey Nuzhny പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ 6.6/10 പോലീസിനെക്കാളും, പട്ടാളക്കാരെകാളുമൊക്കെ അപകടം പിടിച്ച ജോലി ചെയ്തിട്ടും ആരും വേണ്ട പരിഗണന കൊടുക്കാത്ത ഒരു കൂട്ടമുണ്ട്. ‘ഫയർ ഫൈറ്റേഴ്സ് ‘ അഥവാ അഗ്നിസുരക്ഷാ ജീവനക്കാർ. പല സിനിമകളിലും അവരുടെ കഷ്ടപ്പാടുകൾ കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തീ എന്നത് എത്ര ഭീകരം ആണെന്നും അതിനെ എങ്ങനെ അതിജീവിക്കണമെന്നും ഒക്കെ ചുരുക്കം സിനിമകളിലെ കാണാനാവൂ. സാധാരണ തീ നേരിടുന്നത് […]
The Power of the Dog / ദി പവർ ഓഫ് ദി ഡോഗ് (2021)
എംസോൺ റിലീസ് – 2976 ഓസ്കാർ ഫെസ്റ്റ് 2022 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Jane Campion പരിഭാഷ മുബാറക് ടി.എൻ. & ജെറിൻ ചാക്കോ ജോണർ ഡ്രാമ, റൊമാൻസ്, വെസ്റ്റേൺ 6.9/10 വാളിങ്കൽ നിന്നെന്റെ പ്രാണനെയും, നായയുടെ കൈയിൽ നിന്നെന്റെ ജീവനെയും വിടുവിക്കേണമേ”– സങ്കീർത്തനങ്ങൾ 22: 20 Thomas Savage-ന്റെ 1967 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി, 2021-ൽ Jane Campion സംവിധാനം ചെയ്ത ചിത്രമാണ് ദി പവർ ഓഫ് ദി ഡോഗ്. […]
Devi / ദേവി (1960)
എംസോൺ റിലീസ് – 2975 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 7.7/10 സത്യജിത് റായുടെ സംവിധാനത്തില്‍ 1960 ഇറങ്ങിയ ഡ്രാമ വിഭാഗം ചിത്രമാണ് ദേവി. ദയാമയിയും ഉമാപ്രസാദും ഭര്തൃസഗൃഹത്തിലാണ് താമസം. ഉമാപ്രസാദ് കല്യാണം കഴിച്ചെങ്കിലും കല്‍ക്കത്തയില്‍ പഠിക്കുകയാണ്. അതിനാല്‍ ഭാര്യയെ ഭര്‍തൃഗൃഹത്തിലാക്കി ഉമാപ്രസാദ് പഠനത്തിനായി കല്‍ക്കത്തയില്‍ പോയി. ദയാമയി ഉമാപ്രസാദിന്റെ അച്ഛനെ പരിചരിക്കാന്‍ വീട്ടില്‍ നിന്നു. ഉമാപ്രസാദിന്റെ അച്ഛനൊരു ദേവീഭക്തനാണ്. ഒരു ദിവസം, സ്വപ്നത്തില്‍ […]
The Burning Sea / ദി ബേണിങ് സീ (2021)
എംസോൺ റിലീസ് – 2974 ഭാഷ നോർവീജിയൻ സംവിധാനം John Andreas Andersen പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 John Andreas Andersen സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ നോർവീജിയൻ സിനിമയാണ് ‘ദി ബേണിങ് സീ‘ (Nordsjøen).ഒരു ഓയിൽ റിഗ് തകർന്ന് അതിനിടയിൽ പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ, സബ്മറൈൻ റോബോട്ട് ഓപ്പറേറ്ററായ നായികയും സുഹൃത്തും നടത്തുന്ന ശ്രമങ്ങളും, അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കാതൽ. മനോഹരമായ […]