എംസോൺ റിലീസ് – 2947 ഭാഷ ജാപ്പനീസ് സംവിധാനം Hirokazu Koreeda പരിഭാഷ ജിഷ്ണുദാസ് ചെല്ലൂർ ജോണർ ക്രൈം, ഡ്രാമ 7.9/10 Hirokazu Koreeda യുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ, 2019 ഓസ്കാർ അവാർഡ്സിൽ മികച്ച വിദേശസിനിമയ്ക്കുള്ള നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയ ജാപ്പനീസ് ചിത്രമാണ് ‘ഷോപ്പ്ലിഫ്റ്റേഴ്സ്‘. ചെറിയ ജോലികൾക്ക് പുറമെ കടകളിൽ നിന്ന് അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി ഉപജീവനം നയിക്കുന്ന ഒരു കുടുംബം.ദാരിദ്ര്യത്തിനിടയിലും സ്വന്തം ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ ശ്രമിയ്ക്കുന്ന ആ കുടുംബത്തിലേയ്ക്ക് […]
Gullak Season 2 / ഗുല്ലക് സീസൺ 2 (2021)
എംസോൺ റിലീസ് – 2946 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.0/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, സോണി ലിവിലൂടെ പുറത്തിറങ്ങിയ മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു.ഉത്തരേന്ത്യയിലെ പ്രസിദ്ധമായ കിസ്സകളിലൂടെ […]
Ayat-Ayat Cinta / അയാത് അയാത് ചിന്ത (2008)
എംസോൺ റിലീസ് – 2945 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 08 ഭാഷ ഇന്തോനേഷ്യൻ & അറബിക് സംവിധാനം Hanung Bramantyo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ഇതൊരു പ്രണയകഥയാണ്. എന്നാല്‍ സാധാരണ കാണാറുള്ള പ്രണയകഥയല്ല. ആത്മീയതയില്‍ അണിയിച്ചൊരുക്കിയ മനോഹരമായൊരു സൃഷ്ടിയാണിത്. ഇസ്ലാമിക തത്വസംഹിതകളിലൂടെ ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ച്ചകളെ എങ്ങനെ നേരിടാമെന്ന് പ്രതിപാദിക്കുന്ന പ്രണയകഥയാണിത്. ഈജിപ്റ്റിലെ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടാനായി ശ്രമിക്കുന്ന ഇന്തോനേഷ്യക്കാരനായ ഫാഹ്റി ബിന്‍ അബ്ദുള്ളയാണ് ഈ കഥയിലെ നായകന്. ഈജിപ്റ്റിലെ […]
A Swedish Love Story / എ സ്വീഡിഷ് ലൗ സ്റ്റോറി (1970)
എംസോൺ റിലീസ് – 2942 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 07 ഭാഷ സ്വീഡിഷ് സംവിധാനം Roy Andersson പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 മാസ്റ്റർ സംവിധായകൻ റോയ് ആൻഡേഴ്സന്റെ ആദ്യത്തെ ഫീച്ചർ ചലച്ചിത്രമാണ് ‘എ സ്വീഡിഷ് ലൗ സ്റ്റോറി‘. ഒരു അവധിക്കാലത്ത് വ്യത്യസ്തമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് കൗമാരക്കാർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും അവരുടെ സാഹസികതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡേഴ്സന്റെ സ്വതസിദ്ധമായ ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഒരു വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. അഭിപ്രായങ്ങൾ […]
Like Water for Chocolate / ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ് (1992)
എംസോൺ റിലീസ് – 2940 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 06 ഭാഷ സ്പാനിഷ് സംവിധാനം Alfonso Arau പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 കുടുംബത്തിലെ ആചാരം നിമിത്തം കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കാൻ കഴിയാത്ത റ്റിറ്റ, തന്റെ പ്രണയിനിയുടെ സാമിപ്യത്തിനായി അവളുടെ സഹോദരിയെ കല്യാണം കഴിക്കേണ്ടി വന്ന പെഡ്രോ. ഇവരുടെ പ്രണയത്തിന്റെ കഥയാണ് ലൈക് വാട്ടർ ഫോർ ചോക്ലേറ്റ്. റ്റിറ്റയുടെ വികാരങ്ങൾ അവളുടെ പാചകത്തിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ […]
A Company Man / എ കമ്പനി മാൻ (2012)
എംസോൺ റിലീസ് – 2939 ഭാഷ കൊറിയൻ സംവിധാനം Sang-yoon Lim പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 കുറ്റകൃത്യങ്ങളാൽ മൂടിയ ജീവിതം ഉപേക്ഷിച്ച്, പുതിയൊരു ജീവിതം തുടങ്ങാൻ ശ്രമിക്കുന്ന Assassin നെ ഇല്ലാതാക്കാൻ നോക്കിയാൽ അതിന്റെ ഫലം എന്തായിരിക്കും? മെറ്റൽ ട്രെഡിങ് കമ്പനി എന്ന മറവിൽ ആളുകളെ കൊല്ലുന്ന ഒരു സ്ഥാപനത്തിലാണ് Hyeong Do ജോലി ചെയ്യുന്നത്. ഒരു സാധാരണ കമ്പനി, അങ്ങനെയേ ഒറ്റ നോട്ടത്തിൽ തോന്നൂ. അങ്ങനെ ഒരു […]
Reply 1988 / റിപ്ലൈ 1988 (2015)
എംസോൺ റിലീസ് – 2938 ഭാഷ കൊറിയൻ സംവിധാനം Won-ho Shin പരിഭാഷ അഖിൽ കോശി ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.3/10 TvN ചാനലിന്റെ “റിപ്ലൈ” എന്ന സീരീസിലെ മൂന്നാമത്തെ ഡ്രാമയാണ് റിപ്ലൈ 1988.സോളിലെ ഒരു ചെറിയ അയൽപക്കമായ സങ്മൻ-ദോങിലെ അഞ്ച് സുഹൃത്തുക്കളുടെജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. സാമ്പത്തികവും, സാമൂഹികവുമായ മേഖലകളെ, അതാത് കുടുംബങ്ങള്‍ നേരിടുന്നതും, സുഹൃത്തുക്കളുടെയും, മാതാപിതാക്കളുടെയും പോരാട്ടങ്ങളും, അവരുടെ അവിസ്മരണീയ നിമിഷങ്ങളും ഇതില്‍ ഉൾക്കൊള്ളുന്നു. ഈ ബാല്യകാല സുഹൃത്തുക്കൾ എന്ത് പ്രശ്നത്തിലായാലും അവര്‍ തന്നെ […]
Flames Season 1 / ഫ്ലെയിംസ് സീസൺ 1 (2018)
എംസോൺ റിലീസ് – 2937 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 05 ഭാഷ ഹിന്ദി സംവിധാനം Apoorv Singh Karki പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.1/10 രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്. 2018ൽ TVF പുറത്തിറക്കിയ ഫീൽ ഗുഡ് റൊമാന്റിക് ജോണറിൽ പെടുത്താവുന്ന സീരീസിൽ […]