എംസോൺ റിലീസ് – 2746 ഭാഷ മാൻഡറിൻ സംവിധാനം Yi’nan Diao പരിഭാഷ ശ്രീകേഷ് പി. എം. ജോണർ ക്രൈം, ഡ്രാമ 6.8/10 വുഹാനിലെ മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന ഒരു സംഘത്തിലെ നേതാവായ ചോങ്ങ് സെനോംങ്ങിന് ഗാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യാദൃശ്ചികമായി ഒരു പോലീസുകാരനെ കൊല്ലേണ്ടി വരുന്നു. തുടര്‍ന്ന് ചോങ്ങ് സെനോങ്ങ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ദുരൂഹതകള്‍ ഏറെ നിറഞ്ഞ ഗൂസ് തടാകത്തിന്റെ തീരത്താണ് അയാള്‍ ഒളിവില്‍ കഴിയുന്നത്. പോലീസ് ശക്തമായി സെനോങ്ങിനുവേണ്ടി വലവിരിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങൾ […]
See Season 2 / സീ സീസൺ 2 (2021)
എംസോൺ റിലീസ് – 2744 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ, ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞു. […]
Amistad / അമിസ്റ്റാഡ് (1997)
എംസോൺ റിലീസ് – 2743 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ പ്രശോഭ് പി.സി. ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന അടിമത്തം പ്രമേയമാക്കി, സ്റ്റീവൻ സ്പീൽബെർഗിന്റെ സംവിധാന മികവിൽ പിറന്ന ക്ലാസ്സിക് ചിത്രം. ആഫ്രിക്കയിൽ നിന്ന് നൂറോളം അടിമകളുമായി അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു “അമിസ്റ്റാഡ്” എന്ന സ്പാനിഷ് കപ്പൽ. കൊടും ക്രൂരതകൾ നേരിടേണ്ടി വന്ന അടിമകൾ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ട് കപ്പലിലുള്ള സ്പാനിഷ് അടിമക്കച്ചവടക്കാരെ ആക്രമിക്കുന്നു. കപ്പൽ അധീനതയിലാക്കി തിരിച്ച് […]
The Man Who Sold His Skin / ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ (2020)
എംസോൺ റിലീസ് – 2742 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Kaouther Ben Hania പരിഭാഷ എബിന് തോമസ് ജോണർ ഡ്രാമ 7.0/10 ഒരു സിറിയന്‍ അഭയാര്‍ഥിയായ സാം അലി മെച്ചപ്പെട്ട ജീവിതത്തിനായി തന്റെ പുറത്തെ തൊലി, ചിത്രം വരക്കാനുള്ള ഒരു കാന്‍വാസായി വില്‍ക്കുന്നു. ഒരു വ്യക്തിയേക്കാള്‍ വിലയുള്ള ഒരു വസ്തുവായി മാറിയ സാം യഥാര്‍ത്ഥത്തില്‍ വിറ്റത് തന്റെ തൊലിയേക്കാള്‍ വിലപിടിച്ച പലതുമാണെന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു. കൌത്തര് ബെന്‍ ആലിയ സംവിധാനം ചെയ്ത് മോണിക്ക ബെലൂച്ചി, യാഹ്യമഹായ്നി […]
Waltz with Bashir / വാൾട്സ് വിത്ത് ബാഷിർ (2008)
എംസോൺ റിലീസ് – 2736 ഭാഷ ഹീബ്രു സംവിധാനം Ari Folman പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, ഡ്രാമ 8.0/10 “ടെൽ അവീവിന്റെ തെരുവുകളെ വിറപ്പിച്ച്, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് കൊണ്ട് പാഞ്ഞു വരുന്ന 26 നായ്ക്കൾ. അവ എന്റെ മേധാവിയോട് പറയുന്നു, ബോസ് റെയിനിനെ തന്നില്ലെങ്കിൽ ഇവിടുള്ളവരെയെല്ലാം ഞങ്ങൾ അകത്താക്കും.” ഇരുപത് വർഷം മുന്നേ തൻ്റെ കൂടെ സൈന്യത്തിലുണ്ടായിരുന്ന ബോസ് റെയിൻ, തന്നെ കുറച്ച് ദിവസങ്ങളായി അലട്ടുന്ന ഈ സ്വപ്നത്തെ പറ്റി […]
The Japanese Wife / ദ ജാപ്പനീസ് വൈഫ് (2010)
എംസോൺ റിലീസ് – 2739 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 കുനാൽ ബസുവിൻ്റെ ‘The Japanese Wife’ പുസ്തകത്തെ ആധാരമാക്കി 2010 ൽ അതേ പേരിൽ തന്നെ അപർണ സെന്നിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ബംഗാളി ചിത്രമാണ്ഇത്. എത്രത്തോളം നിർമലമായി, ഗാഢമായി, അഗാധമായി നിങ്ങൾക്ക് പ്രണയിക്കാൻ കഴിയും? അതും പരസ്പരം ഒരിക്കൽ പോലും കാണാതെ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന്? 2 വിദൂരദേശങ്ങളിലിരുന്ന് പ്രണയിക്കുക മാത്രമല്ല വിവാഹബന്ധത്തിൽ […]
Shershaah / ഷേർഷ (2021)
എംസോൺ റിലീസ് – 2738 ഭാഷ ഹിന്ദി സംവിധാനം Vishnuvardhan പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ബയോഗ്രഫി, ഹിസ്റ്ററി, വാർ 8.9/10 കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ […]
365 Days / 365 ഡേയ്സ് (2020)
എംസോൺ റിലീസ് – 2737 ഭാഷ പോളിഷ് സംവിധാനം Barbara Bialowas & Tomasz Mandes പരിഭാഷ റൂബൻ പോൾ ജോണർ ഡ്രാമ, റൊമാൻസ് 3.3/10 വെടിയേറ്റ് ജീവൻ നഷ്ടമാവുമെന്ന നിമിഷത്തിൽ മാസ്സിമോയ്ക്ക് ജീവൻ തിരിച്ചു നൽകിയത് ലൗറയുടെ മുഖമാണ്. അവളെ വീണ്ടുമൊരിക്കൽ കാണാൻ മാസ്സിമോയ്ക്ക് 5 വർഷങ്ങൾ വേണ്ടി വന്നു. ലൗറയുടെ പ്രണയം പിടിച്ചു പറ്റാനുള്ള മാസ്സിമോയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ലൗറയുടെ വരവ് മാസ്സിമോയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. നഗ്നരംഗങ്ങളും അശ്ലീലസംഭാഷണങ്ങളും ഒരുപാടുള്ള ഈ […]