എംസോൺ റിലീസ് – 2706 ഭാഷ ഇംഗ്ലീഷ്, ഹിന്ദി സംവിധാനം David Lean പരിഭാഷ അരുൺ ബി. എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.3/10 1920-കളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ചാന്ദ്രപ്പൂർ എന്ന സാങ്കൽപ്പിക പട്ടണത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് 1984-ൽ പുറത്തിറങ്ങിയ “എ പാസ്സേജ് റ്റു ഇന്ത്യ” (A Passage to India) എന്ന ഇംഗ്ലീഷ് എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമാ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഇംഗ്ലണ്ടുകാരിയായ മിസ് ക്വെസ്റ്റഡും ഇന്ത്യാക്കാരനായ ഡോ. അസീസും തമ്മിലുണ്ടാകുന്ന സൗഹൃദവും ഒരു […]
Rurouni Kenshin: The Beginning / റുറോണി കെൻഷിൻ: ദ ബിഗിനിങ് (2021)
എംസോൺ റിലീസ് – 2705 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.8/10 റുറോണി കെൻഷിൻ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയുംചിത്രമാണ് ‘റുറോണി കെൻഷിൻ: ദ ബിഗിനിങ്‘. പേര് സൂചിപ്പിക്കുന്നത് പോലെകെൻഷിന്റെ ചരിത്രമാണ് സിനിമ പറയുന്നത്. ‘ബകുമറ്റ്സു’ കാലഘട്ടത്തിന്റെഅവസാനനാളുകളിലാണ് കഥ നടക്കുന്നത്. കെൻഷിന്റെ മുഖത്തെX ആകൃതിയിലുള്ള മുറിവ് എങ്ങനെയുണ്ടായി എന്നും ഒരു നാടോടിയായിമാറുന്നതിന് മുമ്പ് കെൻഷിൻ ആരായിരുന്നുവെന്നുമുള്ള ഒരു അന്വേഷണമാണ്ഈ സിനിമ. “തന്റെ വാളുപയോഗിച്ച് ആരെയും കൊല്ലില്ല” എന്ന് […]
A Perfect Day / എ പെർഫെക്റ്റ് ഡേ (2015)
എംസോൺ റിലീസ് – 2704 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando León de Aranoa പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, വാർ 6.8/10 യൂഗോസ്ലാവ് യുദ്ധങ്ങളുടെ അവസാനത്തോടടുത്ത് മുൻ യൂഗോസ്ലാവിയായിലെങ്ങോ ഉള്ള ഒരു സംഘർഷ ബാധിത പ്രദേശത്ത് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് എ പെർഫെക്റ്റ് ഡേ എന്ന ഈ ചിത്രം. Fernando León de Aranoaന്റെ സംവിധാനത്തിൽ 2015ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ എയ്ഡ് വർക്കർമാരായ മാംബ്രു, ബി, പുതുതായി വന്ന […]
Shades of the Heart / ഷേയ്ഡ്സ് ഓഫ് ദ ഹാർട്ട് (2021)
എംസോൺ റിലീസ് – 2703 ഭാഷ കൊറിയൻ സംവിധാനം Jong-kwan Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ 6.5/10 എഴുത്തുകളൊന്നും കെട്ടുകഥകളല്ല. ഓരോ എഴുത്തും എഴുത്തുകാരന്റെ അനുഭവങ്ങളുടേയും കാഴ്ചപ്പാടുകളുടേയും ഏടുകളിൽ നിന്നും ചീന്തിയെടുത്തതായിരിക്കും. എങ്കിലും പലപ്പോഴും കെട്ടുകഥകളായിരിക്കും യാഥാർത്ഥ്യത്തേക്കാൾ സത്യസന്ധമായത്. അനുഭവങ്ങളുടെ ഒർമ്മകളിലേക്ക് ഫിക്ഷൻ കൂടി ചേരുമ്പോൾ അതൊരു കഥയായി, നോവലായി മാറുന്നു. ഒരുപക്ഷേ അതിലെ നായകൻ മരിച്ചാലും എഴുത്തുകാരൻ ജീവിക്കുന്നു. കെട്ടുകഥകളും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത്.പ്രതീക്ഷ, ഭയം, […]
My Brother / മൈ ബ്രദർ (2004)
എംസോൺ റിലീസ് – 2702 ഭാഷ കൊറിയൻ സംവിധാനം Kwon-tae Ahn പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 7.0/10 ഇളയവനായ ജോങ്-ഹ്യോൻ പഠനത്തിൽ പിന്നോട്ടും അടിപിടിയിൽ ഒന്നാം സ്ഥാനക്കാരനുമാണ്. എന്നാൽ അവനിലും ഒരു വയസ്സ് മാത്രം മൂത്ത അവന്റെ ചേട്ടൻ സോങ്-ഹ്യോൻ ആകട്ടെ സൽസ്വഭാവിയും പഠനകാര്യങ്ങളിൽ എപ്പോഴും ഒന്നാം സ്ഥാനക്കാരനുമാണ്. ചെറിയൊരു രൂപവൈകല്യത്തോടെ ജനിച്ച സോങ്-ഹ്യോനോടുള്ള അമ്മയുടെ പ്രത്യേക പരിഗണയും സ്നേഹവും ജോങ്-ഹ്യോന് ചേട്ടനോടുള്ള മാറാത്ത ദേഷ്യത്തിന് കാരണമാക്കി. അങ്ങനെയിരിക്കെ മറ്റൊരു സ്കൂളിൽ പഠിക്കുന്ന മി-റ്യോങ് […]
Gangs of London Season 1 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 1 (2020)
എംസോൺ റിലീസ് – 2700 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് […]
Are We In Love? / ആർ വീ ഇൻ ലൗ? (2020)
എംസോൺ റിലീസ് – 2699 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ അജിത്ത് ബി. ടി.കെ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.3/10 Kim Jung Kwon ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ റൊമാന്റിക് സിനിമയാണ് “ആർ വീ ഇൻ ലൗ“ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്ന സോജുങ് എന്ന പെൺകുട്ടിയുടെ ജീവിതവും, അവൾ വീട്ടിലും ജോലി സ്ഥലത്തുമായി നേരിടുന്ന പ്രശ്നങ്ങളും അവളുടെ പ്രണയവും അതിനിടയിലൂടെയുള്ള ഒരു പ്രത്യേക സാഹചര്യത്തിൽ അവൾക്ക് ഒരു പുസ്തകം […]
Mimi / മിമ്മി (2021)
എംസോൺ റിലീസ് – 2697 ഭാഷ ഹിന്ദി സംവിധാനം Laxman Utekar പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ കോമഡി, ഡ്രാമ 8.3/10 ഒരു സറോഗേറ്റ് മദറിനെ അന്വേഷിച്ചു നടന്നിരുന്ന അമേരിക്കൻ ദമ്പദികളായ ജോണും സമ്മാറും ഭാനു പ്രതാപ് എന്ന ഡ്രൈവറിന്റെ സഹായത്തോടെ ഹീറോയിൻ ആകാൻ സ്വപ്നം കണ്ടു നടന്നിരുന്ന മിമ്മിയെ കണ്ടെത്തുന്നു. ഒരു ഫോട്ടോഷൂട്ടിനു പോലുമുള്ള പണം സമ്പാദിക്കാൻ കഴിയാതിരുന്ന ഒരു സാധാരണ ഡാൻസറായ അവൾ 20 ലക്ഷം രൂപ എന്നുള്ള പ്രതിഫലം തനിക്ക് ശാശ്വതമായ ഒരു […]