എംസോൺ റിലീസ് – 3256 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ രമേഷ് എ ആര് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.1/10 ജാവിർ പെനലോസ രചന നിർവഹിച്ച്, എർണസ്റ്റോ കോൺട്രിറാസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സ്പാനിഷ് ചലച്ചിത്രമാണ്, വേർ ദ ട്രാക്ക്സ് എൻഡ്. ഇകൽ എന്ന ബാലനും അവന്റെ കുടുംബവും, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഒരു ഉൾ ഗ്രാമത്തിൽ എത്തുന്നതും, പിന്നീട് ഇകലിന്റ ജീവിതത്തിൽ സംഭവിക്കുന്നതുമായുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ […]
Good Morning / ഗുഡ് മോർണിങ് (1959)
എംസോൺ റിലീസ് – 3234 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.” ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ […]
Howl’s Moving Castle / ഹൗൾസ് മൂവിങ് കാസിൽ (2004)
എംസോൺ റിലീസ് – 3203 ക്ലാസിക് ജൂൺ 2023 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ വിഷ്ണു ഷാജി ജോണർ അഡ്വഞ്ചർ, അനിമേഷന്, ഫാമിലി 8.2/10 മന്ത്രവിദ്യകളും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല സാങ്കേതിക വിദ്യകളും കൊണ്ട് പ്രബലമായ ഒരു സാങ്കൽപ്പിക രാജ്യവും, അവരുടെ അയൽ രാജ്യവുമായുള്ള യുദ്ധത്തെ പറ്റിയുമാണ് ഹൗൾസ് മൂവിങ് കാസിൽ സംസാരിക്കുന്നത്. ആ കാലഘട്ടത്തിലെ സ്ത്രീകളുടെ തൊപ്പികൾ നിർമ്മിച്ച് വിൽക്കുന്ന സോഫിയിലൂടെയാണ് കഥ തുടങ്ങുന്നത്. തന്റെ സഹോദരിയെ കണ്ടിട്ട് തിരിച്ചു കടയിലെത്തിയ […]
The Wizard of Oz / ദ വിസാഡ് ഓഫ് ഓസ് (1939)
എംസോൺ റിലീസ് – 3196 ക്ലാസിക് ജൂൺ 2023 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Victor Fleming, George Cukor & Mervyn LeRoy പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, ഫാമിലി, ഫാന്റസി 8.1/10 എൽ ഫ്രാങ്ക്ബോം എഴുതി 1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. ഓസ് എന്ന രാജ്യത്ത് ഡോറോത്തി എന്ന കൊച്ചുപെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിന്റെ ഇതിവൃത്തം. അമേരിക്കയിലെ കാൻസാസിൽ അമ്മാവന്റെയും അമ്മായിയുടെയും ഒപ്പം താമസിക്കുകയായിരുന്നു ഡോറോത്തി. കൂട്ടിന് […]
Gullak Season 3 / ഗുല്ലക് സീസൺ 3 (2022)
എംസോൺ റിലീസ് – 3161 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.1/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, സോണി ലിവിലൂടെ പുറത്തിറങ്ങിയ മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ […]
Makdee / മക്ഡീ (2002)
എംസോൺ റിലീസ് – 3149 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ സജിൻ.എം.എസ് & സഞ്ജയ് എം എസ് ജോണർ കോമഡി, ഫാമിലി, ഫാന്റസി 7.5/10 ഇരട്ട സഹോദരങ്ങളായ ചുന്നിയുടേയും മുന്നിയുടേയും കഥയാണ് മക്ഡീ. അവരെ കാണാൻ ഒരേപോലെയാണെങ്കിലും രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തമാണ്. മുന്നിയൊരു പഞ്ചഭാവമാണ്. ചുന്നിയാണെങ്കിലോ ഒരു കുസൃതിക്കാരിയും. അവരുടെ ഗ്രാമത്തിൽ ഒരു പഴയ ബംഗ്ലാവുണ്ട്. അതിനകത്തൊരു മന്ത്രവാദിനിയുണ്ട് എന്നതുകൊണ്ട് ഗ്രാമവാസികളാരും അതിനകത്തേക്ക് പോവാൻ ധൈര്യപ്പെടാറില്ല. ഒരിക്കൽ മുന്നി അറിയാതെ ബംഗ്ലാവിന്റെ അകത്തേക്ക് കയറി […]
Oseam / ഓസെയാം (2003)
എംസോൺ റിലീസ് – 3134 ഭാഷ കൊറിയൻ സംവിധാനം Baek-yeob Seong പരിഭാഷ വിഷ്ണു ഷാജി ജോണർ ആനിമേഷന്, ഫാമിലി 6.9/10 കൊറിയൻ എഴുത്തുകാരനായ ജൊങ് ചെ-ബോങിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി എടുത്ത അനിമേഷൻ ചിത്രമാണ് ഓസെയാം.ഗാമിയും, അവളുടെ അഞ്ച് വയസ്സുള്ള അനിയൻ ഗിൽസനെയും അനാഥരാണ്. ചെറുപ്പത്തിലെ കാഴ്ച നഷ്ടപെട്ട ഗാമി വളരെ സൗമ്യയും സംയമനം പാലിക്കുന്ന പെൺകുട്ടിയുമാണ്. അതേസമയം ഗിൽസനാ നേരേ തിരിച്ചു. ചെറുപ്രായത്തിന്റെ എല്ലാ കുരുത്തക്കേടുകളും അവനുണ്ട്. അത് പലപ്പോഴും അവനെ കുഴപ്പത്തിൽ ചാടിക്കുകയും […]
Jason and the Argonauts / ജെയ്സൺ ആൻഡ് ദി ആർഗൊനോട്ട്സ് (1963)
എംസോൺ റിലീസ് –3082 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Don Chaffey പരിഭാഷ ജ്യോതിഷ് കുമാർ എസ്. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാമിലി 7.3/10 1963 ൽ പുറത്തിറങ്ങിയ ഗ്രീക്ക് ഇതിഹാസവുമായി ബന്ധപ്പെട്ട് റിലീസ് ആയ ഒരു ഹോളിവുഡ് ചലച്ചിത്രമാണിത്. തെസാലി സാമ്രാജ്യത്തിലെ അവകാശിയായ ജെയ്സൺ എന്ന ഗ്രീക്ക് യോദ്ധാവ് തന്റെ രാജഭരണാവകാശം തിരിച്ചു പിടിക്കുന്നതിനായി ഒരു അദ്ഭുത വസ്തുവിനെ അന്വേഷിച്ച് ഒരു കൂട്ടം നാവികരുമായി കോൾക്കിസ് എന്ന ദ്വീപിലേയ്ക്ക് പലവിധ അപകടങ്ങളും […]