എംസോൺ റിലീസ് – 2805 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Miki പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.5/10 ഒരു പ്രണയമെങ്കിലും എല്ലാവർക്കുമുണ്ടാകും,പ്രണയം അനുഭവിക്കാത്തവർ മനുഷ്യരാണോ?? അല്ല…ഒരാൾക്ക് ലോകം ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത് താൻ പ്രണയിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാവുമ്പോളാവണം.ഒരുവനെ വാനോളം സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല. പ്രശസ്ത എഴുത്തുകാരനായ ജേസൻ ഏഴ്സിന്റെ ‘മൈ ടുമോറോ, യുവർ യെസ്റ്റർഡേ’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി തകഹിറോ മികി ഒരുക്കിയ ഫാന്റസി/റൊമാൻസ് […]
The Tree of Life / ദ ട്രീ ഓഫ് ലൈഫ് (2011)
എംസോൺ റിലീസ് – 2800 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ ജെറിൻ ചാക്കോ ജോണർ ഡ്രാമ, ഫാന്റസി 6.8/10 ടെറൻസ് മാലിക്കിന്റെ അഞ്ചാമത്തെ ചലച്ചിത്രം. എന്താണ് ജീവനെന്നും അതിന്റെ ഉത്ഭവമെങ്ങനെയെന്നും ഒരു അമേരിക്കൻ കുടുംബത്തിന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന, പതിഞ്ഞ താളത്തിൽ പോകുന്നൊരു ദാര്ശനിക സിനിമയാണ് ദ ട്രീ ഓഫ് ലൈഫ്. നീണ്ട വർഷങ്ങളുടെ പ്രയത്നതിന് ശേഷം ഉണ്ടായ ഈ സിനിമക്ക് ടെറൻസ് മാലിക്കിന്റെ യഥാർത്ഥ ജീവിതവുമായി പല സാമ്യങ്ങളുണ്ട്. ബ്രാഡ് പിറ്റ്, ജെസീക്ക ചാസ്റ്റെയിൻ, […]
Suicide Squad / സൂയിസൈഡ് സ്ക്വാഡ് (2016)
എംസോൺ റിലീസ് – 2772 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ സുബിന് ടി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.9/10 2016-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ സിനിമയാണ് സുയിസൈഡ് സ്ക്വാഡ്. ഡി.സി കോമിക്സിലെ സൂപ്പർവില്ലന്മാരെ ചേർത്ത് ഒരു സീക്രട്ട് ഗവർണമെന്റ് ഏജൻസി ഉണ്ടാക്കുന്ന ടീമാണ് സുയിസൈഡ് സ്ക്വാഡ്. David Ayer തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ, ഡി.സി എക്സ്സ്റ്റന്ഡഡ് യൂണിവേഴ്സിന്റെ (D.C.E.U) മൂന്നാമത്തെ സിനിമയാണ്. ഭാവിയിൽ വരുന്ന പ്രശ്നങ്ങളെ തടയാൻ വേണ്ടി […]
Psychokinesis / സൈക്കോകൈനസിസ് (2018)
എംസോൺ റിലീസ് – 2770 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 5.9/10 ‘ട്രെയിൻ റ്റു ബുസാൻ‘ എന്ന ചിത്രത്തിന്റെ ഡയറക്ടറായ Yeon Sang-Ho അണിയിച്ചൊരുക്കി, 2018 ൽ റിലീസായ ഒരു സൗത്ത് കൊറിയൻ സൂപ്പർഹീറോ ചിത്രമാണ് സൈക്കോകൈനസിസ്. ഷിൻ സോക് ഹോൻ ഒരു സാധാരണക്കാരനായ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനാണ്. വളരെ യാദൃശ്ചികമായി അദ്ദേഹം പർവതത്തിലൂടെ ഒഴുകിവന്ന ഊറ്റുവെള്ളം കുടിക്കാൻ ഇടയാകുന്നു.ഉൽക്ക സ്ഫോടനത്തിന്റെ അംശം കലർന്ന വെള്ളമായിരുന്നു അദ്ദേഹം […]
Invisible City Season 1 / ഇൻവിസിബിൾ സിറ്റി സീസൺ 1 (2021)
എംസോൺ റിലീസ് – 2768 ഭാഷ പോർച്ചുഗീസ് സംവിധാനം Luis Carone & Júlia Pacheco Jordão പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7.3/10 ഗോസ്റ്റ് റൈഡറേ പോലെ ശിരസ്സ് കത്തിജ്വലിച്ചു കൊണ്ട്, കൈയിൽ കത്തുന്ന വടിയുമായി കാല് പിന്നോട്ട് തിരിഞ്ഞ ശരീരമുള്ള, കാടിനെ നോവിക്കുന്നവനെ കൊന്നൊടുക്കുന്ന കാട്ടാളനായ കുറുപീരയുടെ കഥ ഗ്രാമത്തിലെ മൂപ്പൻ പറയുന്നതും കേട്ട് അമ്പരന്നിരിക്കുകയാണ് കുഞ്ഞ് ലൂണ. നാടോടിക്കഥ പറഞ്ഞ് തീർന്നതും ആ ഗ്രാമത്തിൽ തീപിടുത്തം നടക്കുന്നു. നായകന്റെ […]
Mama / മമാ (2013)
എംസോൺ റിലീസ് – 2762 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Muschietti പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 6.2/10 5 കൊല്ലം മുൻപ് കാണാതായ തന്റെ സഹോദരനെയും അയാളുടെ 2 പെൺകുഞ്ഞുങ്ങളെയും അന്വേഷിച്ചു നടക്കുകയാണ് ലൂക്കാസും കാമുകി അനബെല്ലും. അങ്ങനെ അന്വേഷണത്തിനൊടുവിൽ വിജനമായ കാട്ടിലെ ഒരു വീട്ടിൽ വെച്ച് ആ കുഞ്ഞുങ്ങളെ അവർ കണ്ടെത്തി. പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലൂക്കാസും അനബെല്ലും മനസ്സിലാക്കുന്നു, ആ രണ്ട് കുട്ടികള് മമാ എന്ന് […]
Paheli / പഹേലി (2005)
എംസോൺ റിലീസ് – 2751 ഭാഷ ഹിന്ദി സംവിധാനം Amol Palekar പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.5/10 അമോൽ പാലേക്കറിന്റെ സംവിധാനത്തിൽ വിജയധൻ ദേത്തയുടെ രാജസ്ഥാനി ഭാഷയിലുള്ള ചെറുകഥയെ ആസ്പദമാക്കി 2005 ജൂൺ 24ന് പുറത്തിറങ്ങിയ ഫാന്റസി ചലച്ചിത്രമാണ് പഹേലി. നവൽഗഡിലെ വ്യാപാരിയായ കിശൻലാലും ലാച്ചിയുമായുള്ള വിവാഹത്തോടെയാണ് കഥ ആരംഭിക്കുന്നത്. വിവാഹത്തിന്റെ പിറ്റേന്നുതന്നെ കിശൻലാൽ വ്യാപാരത്തിനായി അന്യദേശത്തേക്ക് പുറപ്പെടുന്നു. ഇതേ സമയം ലാച്ചിയിൽ അനുരക്തനായ ഒരു ഭൂതം കിശൻലാലിന്റെ രൂപം ധരിച്ച് […]
Hors Satan / ഹോസ് സാത്താൻ (2011)
എംസോൺ റിലീസ് – 2749 ഭാഷ ഫ്രഞ്ച് സംവിധാനം Bruno Dumont പരിഭാഷ നിസാം കെ.എൽ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.4/10 Bruno Dumontന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹോസ് സാത്താൻ. ഫ്രാൻസിലെ മനോഹരമായൊരു ചെറിയ ഗ്രാമത്തിൽ രണ്ടാനച്ഛന്റെ പീഡനങ്ങളിൽ നിന്ന് നായികയെ രക്ഷിക്കാനായി അയാളെ കൊല്ലുന്ന നായകനും, തന്നെ രക്ഷിച്ച ആ നിഗൂഢതകൾ നിറഞ്ഞയാളുടെയൊപ്പം ആ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒരുപാട് സമയം ചിലവഴിക്കുന്ന നായികയും; പേര് പരാമർശിക്കാത്ത ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ […]