എം-സോണ്‍ റിലീസ് – 1902 ഭാഷ ഇംഗ്ലീഷ് സംവിധാനം Kazuaki Kiriya പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 6.2/10 സിനോ- മഹായുദ്ധങ്ങളുടെ നീണ്ട ഇരുണ്ട കാലഘട്ടത്തിൽ യുദ്ധത്തിൽ നിന്നും ഉൽകൃഷ്ടരായ ഒരു കൂട്ടം യോദ്ധാക്കൾ ഉയർന്നു വന്നു. സ്വന്തം യജമാനനോടുള്ള അടക്കാനാവാത്ത ആദരവും കൂറുമായിരുന്നു അവരുടെ വിജയരഹസ്യം. അത്തരത്തിലുള്ള ഒരു കൂട്ടം യോദ്ധാക്കളുടെ അവസാന തലമുറയുടെ കഥയാണ് Last kninghts. […]
Polytechnique / പോളിടെക്നിക് (2009)
എം-സോണ്‍ റിലീസ് – 1897 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Denis Villeneuve പരിഭാഷ രാഹുല്‍ രാജ് ജോണർ ക്രൈം,ഡ്രാമ, ഹിസ്റ്ററി 7.2/10 സികാരിയോ, പ്രിസണേഴ്സ്, ബ്ലേഡ് റണ്ണർ 2049 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായഡൊണീ വിൽന്യൂവിന്റെ ആദ്യകാലചിത്രങ്ങളിലൊന്നാണ് പോളിടെക്നിക്.1989 ഡിസംബർ 6-ന് കാനഡയിലെ École പോളിടെക്നിക് എഞ്ചിനീയറിംഗ് സ്കൂളിൽനടന്ന മാസ് ഷൂട്ടിംഗിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസ്തുത സംഭവത്തിൽ14 സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അന്നത് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മാസ് […]
Muhammad: The Messenger of God / മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് (2015)
എം-സോണ്‍ റിലീസ് – 1887 പരിഭാഷ – 2 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Majid Majidi പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 ഇറാനിയൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്. പ്രവാചകൻ മുഹമ്മദ് (സ്വ) കുട്ടിക്കാലത്തെ ജീവിതം ആസ്പദമാക്കി പ്രശസ്ത സംവിധായകൻ മാജിദ് മജീദി ഈ സിനിമ സംവിധാനം ചെയ്തത്. പ്രവാചകന് മുമ്പുള്ള മക്കയുടെ ചരിത്രവും, പ്രവാചകന്റെ ജനനവും ബാല്യവുമാണ് ഈ ചിത്രം പറയുന്നത്. പ്രവാചകന്റെ […]
Greyhound / ഗ്രേഹൗണ്ട് (2020)
എം-സോണ്‍ റിലീസ് – 1880 ഭാഷ ഇംഗ്ലീഷ് സംവിധാനം Aaron Schneider പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 C.S.ഫോറെസ്റ്ററുടെ “The Good Shepherd” എന്ന നോവലിനെ ആസ്പദമാക്കി ടോം ഹാങ്ക്സിന്റെ തിരക്കഥയിൽ Aaron Schneider സംവിധാനം ചെയ്ത ചിത്രമാണ് Greyhound. ആപ്പിൾ ടി.വി.യാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ 37-ഓളം ചരക്കു കപ്പലുകൾ ഗ്രേഹൗണ്ട് എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് സമുദ്രം കടന്ന് ബ്രിട്ടനിലേക്ക് പോകുമ്പോൾ വ്യോമ […]
The Time that Remains / ദി ടൈം ദാറ്റ് റിമെയ്ന്‍സ് (2009)
എം-സോണ്‍ റിലീസ് – 1876 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 03 ഭാഷ ഹീബ്രു, അറബിക് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.1/10 പലസ്തീൻ സംവിധാകനായ ഏലിയ സുലൈമാന്റെ ഭാഗിക ആത്മകാഥപരമായ ട്രിലോളജിയാണ് “പാലസ്തീൻ ജീവിത്തിന്റെ പുരാവൃത്തം” . ഈ ആഖ്യാനത്തിലെ അവസാന ഭാഗമായിവരുന്നതാണ് The Time That Remains അഥവ “Chronicle of a Present Absentee,” . ഇസ്രയേൽ രൂപീകരണ സമയത്ത് സംവിധാകനായ സുലൈമാന്റെ പിതാവ് പ്രതിരോധ പേരാളിയായിരുന്നു. […]
The Bone Collector / ദി ബോണ്‍ കളക്ടര്‍ (1999)
എം-സോണ്‍ റിലീസ് – 1843 ഭാഷ ഇംഗ്ലിഷ് സംവിധാനം Phillip Noyce പരിഭാഷ രാഗേഷ് രാജൻ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി 6.7/10 ഡെൻസൽ വാഷിംഗ്ടണും ആഞ്ജലീന ജോളിയും അഭിനയിച്ച, 1999 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലറാണ് ദി ബോൺ കളക്ടർ. ജെഫ്രി ഡീവറിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ന്യൂയോർക്ക് നഗരത്തിൽ വച്ച് ഒരു ടാക്സിയിൽ കയറിയ ദമ്പതികളെ കാണാതാവുന്നു. അതിൽ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് തല മാത്രം പുറത്താക്കി […]
Naked Among Wolves / നേക്കഡ് അമങ് വൂള്‍വ്സ് (2015)
എം-സോണ്‍ റിലീസ് – 1842 ഭാഷ ജര്‍മന്‍ സംവിധാനം Philipp Kadelbach പരിഭാഷ ഷകീർ പാലകൂൽ ജോണർ ഡ്രാമ, ഹിസ്റ്ററി, വാര് 7.2/10 1945 തുടക്കകാലം, അമേരിക്കൻ സേന നാസികൾക്കെതിരെ ശക്തമായി മുന്നേറുകയാണ്. ബുക്കൻവാൽഡ് ക്യാമ്പിലേക്ക് യൂറോപ്പിൽ നിന്നുടനീളം തടവുകാരെ കൊണ്ടുവന്നു കൊണ്ടിരിക്കുന്നു. പോളണ്ടിൽ നിന്നും വന്ന ജാങ്കോവ്സ്കി എന്ന ഒരു ജൂതൻ തന്റെ കയ്യിലെ പെട്ടിയിലാക്കി മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയെ ക്യാമ്പിലേക്ക് കൊണ്ടു വന്നു. കുട്ടി ക്യാമ്പിലുള്ള കാപോളുടെ ശ്രദ്ധയിൽ പെട്ടു. (കാപോ – നാസികളെ […]
Hotel Mumbai / ഹോട്ടൽ മുംബൈ (2018)
എം-സോണ്‍ റിലീസ് – 1830 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Anthony Maras പരിഭാഷ ഷെഹീർ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.6/10 2008 നവംബർ 26ന് മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കി ചരിത്ര താളുകളിൽ 26/11 എന്ന് രേഖപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് “ഹോട്ടൽ മുംബൈ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം. ഇന്ത്യയുടെ പ്രമുഖ സമ്പന്ന നഗരമായ മുംബൈയിൽ 2008 നവംബർ 26ന് തുടങ്ങി സൈന്യം തിരിച്ചു പിടിക്കുന്നത് വരെ 60 മണിക്കൂറോളം […]