• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

History

14 Blades / 14 ബ്ലേഡ്സ് (2010)

January 13, 2023 by Vishnu

എംസോൺ റിലീസ് – 3132 ഭാഷ മാൻഡറിൻ സംവിധാനം Daniel Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ഹിസ്റ്ററി, ത്രില്ലർ 6.3/10 സ്വന്തം രാജ്യവും അധികാരവും ശക്തിപ്പെടുത്താനായി മിങ് ചക്രവർത്തി അനാഥരായ കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് പരിശീലനം നൽകി അവരെവെച്ച് ഒരു പ്രതിരോധ സംഘത്തെ ഉണ്ടാക്കിയെടുത്തു. ആ സംഘത്തിലെ ഏറ്റവും മികച്ച പോരാളിയെ വിളിക്കുന്ന പേരാണ് ചിങ്ലോങ്. നല്ലൊരു രാജാവിന്റെ കീഴിൽ രാജ്യത്തേയും ജനങ്ങളെയും പ്രതിരോധിച്ച അവർ, ഭരണം മാറി ഒരു ദുഷ്ടനായ ചക്രവർത്തി വന്നപ്പോൾ അവർ […]

1899 (2022)

November 24, 2022 by Vishnu

എംസോൺ റിലീസ് – 3113 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമ്മാണം Dark Ways പരിഭാഷ വിഷ്ണു പ്രസാദ്,  സാമിർ, ഫഹദ് അബ്ദുൾ മജീദ്,അജിത് രാജ് & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹിസ്റ്ററി, ഹൊറർ 7.9/10 ഡാർക്ക്‌ എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899. 1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് […]

Prehistoric Planet Season 01 / പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 01 (2022)

September 12, 2022 by Vishnu

എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്‌റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]

The Battle at Lake Changjin / ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ (2021)

September 1, 2022 by Vishnu

എംസോൺ റിലീസ് – 3073 ഭാഷ മാൻഡറിൻ & ഇംഗ്ലീഷ് സംവിധാനം Kaige Chen, Dante Lam & Hark Tsui പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി, വാർ 5.3/10 2021-ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്ന്. അൻപതുകളിലെ കൊറിയൻ യുദ്ധത്തിൽ നോർത്ത് കൊറിയൻ പക്ഷം പിടിച്ച ചൈനയും സൗത്ത് കൊറിയൻ പക്ഷം പിടിച്ച അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് ‘ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്‌ജിൻ’. ആ യുദ്ധത്തിൽ ചൈനയുടെ സ്വതന്ത്ര […]

Furious / ഫ്യൂരിയസ് (2017)

August 23, 2022 by Vishnu

എംസോൺ റിലീസ് – 3067 ഭാഷ റഷ്യൻ സംവിധാനം Dzhanik Fayziev & Ivan Shurkhovetskiy പരിഭാഷ ഐക്കെ വാസിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.1/10 പതിമൂന്നാം നൂറ്റാണ്ട്. മംഗോളുകൾ വിശാലമായ റഷ്യൻ മണ്ണിലെ അനേക നഗരങ്ങൾ തകർത്തെറിഞ്ഞ് മുന്നേറുന്ന കാലം. പതിമൂന്നാം വയസ്സിൽ മംഗോളുകളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ഓരോ പ്രഭാതത്തിലും കഴിഞ്ഞു പോയതൊന്നും ഓർക്കാനാവാത്ത മറവിരോഗം ബാധിച്ചിരുന്നു എവ്പാതി കൊലോവ്റാതിന്. കടന്നു പോകുന്ന ഓരോ നാടും ക്രൂരമായ ആക്രമണങ്ങളിലൂടെ കീഴടക്കി മുന്നേറിയ […]

The Last King of Scotland / ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് (2006)

June 29, 2022 by Vishnu

എംസോൺ റിലീസ് – 3036 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ പ്രശാന്ത് പി ആർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 ഇംഗ്ലീഷ് എഴുത്തുകാരനായ ഗിലെസ് ഫോഡന്റെ ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ തന്നെ കെവിൻ മക്‌ഡൊണാൾഡിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ സിനിമയാണിത്. മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി ആതുര സേവനത്തിനായി നിക്കോളാസ് ഗാരിഗൻ എന്ന യുവ സ്കോട്ടിഷ് ഡോക്ടർ ഉഗാണ്ടയിലേക്ക് വരുന്നു. പട്ടാള അട്ടിമറിയിലൂടെ […]

The Color of Pomegranates / ദ കളർ ഓഫ് പോമഗ്രനേറ്റ്സ് (1969)

June 25, 2022 by Vishnu

എംസോൺ റിലീസ് – 3032 ക്ലാസിക് ജൂൺ 2022 – 10 ഭാഷ അർമീനിയൻ സംവിധാനം Sergei Parajanov പരിഭാഷ മുബാറക് റ്റി എൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.6/10 അർമീനിയൻ കവിയായ Sayat Nova യുടെ ജീവിതത്തെ ആസ്പദമാക്കി, വിഖ്യാത സോവിയറ്റ് ചലച്ചിത്രകാരനായ സെർഹി പാരാജനോവ് സംവിധാനം ചെയ്ത ചിത്രമാണ് 1969 ൽ പുറത്തിറങ്ങിയ ദ കളർ ഓഫ് പോമഗ്രനേറ്റ്സ്. കവിയുടെ ബാല്യം, യൗവ്വനം, വാർദ്ധക്യം, മരണം എന്നിങ്ങനെ വിവിധ അധ്യായങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ചിത്രം, […]

The Gospel According to St. Matthew / ദ ഗോസ്പൽ അക്കോർഡിംഗ് ടു സെന്റ് മാത്യു (1964)

June 21, 2022 by Vishnu

എംസോൺ റിലീസ് – 3029 ക്ലാസിക് ജൂൺ 2022 – 07 ഭാഷ ഇറ്റാലിയൻ സംവിധാനം Pier Paolo Pasolini പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 1964ല്‍ പിയെര്‍ പൗലോ പസോളിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ്‌ മാത്യൂ.” ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം മത്തായിയുടെ സുവിശേഷം അനുസരിച്ച് ഉള്ള യേശു ക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ്. ചിത്രം […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 18
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]