എംസോൺ റിലീസ് – 2771 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Awi Suryadi പരിഭാഷ സജിത്ത് ടി. എസ് ജോണർ ഹൊറർ 5.6/10 Awi Suryadi സംവിധാനം ചെയ്ത ഡാന്വർ സിനിമാ പരമ്പരയിലെ രണ്ടാം ഭാഗമാണ് ഡാന്വർ 2: മദ്ദ. വീടിന് പുറകിലുള്ള Pavilion ലാണ് അഹ്മദ് ദിവസത്തിലെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. വീട്ടിൽ ഓരോ അനിഷ്ട സംഭവങ്ങളും നടക്കുമ്പോൾ അതിന്റെ കാരണം തേടുകയാണ് റിസയും അഹ്മദിന്റെ മകൻ അങ്കിയും.പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ […]
Mama / മമാ (2013)
എംസോൺ റിലീസ് – 2762 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Muschietti പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 6.2/10 5 കൊല്ലം മുൻപ് കാണാതായ തന്റെ സഹോദരനെയും അയാളുടെ 2 പെൺകുഞ്ഞുങ്ങളെയും അന്വേഷിച്ചു നടക്കുകയാണ് ലൂക്കാസും കാമുകി അനബെല്ലും. അങ്ങനെ അന്വേഷണത്തിനൊടുവിൽ വിജനമായ കാട്ടിലെ ഒരു വീട്ടിൽ വെച്ച് ആ കുഞ്ഞുങ്ങളെ അവർ കണ്ടെത്തി. പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലൂക്കാസും അനബെല്ലും മനസ്സിലാക്കുന്നു, ആ രണ്ട് കുട്ടികള് മമാ എന്ന് […]
The Walking Dead Season 4 / ദ വാക്കിങ് ഡെഡ് സീസൺ 4 (2013)
എംസോൺ റിലീസ് – 2759 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള് മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Don’t Breathe 2 / ഡോണ്ട് ബ്രീത്ത് 2 (2021)
എംസോൺ റിലീസ് – 2752 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodo Sayagues പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ഹൊറർ, ത്രില്ലർ 6.3/10 Rodo Sayagues-ന്റെ സംവിധാനത്തിൽ 2021 യിൽ ഹൊറർ ത്രില്ലർ വിഭാഗത്തിൽ വന്ന ചിത്രമാണ് ഡോണ്ട് ബ്രീത്ത് 2. 2016 യിൽ ഇറങ്ങി വൻ വിജയമായ ആദ്യ ഭാഗത്തിലെ വില്ലനെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗത്തിലെ പോലെ ഒട്ടും മുഷിപ്പിക്കാതെയുള്ള അവതരണമാണ് ഈ ചിത്രത്തിന്റെയും മേന്മ. അധികം ആൾതാമസം ഇല്ലാത്തൊരിടത്തു […]
The Eye / ദി ഐ (2008)
എംസോൺ റിലീസ് – 2748 ഭാഷ ഇംഗ്ലീഷ് സംവിധാനം David Moreau & Xavier Palud പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.4/10 2008′ ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹൊറർ, മിസ്റ്ററി ചിത്രമാണ് ‘ദി ഐ.’ വയലിനിസ്റ്റ് ആണ് നായികയായ സിഡ്നി വെൽസ്. ഒരു അപകടത്തെ തുടർന്ന് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ അവൾക്ക് അവളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവളുടെ കാഴ്ച വീണ്ടെടുക്കാനായി അവൾ കോർണിയ ട്രാൻസ്പ്ലാൻ്റേഷൻ നടത്താൻ […]
U Turn / യൂ ടേൺ (2018)
എംസോൺ റിലീസ് – 2747 ഭാഷ തമിഴ് സംവിധാനം Pawan Kumar പരിഭാഷ മുഹമ്മദ് ഷാനിഫ് ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.0/10 2013ൽ ഇറങ്ങിയ “ലൂസിയ” എന്ന സിനിമയുടെ സംവിധായകനും, രചയിതാവുമായ പവൻ കുമാറാണ് ഈ സിനിമയും എടുത്തിരിക്കുന്നത്. ചെന്നൈ നഗരത്തിലെ വേലഞ്ചേരി ഫ്ലൈഓവറിന്റെ മുകളിൽ ഡിവൈഡറായി വെച്ചിരിക്കുന്നത് കോൺക്രീറ്റ് കല്ലുകളാണ്. കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവിടെ ബൈക്ക് യാത്രക്കാർ അത് തള്ളിമാറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. അങ്ങനെ ചെയ്യുന്നവർ വൈകാതെ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ, ഇത് […]
Dead End / ഡെഡ് എൻഡ് (2003)
എംസോൺ റിലീസ് – 2745 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Baptiste Andrea & Fabrice Canepa പരിഭാഷ പ്രശോഭ് പി.സി. ജോണർ അഡ്വഞ്ചർ, ഹൊറർ, മിസ്റ്ററി 6.6/10 ഫ്രാങ്ക് ഹാരിങ്ടൺ കുടുംബത്തോടൊപ്പം ഭാര്യ വീട്ടിലേക്കുള്ള യാത്രയിലാണ്. ക്രിസ്ത്മസ് ആഘോഷിക്കുകയാണ് ലക്ഷ്യം. കാറിൽ ഫ്രാങ്കിൻ്റെ ഭാര്യ, ടീനേജുകാരായ മകൻ, മകൾ, മകളുടെ കാമുകൻ എന്നിവരുണ്ട്. പതിവായി പോകാറുണ്ടായിരുന്ന ഹൈവേയിൽ നിന്നു മാറി ഒരു കുറുക്കു വഴിയിലൂടെയാണ് ഇത്തവണ ഹാങ്ക് പോയത്. വളഞ്ഞുപുളഞ്ഞ ഒരു കാട്ടുപാതയായിരുന്നു അത്. രാത്രിയിൽ ഭയം […]
You’re Next / യൂ ആർ നെക്സ്റ്റ് (2011)
എംസോൺ റിലീസ് – 2740 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ ഷാനു നൂജുമുദീന് ജോണർ ഹൊറർ, ത്രില്ലർ 6.6/10 Adam Wingardന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ Horror/slasher സിനിമയാണ് യൂ ആർ നെക്സ്റ്റ്. ഡേവിസൺ ദമ്പതികളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി മക്കളും അവരുടെ കാമുകീ കാമുകന്മാരും ഒത്തുചേർന്ന സന്തോഷപൂർണമായ ഒരു രാത്രിയിൽ മുഖംമൂടി ധാരികളായ ഒരുകൂട്ടം കൊലപാതകികൾ അവരെ ആക്രമിക്കുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിലുടനീളം. അവസാനം വരെ ത്രില്ലടിച്ച് കാണാൻ സാധിക്കുന്ന ഈ […]