എംസോൺ റിലീസ് – 2731 ഭാഷ ഇംഗ്ലീഷ് & പോർച്ചുഗീസ് സംവിധാനം Nicolas Pesce പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.2/10 Nicolas Pesceയുടെ സംവിധാനതിൽ 2016ൽ റിലീസായ ഹൊറർ, ഡ്രാമ ചിത്രമാണ് ദി ഐസ് ഓഫ് മൈ മദർ. ഫ്രാൻസിസ്ക്ക ചെറുപ്പത്തിൽ തന്റെയമ്മയെ ഒരാൾ കൊല്ലുന്നത് നേരിട്ടുകണ്ട ആളാണ്. അവൾ വളരുംതോറും ഏകാന്തത വേട്ടയാടുമ്പോൾ നമ്മൾ കാണുന്നത് അവളുടെ മറ്റൊരു മുഖമാണ്, ഭയപ്പെടുത്തുന്നൊരു സൈക്കോയുടെ മുഖം!പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച […]
Thirst / തേഴ്സ്റ്റ് (2009)
എംസോൺ റിലീസ് – 2730 ഭാഷ കൊറിയൻ സംവിധാനം Park Chan-Wook പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.1/10 ഓൾഡ്ബോയ് (2003), ദ ഹാൻഡ്മെയ്ഡൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പാർക്ക് ചാൻ വൂക്കിന്റെ ഹൊറർ ഡ്രാമ ചിത്രമാണ് 2009-ൽ പുറത്തിറങ്ങിയ തേഴ്സ്റ്റ്. EV എന്ന മാരകവൈറസിന് വാക്സിൻ കണ്ടെത്താൻ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിക്കുകയാണ്. പള്ളീലച്ചനായ സാങ്-ഹ്യൂൻ തന്റെ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കാൻ സന്നദ്ധനാവുന്നു. എന്നാൽ പരീക്ഷണം പരാജയപ്പെടുന്നതോടെ സാങ്-ഹ്യൂൻ […]
The Walking Dead Season 3 / ദ വാക്കിങ് ഡെഡ് സീസൺ 3 (2012)
എംസോൺ റിലീസ് – 2710 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Asih 2 / അസീഹ് 2 (2020)
എംസോൺ റിലീസ് – 2701 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rizal Mantovani പരിഭാഷ ഷാഫി വെല്‍ഫെയര്‍ ജോണർ ഹൊറർ 6.3/10 2018ല്‍ പുറത്തിറങ്ങിയ അസീഹ് എന്ന സിനിമയുടെ തുടര്‍ച്ചയായി 2020 ല്‍ Rizo mantovani യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്തോനേഷ്യന്‍ ഹൊറര്‍ ചിത്രമാണ് അസീഹ് 2.ആദ്യ ഭാഗം കാണാതെ തന്നെ രണ്ടാം ഭാഗം കണ്ടാസ്വദിക്കാവുന്നതാണ്. ഒരു അപകടത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ് ഡോ.സില്‍വിയ-റസാന് ദമ്പതികള്‍.നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ.സില്‍വിയയുടെ ഹോസ്പിറ്റലിലേക്ക് കാറിടിച്ച് പരിക്ക് പറ്റിയ ഒരു കുട്ടിയെ കൊണ്ടുവരുന്നു. […]
Till Death / റ്റിൽ ഡെത്ത് (2021)
എംസോൺ റിലീസ് – 2694 ഭാഷ ഇംഗ്ലീഷ് സംവിധാനം S.K. Dale പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 5.8/10 വലിയൊരു നിയമ സ്ഥാപനത്തിൻ്റെ ഉടമയാണ് മാർക്ക്. ഇയാളുടെ ഭാര്യ എമ, മാർക്കിനൊപ്പമുള്ള ജീവിതത്തിൽ തൃപ്തയല്ല. മാർക്കിൻ്റെ ഓഫീസിലുള്ള മറ്റൊരാളുമായി എമയ്ക്ക് രഹസ്യ ബന്ധമുണ്ട്. പക്ഷേ അത് അധികകാലം തുടരാൻ എമ ആഗ്രഹിക്കുന്നില്ല. വിവാഹ വാർഷികത്തിന് മാർക്ക് എമയ്ക്ക് ഒരു മാല സമ്മാനമായി നൽകുന്നു. ഒപ്പം ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എമയുമായി അയാളൊരു […]
Dabbe 5: Curse of the Jinn / ദബ്ബെ 5: കഴ്സ് ഓഫ് ദ ജിൻ (2014)
എംസോൺ റിലീസ് – 2687 ഭാഷ ടർക്കിഷ് സംവിധാനം Hasan Karacadag പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി 5.9/10 ഹസൻ കരജദയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബ്ബെഎന്ന ഹൊറർ സീരീസിലെ അഞ്ചാം ഭാഗമാണ്, സെഹ്ർ-ഇ-ജിൻ അഥവാ കഴ്സ് ഓഫ് ദ ജിൻ. അതിമാനുഷികമായ പ്രമേയത്തിൽ ജിന്നുകളുടെ ഭീകരകഥകൾ കോർത്തിണക്കിയിട്ടുള്ള സിനിമാസീരീസാണ് ദബ്ബെ. ഈ അഞ്ചാം ഭാഗവും വ്യത്യസ്തമല്ല. പക്ഷേ ആദ്യാവസാനം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മറ്റ് ഭാഗങ്ങളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു “സെഹ്ർ-ഇ-ജിൻ”. ഉമർ-ദിലിക് ദമ്പതികളുടെ […]
Wrong Turn / റോങ് ടേൺ (2003)
എംസോൺ റിലീസ് – 2683 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Schmidt പരിഭാഷ ആദർശ് അച്ചു, അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 6.1/10 റോഡില്‍ രാസമാലിന്യങ്ങള്‍ ചോര്‍ന്നതിനാല്‍ ക്രിസ് ഫ്ലിന്നിന് മറ്റൊരു വഴിയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നു. ആ യാത്രയില്‍, ക്രിസ്സിന്റെ കാര്‍ വെസ്റ്റ് വിര്ജീനിയയ്ക്കടുത്തുള്ള ഒരു കാട്ടില്‍ വച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പോയ അഞ്ച് സുഹൃത്തുക്കളുടെ വണ്ടിയായിരുന്നു അത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയില്ലെങ്കിലും ഇരുവാഹനങ്ങളും കേടായി. തുടര്‍ന്ന് […]
Death Bell / ഡെത്ത് ബെൽ (2008)
എംസോൺ റിലീസ് – 2673 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon പരിഭാഷ നിസാം കെ.എൽ, അക്ഷയ് ആനന്ദ് ജോണർ ഹൊറർ, ത്രില്ലർ 5.6/10 2008ൽ റിലീസായ സൗത്ത് കൊറിയൻ ഹൊറർ, ത്രില്ലർ ചിത്രമാണ് ഡെത്ത് ബെൽ. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിനായി, രണ്ട് അധ്യാപകരായ മിസ്റ്റർ. കിം, മിസ്സ്. ചോയി എന്നിവർ ഒരു സ്പെഷ്യൽ ക്ലാസ്സ് സെഷനായി നടത്തുകയും അന്നേ ദിവസം ഒരു ഭ്രാന്തൻ, സ്കൂളിൽ കടക്കുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്നു. ഓരോ കുട്ടികളെ പിടിച്ച […]