എം-സോണ്‍ റിലീസ് – 1702 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.4/10 സ്റ്റീഫൻ കിംഗ് – ജോ ഹിൽ എന്നിവരുടെ നോവലിനെ ആധാരമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി വിൻസെൻസോ നറ്റാലി സംവിധാനം ചെയ്ത ചിത്രമാണ് ഇൻ ദി ടോൾ ഗ്രാസ്. 6 മാസം ഗർഭിണിയായ ബെക്കിയേയും കൂട്ടി സഹോദരനായ കാൾ സാന്റിയാഗോയിലേക്ക് ഒരു യാത്ര നടത്തുകയാണ്. യാത്രാമധ്യേ ബെക്കിക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുമ്പോൾ പുല്ലുകൾ നിറഞ്ഞ ഒരു […]
122 (2019)
എം-സോണ്‍ റിലീസ് – 1691 ഭാഷ അറബിക് സംവിധാനം Yasir Al-Yasiri പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഹൊറർ, ത്രില്ലർ 6.8/10 ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഈജിപ്ഷ്യൻ സിനിമ ഏറിയ പങ്കും ഒരു ആശുപത്രിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ദാമ്പത്യ ജീവിതം കരുപ്പിടിപ്പിക്കുവാൻ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങുന്ന നാസർ എന്ന ചെറുപ്പക്കാരനും അയാളുടെ ബധിരയായ ഭാര്യയും കാർ അപകടത്തിൽ പെടുകയും നാസറിനെ മാത്രം കാണാതാവുകയും ചെയ്യുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ, നാസറിനെ അന്വേഷിച്ചിറങ്ങുമ്പോഴാണ് നാസറും താനും ഒരു കുരുക്കിലാണെന്നു മനസ്സിലാക്കുന്നത്.ആ കുരുക്കിൽ […]
Martyrs / മാർട്ടിയേഴ്സ് (2008)
എം-സോണ്‍ റിലീസ് – 1690 ഭാഷ ഫ്രഞ്ച് സംവിധാനം Pascal Laugier പരിഭാഷ ബിമൽ ജോണർ ഹൊറർ 7.1/10 തന്നെ ചെറുപ്രായത്തിൽ തടവിൽ വെച്ച് പീഡിപ്പിച്ച ആളുകളെ തേടി 15 വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യാനായി വരുന്ന യുവതിയും സമാന രീതിയിൽ പീഡിപ്പിക്കപ്പെട്ടിട്ടുള്ള അവളുടെ സുഹൃത്തും ഒരു വീട്ടിൽ എത്തുകയാണ്. അവിടെ കാണുന്ന എല്ലാവരെയും കൊന്നുതള്ളുന്ന ഇരുവർക്കും പക്ഷേ ശേഷം നേരിടേണ്ടി വരുന്നത് അവർ അതുവരെ അനുഭവിച്ചില്ലാത്ത കാര്യങ്ങളായിരുന്നു. Pascal Laugier ന്റെ സംവിധാനത്തിൽ 2008ൽ ഫ്രഞ്ച് […]
Hostel: Part III / ഹോസ്റ്റൽ: പാർട്ട് III (2011)
എം-സോണ്‍ റിലീസ് – 1685 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Spiegel പരിഭാഷ രാഹുൽ ബോസ് ജോണർ ഹൊറർ 4.6/10 എല്ലി റോത്തിന്റെ പ്രശസ്ഥമായ ഹോസ്റ്റൽ സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ വിജയം ഉൾക്കൊണ്ട് 2011സ്കോട്ട് സ്പീഗൽന്റെ സംവിധാനത്തിൽ പുറത്ത് വന്ന ചിത്രമാണ് ഹോസ്റ്റൽ പാർട്ട് 3. മൈക്ക്, ജസ്റ്റിൻ, കാർട്ടർ, സ്കോട്ട് എന്നീ കൂട്ടുകാർ വേഗസിലേക്ക് ഒരു ടൂർ പോകുന്നു. എന്നാൽ അവിടെ വച്ച് അവർ ആളുകളെ പീഡിപ്പിച്ചു കൊല്ലുന്ന ഹണ്ടിംങ്ങ്ഗ്യാങ്ങിന്റെ കയ്യിലകപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് […]
Hostel: Part II / ഹോസ്റ്റൽ: പാർട്ട് II (2007)
എം-സോണ്‍ റിലീസ് – 1681 ഭാഷ ഇംഗ്ലീഷ് സംവിധാനം Eli Roth പരിഭാഷ രാഹുൽ ബോസ് ജോണർ ഹൊറർ 5.5/10 റോമിലെ ആർട്ട് കോളേജ് സ്റ്റുഡന്റ്സായ ബെത്ത്, വിറ്റ്നി, ലോർണാ എന്നീ സുഹൃത്തുക്കൾ തങ്ങളുടെ വീക്ക് എൻഡ് ആഘോഷിക്കാനായി പ്രാഗിലേക്ക് പുറപ്പെടുന്നു. യാത്രയിൽ ട്രെയിനിൽ വച്ച് അവരുടെ കോളേജിലെ മോഡലായ ആക്സെലും അവരോടൊപ്പം ചേരുന്നു. ആക്സെലിൻെറ താത്പര്യപ്രകാരം പ്രാഗിൽ നിന്ന് അവർ സ്പാ ചെയ്യാനായി സ്ളൊവാക്യയിലേക്ക് പോകുന്നു. അവിടെ ഒരു ചെറു ഗ്രാമത്തിലുള്ള ഒരു പഴയ ഹോസ്റ്റലിൽ […]
Hostel / ഹോസ്റ്റൽ (2005)
എം-സോണ്‍ റിലീസ് – 1677 ഭാഷ ഇംഗ്ലീഷ് സംവിധാനം Eli Roth പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ 5.9/10 Eli Rothന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സ്ലാഷർ ത്രില്ലറാണ് ഹോസ്റ്റൽ (Hostel). 3 ചെറുപ്പക്കാർ സ്ലോവാക്യയിലെ ഒരു ഹോസ്റ്റലിലേക്ക് പോകുന്നതും പിന്നീടുണ്ടാകുന്ന ഭീകരമായ സംഭവവികാസങ്ങളുമാണ് സിനിമ. ഈ സിനിമ റിലീസായതിൽ പിന്നെ സ്ലോവാക്യയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെയധികം കുറഞ്ഞു എന്നാണ് കണക്ക് Nudity, Violence എന്നിവ ധാരാളമുള്ളതിനാൽ ചിത്രം പൂർണമായും 18+ ആണ്. അഭിപ്രായങ്ങൾ […]
Stranger Things Season 3 / സ്ട്രേഞ്ചർ തിങ്സ് സീസൺ 3 (2019)
എം-സോണ്‍ റിലീസ് – 1666 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍സ് Matt Duffer, Ross Duffer പരിഭാഷ റാഷി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ആദ്യ രണ്ടു സീസണിലും കഥയിൽ ഹാക്കിൻസിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സംഭവങ്ങൾ 1985 ആയപ്പോഴേക്കും […]
Timecrimes / ടൈംക്രൈംസ് (2007)
എം-സോണ്‍ റിലീസ് – 29 ഭാഷ സ്പാനിഷ് സംവിധാനം Nacho Vigalondo പരിഭാഷ ഉണ്ണി ജയേഷ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 ഒരാൾ തന്റെ പുതിയ വീട്ടിന് മുന്നിലിരുന്ന് ബൈനോക്കുലർ വഴി ഒരു കാഴ്ച കാണുകയും അതിനെക്കുറിച്ചറിയാൻ ഇറങ്ങിത്തിരിക്കുകയും പിന്നീട് യാദൃശ്ചികമായി ഒരു ടൈംമെഷീനിലൂടെ ഒരു മണിക്കൂറോളം അയാളുടെ ഭൂതകാലത്തിലേക്ക് യാത്ര ചെയ്യപ്പെടുകയും ചെയ്യുന്നു. യാത്രക്ക് ശേഷം അയാളുടെ ജീവിതത്തിൽ നടന്ന പല സംഭവങ്ങളും അയാളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ടൈംക്രൈംസ് കാണിച്ചു തരുന്നത്. […]