എം-സോണ്‍ റിലീസ് – 1450 ത്രില്ലർ ഫെസ്റ്റ് – 57 ഭാഷ കൊറിയൻ സംവിധാനം Jung Huh പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, മിസ്റ്ററി 6.4/10 തന്റെ സഹോദരന്റെ തിരോധാനത്തിന്റെ രഹസ്യം തേടിയിറങ്ങുന്ന ജീവിതവിജയം കൈവരിച്ച ഒരു മനുഷ്യൻ. എന്നാൽ അന്വേഷണത്തിലുടനീളം അസ്വസ്ഥതപ്പെടുത്തുന്ന അവരുടെ ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴൊന്നും ഒളിച്ചുകളിയോട് ഒരുതരം അഭിനിവേശമുള്ള അപകടകാരിയായൊരു ശത്രു തന്റെ ഉറ്റവരെ നോട്ടമിട്ട് കഴിഞ്ഞെന്ന് അയാൾ അറിഞ്ഞിരുന്നില്ല. അരുതാത്തതെങ്കിലും സംഭവിക്കുന്നതിനുമുമ്പ് ആ ഭയാനകമായ […]
Drag Me to Hell / ഡ്രാഗ് മി ടു ഹെൽ (2009)
എം-സോണ്‍ റിലീസ് – 1447 ത്രില്ലർ ഫെസ്റ്റ് – 54 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, ത്രില്ലർ 6.5/10 ക്രിസ്റ്റീൻ ബ്രൗൺ എന്ന ലോൺ ഓഫീസർ, പലതവണ അടവു മുടങ്ങിക്കിടക്കുന്നതുമൂലം വീട് ജപ്തി ചെയ്യപ്പെടാൻ പോകുന്ന ഒരു വൃദ്ധയുടെ, പണം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടാനുള്ള അപേക്ഷ, തന്റെ പ്രമോഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്താൽ നിരസിക്കുന്നു. കാഴ്ചയിൽ സാധാരണക്കാരിയെപ്പോലെ തോന്നിച്ച ആ വൃദ്ധ യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് അവൾ […]
Hush / ഹഷ് (2016)
എം-സോണ്‍ റിലീസ് – 1439 ത്രില്ലർ ഫെസ്റ്റ് – 46 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Flanagan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.6/10 കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ തന്റെ അടുത്ത പുസ്തകം എഴുതാനായി പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് തനിച്ചു കഴിയുന്ന ബധിരയും മൂകയുമായ യുവ എഴുത്തുകാരിക്ക്, ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കൊലയാളിയില്‍ നിന്ന് രക്ഷനേടാന്‍ നേരിടേണ്ടി വരുന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് ഹഷ് പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Incident in a Ghostland / ഇൻസിഡന്റ് ഇൻ എ ഗോസ്റ്റ്ലാൻഡ് (2018)
എം-സോണ്‍ റിലീസ് – 1437 ത്രില്ലർ ഫെസ്റ്റ് – 44 ഭാഷ ഇംഗ്ലീഷ് സംവിധാനം Pascal Laugier പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 കുടുംബസ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുകയായിരുന്നു ആ അമ്മയും രണ്ടു മക്കളും. അതിൽ ബെത്ത് , ലോവർ ക്രാഫ്റ്റിന്റെ ആരാധികയായിരുന്നു. അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി. അവൾ ആ യാത്രയിൽ പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുകയായിരുന്നു. സഹോദരിയായ […]
Kingdom Season 2 / കിങ്ഡം സീസണ് 2 (2020)
എം-സോണ്‍ റിലീസ് – 1435 Kingdom: Ashin of the North / കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021) ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഫാന്റസി 7.6/10 2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്” കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ […]
I Remember You / ഐ റിമമ്പർ യു (2017)
എം-സോണ്‍ റിലീസ് – 1431 ത്രില്ലർ ഫെസ്റ്റ് – 39 ഭാഷ ഐസ്ലാൻഡിക് സംവിധാനം Óskar Thór Axelsson പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 2017ൽ ഇറങ്ങിയ ഈ ഐസ്ലാൻഡിക് ത്രില്ലർ രണ്ടുഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഹല്ല എന്ന 70 വയസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു പോലീസുദ്യോഗസ്ഥ ഡിഗ്നിയുടെ സഹായത്തിനായി ഡോക്ടർ ഫ്രയർ ആ ഗ്രാമത്തിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ മകൻ ബെന്നിയുടെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ഒരു […]
The Shallows / ദ ഷാലോസ് (2016)
എം-സോണ്‍ റിലീസ് – 1429 ത്രില്ലർ ഫെസ്റ്റ് – 37 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 തന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ സന്ദര്‍ശിച്ചിട്ടുള്ളതായി കേട്ടറിവ് മാത്രമുള്ള, ഏറെ ദുരൂഹതകളുള്ള പേരറിയാത്ത ബീച്ച് തേടി മെക്സിക്കോയിലെത്തിയതാണ് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നാന്‍സി ആഡംസ്. എന്നാല്‍ ആ ബീച്ച് നാന്സിക്ക് കരുതി വച്ചിരുന്നത് അവള് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സര്‍പ്രൈസുകളുടെ ഒരു കൂമ്പാരമായിരുന്നു. നാന്‍സിയുടെ ജീവിതത്തിലെ […]
Werewolf / വെയർവുൾഫ് (2018)
എം-സോണ്‍ റിലീസ് – 1403 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Adrian Panek പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, വാർ 6/10 നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട വ്യത്യസ്ത പ്രായത്തിലുള്ള കുറച്ച് കുട്ടികൾ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ അഭയം പ്രാപിക്കുന്നു. അവിടെ അവരെ സഹായിക്കാൻ ആരും തന്നെ ഇല്ല. ഭക്ഷണവും വെള്ളവും ഒന്നും തന്നെ ഇല്ലാത്ത ഒരിടം. ഒപ്പം ആ കെട്ടിടത്തിന്റെ ചുറ്റും വെറി പിടിച്ച് നടക്കുന്ന കുറേ […]