എം-സോണ്‍ റിലീസ് – 1435 Kingdom: Ashin of the North / കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021) ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഫാന്റസി 7.6/10 2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്” കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ […]
I Remember You / ഐ റിമമ്പർ യു (2017)
എം-സോണ്‍ റിലീസ് – 1431 ത്രില്ലർ ഫെസ്റ്റ് – 39 ഭാഷ ഐസ്ലാൻഡിക് സംവിധാനം Óskar Thór Axelsson പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 2017ൽ ഇറങ്ങിയ ഈ ഐസ്ലാൻഡിക് ത്രില്ലർ രണ്ടുഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഹല്ല എന്ന 70 വയസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു പോലീസുദ്യോഗസ്ഥ ഡിഗ്നിയുടെ സഹായത്തിനായി ഡോക്ടർ ഫ്രയർ ആ ഗ്രാമത്തിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ മകൻ ബെന്നിയുടെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ഒരു […]
The Shallows / ദ ഷാലോസ് (2016)
എം-സോണ്‍ റിലീസ് – 1429 ത്രില്ലർ ഫെസ്റ്റ് – 37 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 തന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ സന്ദര്‍ശിച്ചിട്ടുള്ളതായി കേട്ടറിവ് മാത്രമുള്ള, ഏറെ ദുരൂഹതകളുള്ള പേരറിയാത്ത ബീച്ച് തേടി മെക്സിക്കോയിലെത്തിയതാണ് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നാന്‍സി ആഡംസ്. എന്നാല്‍ ആ ബീച്ച് നാന്സിക്ക് കരുതി വച്ചിരുന്നത് അവള് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സര്‍പ്രൈസുകളുടെ ഒരു കൂമ്പാരമായിരുന്നു. നാന്‍സിയുടെ ജീവിതത്തിലെ […]
Werewolf / വെയർവുൾഫ് (2018)
എം-സോണ്‍ റിലീസ് – 1403 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Adrian Panek പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, വാർ 6/10 നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട വ്യത്യസ്ത പ്രായത്തിലുള്ള കുറച്ച് കുട്ടികൾ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ അഭയം പ്രാപിക്കുന്നു. അവിടെ അവരെ സഹായിക്കാൻ ആരും തന്നെ ഇല്ല. ഭക്ഷണവും വെള്ളവും ഒന്നും തന്നെ ഇല്ലാത്ത ഒരിടം. ഒപ്പം ആ കെട്ടിടത്തിന്റെ ചുറ്റും വെറി പിടിച്ച് നടക്കുന്ന കുറേ […]
Interview with the Vampire: The Vampire Chronicles / ഇന്റർവ്യൂ വിത്ത് ദി വാമ്പെയർ: ദി വാമ്പെയർ ക്രോണിക്കിൾസ് (1994)
എം-സോണ്‍ റിലീസ് – 1399 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Jordan പരിഭാഷ അജിത് രാജ് ജോണർ ഡ്രാമ, ഹൊറർ 7.6/10 ആൻ റൈസിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 1994 ൽ നീൽ ജോർദാൻ സംവിധാനം ചെയ്ത ഒരു വ്യത്യസ്തമായ ഹൊറർ മൂവിയാണിത്. ലൂയിസ് എന്ന ചെറുപ്പക്കാരൻ ലെസ്റ്റാറ്റെന്ന വാമ്പെയറിനെ കണ്ടുമുട്ടുന്നതും തുടർന്ന് അവനൊരു വാമ്പെയറാകുകയും പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. ലൂയിസായി ബ്രാഡ് പിറ്റും ലെസ്റ്റാറ്റായി ടോം ക്രൂസും വേഷമിട്ടിരിക്കുന്ന […]
Angst / ആങ്സ്റ്റ് (1983)
എം-സോണ്‍ റിലീസ് – 1391 ത്രില്ലർ ഫെസ്റ്റ് – 26 ഭാഷ ജർമൻ സംവിധാനം Gerald Kargl പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചലച്ചിത്രം അതിന്റെ റിലീസിംഗ് സമയത്ത് പലരാജ്യങ്ങളിലും പ്രദർശനാനുമതി നിഷേധിച്ചിരുന്ന ഒന്നാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ച രീതിയും, ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും അക്കാലങ്ങളിൽ വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനേക്കാളെല്ലാമുപരി എടുത്തുപറയേണ്ടത് ചിത്രത്തിൽ സൈക്കോപാത്തായി അഭിനയിച്ച Erwin Leder ന്റെ […]
The Hole in the Ground / ദ ഹോൾ ഇൻ ദ ഗ്രൗണ്ട് (2019)
എം-സോണ്‍ റിലീസ് – 1384 ത്രില്ലർ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ ശാലു രതീഷ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.7/10 തന്റെ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന സാറ, സമാധാനപരമായ ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു ആ ഗ്രാമപ്രദേശത്തേക്ക് താമസം മാറിയത്. പക്ഷേ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് വളരേ പെട്ടന്നായിരുന്നു. ചെറുപ്പത്തിൽ മകൻ മരിച്ചുപോയ ഒരു വൃദ്ധയുടെ പെരുമാറ്റം അവളിൽ ചില സംശയങ്ങൾ ഉളവാക്കുന്നു. തന്റെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങുന്ന സാറക്ക്, ഇതിനെല്ലാം […]
Cure / ക്യുവർ (1997)
എം-സോണ്‍ റിലീസ് – 1378 ത്രില്ലർ ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Kiyoshi Kurosawa പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.4/10 1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്. സാധാരണക്കാരായ […]