എംസോൺ റിലീസ് – 3118 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Morrissey പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 5.5/10 മൈക്കൽ മോറിസി രചനയും സംവിധാനവും നിർവ്വഹിച്ച് 2021 ഇൽ പുറത്തിറങ്ങിയ ഒരു സസ്പെൻസ് ത്രില്ലർ മൂവിയാണ് “ദി ഗേൾ ഹു ഗോട്ട് എവേ.” നാല് പെൺകുട്ടികളെ കൊന്ന കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു വനിതാ സീരിയൽ കില്ലറുടേയും അവളിൽ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ പെൺകുട്ടിയുടേയും കഥയാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ഇരുപത് വർഷത്തിന് ശേഷം […]
The Lodge / ദ ലോഡ്ജ് (2019)
എംസോൺ റിലീസ് – 3116 ഭാഷ ഇംഗ്ലീഷ് സംവിധാനം Severin Fiala & Veronika Franz പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.0/10 ആദ്യഭാര്യ ലോറയുടെ ആത്മഹത്യക്ക് ശേഷം കാമുകിയായ ഗ്രേസിനൊപ്പം ജീവിക്കാൻ റിച്ചാർഡ് തീരുമാനിക്കുന്നു. മക്കളായ ഐയ്ഡനും മിയയ്ക്കും അതിൽ താൽപര്യം ഇല്ലെങ്കിലും അവസാനം സമ്മതിക്കുന്നു. അങ്ങനെ അവർ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ ആ മഞ്ഞുമലകൾക്കിടയിലെ വീട്ടിലേക്ക് എത്തി. ഇതിനിടയിൽ റിച്ചാർഡിന് ജോലി ആവശ്യങ്ങൾക്കായി ടൗണിലേക്ക് രണ്ടുമൂന്ന് ദിവസം മാറി നിൽക്കേണ്ടതായി […]
1899 (2022)
എംസോൺ റിലീസ് – 3113 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമ്മാണം Dark Ways പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ, ഫഹദ് അബ്ദുൾ മജീദ്,അജിത് രാജ് & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹിസ്റ്ററി, ഹൊറർ 7.9/10 ഡാർക്ക് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899. 1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് […]
Low Season / ലോ സീസൺ (2020)
എംസോൺ റിലീസ് – 3101 ഭാഷ തായ് സംവിധാനം Nareubadee Wetchakam പരിഭാഷ 1 സജിത്ത് ടി. എസ്. പരിഭാഷ 2 വിഷ്ണു ഷാജി ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.3/10 ജന്മനാ പ്രേതങ്ങളെ കാണാൻ കഴിവുണ്ടെന്നുള്ള ഒറ്റ കാരണത്താൽ നായികയായ ലിന്നിനു സൂപ്പർസ്റ്റാറായ കാമുകനുമായുമായി വേർപിരിയേണ്ടി വരുന്നു. കൂടാതെ തിരക്കു പിടിച്ച നഗരജീവിതം കൂടിയായപ്പോ അവളുടെ ജീവിതമാകെ വിഷാദപൂർണ്ണമായി മാറി. ഇതിൽ നിന്നെല്ലാം മുക്തി നേടാനായി തായ്ലൻഡ്ന്റെ വടക്കു ഭാഗത്തെ പ്രകൃതിരമണ്ണീയമായ ഒരു റിസോർട്ടിലേക്ക് അവൾ […]
Men / മെൻ (2022)
എംസോൺ റിലീസ് – 3094 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ എബിൻ മർക്കോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.1/10 ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തുള്ള ഒരു പഴയ വസതിയിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തിയതായിരുന്നു ഹാർപർ. എന്നാൽ അവർക്കവിടെ അസ്വസ്ഥതപ്പെടുത്തുന്ന ചില സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കേന്ദ്രകഥാപാത്രമായ ഹാർപറിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. എക്സ് മാകിന (2015), അനൈഹിലേഷൻ (2018) എന്നീ ചിത്രങ്ങൾ ഒരുക്കിയ അലക്സ് ഗാർലൻഡിന്റെ സംവിധാനത്തിൽ […]
Monstrous K-Drama / മോൺസ്ട്രസ് കെ-ഡ്രാമ (2022)
എംസോൺ റിലീസ് – 3086 ഭാഷ കൊറിയൻ സംവിധാനം Kun-jae Jang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 5.7/10 2022 ൽ കൊറിയൻ പ്ലാറ്റഫോമായ Tving ലൂടെ പുറത്തിറങ്ങിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ, മിസ്റ്ററി, സീരീസാണ് മോൺസ്ട്രസ്. വളരെ സുന്ദരമാർന്നതും സാധാരണക്കാർ വസിക്കുന്നതുമായ പ്രദേശമാണ് ജിൻയാങ്-ഗുൻ. ഏവരും സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്ന നാട്. അതിനടുത്തുള്ള മലയിൽ നിന്ന് അനേകം വർഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമയെ കണ്ടെത്തുന്നു. പ്രാചീന വസ്തുവായത് കൊണ്ടും, ബുദ്ധപ്രതിമയായത് […]
The Walking Dead Season 7 / ദ വാക്കിങ് ഡെഡ് സീസൺ 7 (2016)
എംസോൺ റിലീസ് – 3079 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
From Season 1 / ഫ്രം സീസൺ 1 (2022)
എംസോൺ റിലീസ് – 3077 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ധേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ […]