എംസോൺ റിലീസ് – 3448 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.2/10 “ദ ലെഗസി ഓഫ് ദ ബോൺസ്” ലെ സംഭവ വികാസങ്ങൾക്ക് ശേഷം, ബസ്താൻ താഴ്വരയിലെ ഒരു കുടുംബത്തിൽ മറ്റൊരു കുഞ്ഞിന്റെ കൊലപാതകം കൂടി നടക്കുന്നു. ദുരൂഹമായ ശിശുമരണങ്ങളുടെ കൊലപാതക പരമ്പരയിൽ ഉൾപ്പെടുന്ന ഈ കേസും ഇൻസ്പെക്ടർ അമേയ സാൽസാറിന് അന്വേഷിക്കേണ്ടി വരുന്നു. ഈ മരണങ്ങളുടെയൊക്കെ പിന്നിൽ താഴ്വരയിൽ വസിക്കുന്ന, ആളുകളെ ഉറക്കത്തിൽ […]
Enemy / എനിമി (2013)
എംസോൺ റിലീസ് – 871 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.9/10 2002-ലിറങ്ങിയ ‘ദ ഡബിൾ‘ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ത്രില്ലർ സിനിമയാണ് എനിമി. ആദം ബെൽ ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറാണ്. തികച്ചും സാധാരണ ജീവിതം നയിക്കുന്നയാൾ. ഒരിക്കൽ ഒരു സുഹൃത്ത് നിർദേശിച്ച സിനിമ അയാൾ കാണുന്നു. അതിൽ അപ്രധാന വേഷത്തിലഭിനയിച്ച ഒരാളെ കണ്ടപ്പോൾ ആദം ബെല്ലിന് വലിയ കൗതുകം. അയാളെക്കുറിച്ച് […]
The Girl by the Lake / ദ ഗേൾ ബൈ ദ ലേക്ക് (2007)
എംസോൺ റിലീസ് – 559 ഭാഷ ഇറ്റാലിയൻ സംവിധാനം Andrea Molaioli പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ഇറ്റാലിയൻ ഗ്രാമീണതയുടെ പശ്ചാത്തലത്തിലൊരുക്കിയ കുറ്റാന്വേഷണ സിനിമയാണ് “ദ ഗേൾ ബൈ ദ ലേക്ക്“. വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. വസ്ത്രങ്ങളില്ലാത്ത മൃതദേഹം ഒരു ജാക്കറ്റ്കൊണ്ട് മൂടിയിരുന്നു. വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്ത ഡിറ്റക്ടീവ് സൻസിയോയ്ക്കാണ് അന്വേഷത്തിൻ്റെ ചുമതല ലഭിക്കുന്നത്. മൃതദേഹവും സംഭവസ്ഥലവും പരിശോധിക്കുന്ന ഡിറ്റക്ടീവ് […]
Under The Salt / അണ്ടർ ദ സാൾട്ട് (2008)
എംസോൺ റിലീസ് – 1202 ഭാഷ സ്പാനിഷ് സംവിധാനം Mario Muñoz പരിഭാഷ പ്രവീൺ അടൂർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 മെക്സിക്കോയിലെ കൊച്ചുപട്ടണമായ സാന്താറോസയിലെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ഇൻസ്പെക്ടർ ട്രുജിലോ അവിടെ എത്തിച്ചേരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവശരീരങ്ങളെല്ലാം കണ്ടെത്തിയത് ഒരു ലക്ഷം ഏക്കറോളം പരന്നുകിടക്കുന്ന ഉപ്പ് പാടങ്ങളിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആ പട്ടണത്തിൽ കേസന്വേഷണം അതീവ ദുഷ്കരമായിരുന്നു.കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്പെക്ടർ ട്രുജിലോയ്ക്കും, ചീഫ് സൽസാറിനും ധാരാളം പ്രതിസന്ധികൾ മറികടക്കാനുണ്ടായിരുന്നു. 2008 ഓസ്കറിന് […]
Nosferatu / നോസ്ഫെരാറ്റു (2024)
എംസോൺ റിലീസ് – 3445 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Eggers പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 7.4/10 2024 -ൽ റോബർട്ട് എഗ്ഗേർസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങയ ഹൊറർ ചലച്ചിത്രമാണ് “നോസ്ഫെരാറ്റു“. 1897- ൽ രചിക്കപ്പെട്ട ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായിരുന്നു 1922-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ “നോസ്ഫെരാറ്റു“. 1979-ൽ വിഖ്യാതനായ ജർമ്മൻ സംവിധായകനായ വേർണർ ഹെർസോഗ് ഈ ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ 1922-ൽ ഇറങ്ങിയ […]
Prisoners / പ്രിസണേഴ്സ് (2013)
എംസോൺ റിലീസ് – 626 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ അശോകൻ ജോണർ ത്രില്ലർ, ക്രൈം, സൈക്കോളോജിക്കൽ, മിസ്റ്ററി 8.2/10 ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘. കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് […]
Kathal: A Jackfruit Mystery / കട്ഹൽ എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി (2023)
എംസോൺ റിലീസ് – 3437 ഭാഷ ഹിന്ദി സംവിധാനം Yashowardhan Mishra പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ഡാർക്ക് കോമഡി, മിസ്റ്ററി, ഡ്രാമ, ക്രൈം 6.7/10 വെറുമൊരു ചക്കമോഷണത്തിന്റെ കഥ പ്രമേയമാക്കി ഇന്ത്യയുടെ സമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ എങ്ങനെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു വിമർശിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമയാണ് 2023ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ Kathal: A Jackfruit Mystery. തന്റെ വീട്ടിലെ സങ്കരിയനം പ്ലാവിലെ ചക്കകൾ മോഷണം പോയത്, സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്സിനെയും ഉപയോഗിച്ച് അന്വേഷിക്കാൻ […]
Conclave / കോൺക്ലേവ് (2024)
എംസോൺ റിലീസ് – 3431 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Berger പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.4/10 2016-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള റോബര്‍ട്ട് ഹാരിസ് നോവലിനെ അടിസ്ഥാനമാക്കി ജര്‍മ്മന്‍ സംവിധായകന് എഡ്വേര്‍ഡ് ബെര്‍ഗര്‍ (ഓള് ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രന്റ്) സംവിധാനം ചെയ്തു 2024-ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് “കോണ്‍ക്ലേവ്“. നിലവിലെ മാര്‍പ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ […]