എം-സോണ്‍ റിലീസ് – 2005 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.5/10 ക്രിസ്റ്റഫർ നോളന്റെ ആദ്യചിത്രമായ ‘ഫോളോയിങ്’ ഒരു മണിക്കൂർ 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്.എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ബിൽ, തന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അപരിചിതരായ ആളുകളെ പിന്തുടരാൻ തുടങ്ങുന്നു. ബിൽ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ കോബ് എന്ന കള്ളൻ ബില്ലിനോട് കാരണം തിരക്കുകയും, തന്റെ മോഷണരീതികൾ […]
Divergent / ഡൈവർജന്റ് (2014)
എം-സോണ്‍ റിലീസ് – 2001 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Burger പരിഭാഷ ജിതിൻ വി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.7/10 പോസ്റ്റ് അപ്പോക്കാലിപ്പ്റ്റിക് ചിക്കാഗോയിലാണ് കഥ നടക്കുന്നത്. ഒരു വലിയ യുദ്ധത്തിന് ശേഷം, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനം നിലനിർത്താനുമായി ഒരു വലിയ പ്രദേശത്തെ മതിൽ കെട്ടി തിരിച്ചിരിക്കുകയാണ്. അവിടെ മനുഷ്യരെ, അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ത്യാഗങ്ങൾ സഹിക്കുന്നവരും ദയാലുക്കളും ‘അബ്നിഗേഷൻ’, ബുദ്ധികൂർമ്മത കൈമുതലാക്കിയവർ ‘എറിയോഡൈറ്റ്’, നിയമ പാലകരും സത്യസന്ധരും […]
Impetigore / ഇമ്പെറ്റിഗോർ (2019)
എം-സോണ്‍ റിലീസ് – 1993 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ശ്യാം നാരായണന് ടി.കെ. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.9/10 തന്റെ ആന്റിയുടെ കൂടെ പട്ടണത്തില്‍ വളര്‍ന്ന ‘മായ’ ഒരുദിവസം ‘ഹര്‍ജോസാരി’ എന്ന ഗ്രാമത്തില്‍ തനിക്കവകാശപ്പെട്ട കുടുംബസ്വത്തുക്കളുണ്ടെന്നു മനസ്സിലാക്കുന്നു. വൈകാതെതന്നെ കൂട്ടുകാരിയായ ‘ദിനി’യെയുംകൂട്ടി ‘ഹര്‍ജോസാരി’യിലേക്ക് മായ യാത്രതിരിക്കുന്നു. പക്ഷേ ആ ഗ്രാമത്തിന്റെയും വീടിന്റെയും പിറകിലുള്ള രഹസ്യങ്ങളറിയാതെ അവിടെയെത്തിയ അവരെ കാത്തിരുന്നത് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാത്തതരത്തില്‍ ഭീകരമായ സംഭവങ്ങളായിരുന്നു. ‘സാത്താന്‍സ് സ്ലേവ്സ്’ എന്ന അന്താരാഷ്ട്ര ശ്രദ്ധ […]
Oculus / ഒക്യുലസ് (2013)
എം-സോണ്‍ റിലീസ് – 1989 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Flanagan പരിഭാഷ ആശിഷ് വി. കെ ജോണർ ഹൊറർ, മിസ്റ്ററി 6.5/10 മൈക്ക് ഫ്ലാനഗന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ സൈക്കളോജിക്കൽ – മിസ്റ്ററി – ഹൊറർ – ത്രില്ലർ ചലച്ചിത്രമാണ് ഒക്യുലസ് അലൻ റസ്സൽ എന്ന ഇരുപത്തിയൊന്നുകാരൻ, സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നതിൽ നിന്നാണ് ചിത്രത്തിന്റെ ആരംഭം. പിതാവിന്റെ മരണത്തിനും, തന്റെയും, നൂറ്റാണ്ടുകളായി മറ്റു പലരുടെയും കുടുംബങ്ങളിൽ നടന്ന അത്യാഹിതങ്ങൾക്കും കാരണം, ഒരു […]
Phobia / ഫോബിയ (2016)
എം-സോണ്‍ റിലീസ് – 1988 ഭാഷ ഹിന്ദി സംവിധാനം Pawan Kripalani പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.9/10 ഭയം! എല്ലാവർക്കും പൊതുവായുള്ള ഒരു വികാരമാണത്. സർവ സാധാരണമായത് മുതൽ വിചിത്രമായ ഭയങ്ങൾ വരെയുണ്ട്. ചിലർ ചില ജീവികളെ ഭയക്കുമ്പോൾ മറ്റു ചിലർക്ക് അമാനുഷികമായ പലതിനെയുമാണ് ഭയം. ഉയരത്തെ ഭയക്കുന്നവർ, കുടുസുമുറികളെ ഭയക്കുന്നവർ, ചില നിറങ്ങളെ ഭയക്കുന്നവർ അങ്ങനെ പലതരത്തിലുള്ള ആളുകൾ നമുക്കു ചുറ്റുമുണ്ട്.പുറത്തിറങ്ങിയാൽ തനിക്കെന്തോ അപകടം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ഒരു പെൺകുട്ടിയ്ക്ക് […]
The Skeleton Key / ദ സ്കെൽറ്റൺ കീ (2005)
എം-സോണ്‍ റിലീസ് – 1985 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ ബിനോജ് ജോസഫ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.5/10 25 വയസുകാരി കരോളിൻ പ്രായമുള്ളവരേയും,ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്ന ഒരു നേഴ്സാണ്.മരണക്കിടക്കയിൽ കിടന്നിരുന്ന തന്റെ പിതാവിനെ പരിചരിക്കാൻ കഴിയാത്തതിലുള്ള വിഷമത്തിൽനിന്നും രക്ഷനേടാനായിരുന്നു അവളീ ജോലി ചെയ്തിരുന്നത്. താൻ അവസാനം പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധൻ മരിച്ചതിനുശേഷം കരോളിൻ ഒരു ഒറ്റപ്പെട്ട സ്ഥലത്തുള്ള ബംഗ്ലാവിലെ വൃദ്ധനായ ബെന്നിനെ പരിചരിക്കാൻ നിയുക്തയാകുന്നു.അയാളുടെ ഭാര്യയായ വയലറ്റിന്റെ സ്വാഭാവത്തിൽ കരോളിന് കാര്യമായ ചില […]
12 Monkeys Season 3 / 12 മങ്കീസ് സീസൺ 3 (2017)
എം-സോണ്‍ റിലീസ് – 1971 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, അർജ്ജുൻ ശിവദാസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു ശാസ്ത്രജ്ഞ ടൈംമെഷീൻ […]
The Boat / ദി ബോട്ട് (2018)
എം-സോണ്‍ റിലീസ് – 1962 ഭാഷ ഇംഗ്ലീഷ് സംവിധാനം Winston Azzopardi പരിഭാഷ റമീസ്. സീ വി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.6/10 കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഓട്ടോമാറ്റിക് ബോട്ടിൽ ഒരാൾ കുടുങ്ങി പോകുന്നതും, പിന്നീടുള്ള അയാളുടെ അതിജീവനത്തിന്റെ കഥയുമാണ് 2018ൽ പുറത്തിറങ്ങിയ ദി ബോട്ട് എന്ന ചിത്രം.ഒരേയൊരു കഥാപാത്രം, അവസാന സീൻ വരെ ത്രിൽ അടിപ്പിക്കുന്ന സംഭവങ്ങൾ ഒക്കെയായി മനോഹരമായ ഒരു ചിത്രമാണിത്. ക്യാമറകൊണ്ടുള്ള വിസ്മയമാണ് സിനിമയിലുടനീളം, കടൽക്കാഴ്ചകളോടൊപ്പം ത്രില്ലടിപ്പിക്കുന്ന സ്വീക്കൻസുകളും പശ്ചാത്തല […]