എംസോൺ റിലീസ് – 3426 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Fortiche, Riot Games പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ 9.1/10 പിൽറ്റോവർ, സോൺ എന്നീ നഗരങ്ങള്‍ തമ്മിലുള്ള പോരാട്ടം തന്നെയാണ് രണ്ടാം സീസണിന്റെയും കാതല്‍. പിൽറ്റോവറിലുണ്ടാകുന്ന ഒരു ആക്രമണത്തെത്തുടര്‍ന്ന് ജിന്‍ക്സിനെ പിടിക്കാന്‍ കൗണ്‍സില്‍ ഒരു സംഘത്തെ നിയോഗിക്കുന്നു. ജിന്‍ക്സും വൈയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളിലേക്കും ഈ സീസണ് ആഴ്ന്നിറങ്ങുന്നു. അതേസമയം ഹെക്സ്ടെക് സ്വന്തമാക്കാന്‍ നോക്സിയന്സ് കൂടെ കളത്തില്‍ […]
UFO Sweden / യുഎഫ്ഒ സ്വീഡൻ (2022)
എംസോൺ റിലീസ് – 3425 ഭാഷ സ്വീഡിഷ് സംവിധാനം Victor Danell പരിഭാഷ എബിൻ മർക്കോസ് ജോണർ സയൻസ് ഫിക്ഷൻ, ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.5/10 സ്വീഡിഷ് പട്ടണമായ നോർഷോപിങ്ങിൽ 90 -കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. UFO കളെ കുറിച്ച് ഗവേഷണം നടത്തുന്ന നോർഷോപിങ്ങിലെ സമിതിയാണ് UFO സ്വീഡൻ. അതിലെ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായിരുന്ന ഉനോ സ്വാൻ ഒരു നാൾ മകളെ തനിച്ചാക്കി UFO-യെ തേടിയിറങ്ങിയതിൽ പിന്നെ തിരിച്ചുവന്നില്ല. ഉനോയെ കാണാതായി ഏതാനും വർഷങ്ങൾക്ക് ശേഷം നോർഷോപിങ്ങിൽ ഒരു അസാധാരണ സംഭവം അരങ്ങേറുന്നു. അന്യഗ്രഹജീവികളാണ് […]
Robot Dreams / റോബോട്ട് ഡ്രീംസ് (2023)
എംസോൺ റിലീസ് – 3424 ഭാഷ N/A സംവിധാനം Pablo Berger പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്‍, കോമഡി, ഡ്രാമ 7.6/10 ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“. തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് […]
Lee / ലീ (2023)
എംസോൺ റിലീസ് – 3423 ഭാഷ ഇംഗ്ലീഷ് സംവിധാനം Ellen Kuras പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.9/10 മോഡലും ഫോട്ടോഗ്രാഫറും ആയ എലിസബത്ത് ലീ മില്ലറിന്റെ, ആന്റണി പെൻറോസ് എഴുതിയ ‘ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”. ലീ മില്ലറായി കേറ്റ് വിൻസ്ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം […]
Suzume / സുസുമെ (2022)
എംസോൺ റിലീസ് – 3422 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി 7.6/10 യുവർ നെയിം, വെതറിങ് വിത്ത് യൂ തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. […]
Veteran 2 / വെറ്ററൻ 2 (2024)
എംസോൺ റിലീസ് – 3421 ഭാഷ കൊറിയൻ സംവിധാനം Ryoo Seung-wan പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം, ത്രില്ലർ, കോമഡി 6.5/10 2015 ൽ പുറത്തിറങ്ങിയ വെറ്ററൻ എന്ന കൊറിയൻ ചിത്രത്തിൻ്റെ സീക്വൽ ചിത്രമാണ് 2024 ൽ പുറത്തിറങ്ങിയ “ഐ, ദ് എക്സിക്യൂഷനർ” അഥവാ “വെറ്ററൻ 2“. കൊടിയ തെറ്റുകൾ ചെയ്തിട്ടും ഓരോ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും അർഹിച്ച ശിക്ഷ ഏറ്റുവാങ്ങാതെ രക്ഷപ്പെടുന്ന കുറ്റക്കാരെ, ഇരകൾ അനുഭവിച്ച അതേ യാതന […]
Dune: Prophecy / ഡ്യൂൺ: പ്രൊഫസി (2024)
എംസോൺ റിലീസ് – 3420 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Foerster, John Cameron, Richard J. Lewis പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.5/10 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, […]
Even If This Love Disappears from the World Tonight / ഈവൻ ഇഫ് ദിസ് ലൗ ഡീസപ്പിയർസ് ഫ്രം ദ വേൾഡ് ടുനൈറ്റ് (2022)
എംസോൺ റിലീസ് – 3419 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Miki പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ 7.1/10 ഷുൻസുകെ മിചിയേദ, റികൊ ഫുകുമോതൊ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തകഹിരോ മികിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Even If This Love Disappears From The World Tonight”. ഒരു അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ മാവോരിക്ക്, ഉറങ്ങി കഴിഞ്ഞാൽ ഓർമകളെല്ലാം ഇല്ലാതാവും. ഇത് മൂലം അവൾക്ക് എന്നും ഡയറി എഴുതേണ്ടി […]