• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Genre

Save the Green Planet! / സേവ് ദ ഗ്രീൻ പ്ലാനറ്റ്! (2003)

November 13, 2023 by Vishnu

എംസോൺ റിലീസ് – 3283 ഏലിയൻ ഫെസ്റ്റ് – 13 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ക്രൈം, സയൻസ് ഫിക്ഷൻ 7.2/10 വളരെയധികം നിരൂപക പ്രശംസ നേടിയിട്ടുള്ള കൊറിയയിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ഒരു കൊറിയൻ മാസ്റ്റർപീസ് ചിത്രമാണ് “സേവ് ദ ഗ്രീൻ പ്ലാനറ്റ്“.കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ കൾട്ട് ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന 2003 ഇൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ റീമേക്ക് അവകാശം അടുത്തിടെ […]

Mars Attacks! / മാഴ്‌സ് അറ്റാക്കസ്! (1996)

November 12, 2023 by Vishnu

എംസോൺ റിലീസ് – 3282 ഏലിയൻ ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, സയൻസ് ഫിക്ഷൻ 6.4/10 ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം. ചൊവ്വയില്‍ നിന്ന് പറന്നുവരുന്ന ഒരു കൂട്ടം പറക്കുംതളികളുടെ ചിത്രങ്ങൾ യുഎസ് ഉപഗ്രഹങ്ങൾ ഒപ്പിയെടുക്കുന്നു. ഞെട്ടിത്തരിച്ച അമേരിക്കന്‍ പ്രസിഡന്റ്, വൈറ്റ് ഹൗസിൽ തന്റെ വിശ്വസ്തരായ ഉപദേശകരുടെ രഹസ്യയോഗം വിളിച്ചുകൂട്ടി. ബുദ്ധിവികാസം പ്രാപിച്ച ജീവികൾ സംസ്കാരസമ്പന്നരും സമാധാനപ്രിയരും ആയിരിക്കുമെന്നും, അതിനാൽ അവരെ മാലയിട്ട് സ്വീകരിക്കണമെന്നും ഒരു […]

Alien vs. Predator / ഏലിയൻ vs. പ്രിഡേറ്റർ (2004)

November 11, 2023 by Vishnu

എംസോൺ റിലീസ് – 3281 ഏലിയൻ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 5.7/10 വർഷം 2004. വേലാന്റ് കമ്പനിയുടെ ഉപഗ്രഹം അന്റാർട്ടിക്കയിൽ 2000 അടി താഴ്ചയിൽ പിരമിഡെന്ന് തോന്നിക്കുന്ന ആദിമസംസ്ക്കാരത്തിന്റെ അവശേഷിപ്പ് കണ്ടെത്തുന്നു. ലോകചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർക്കണമെന്ന ആഗ്രഹത്തോടെ, വേലാന്റ് കമ്പനിയുടമ കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ഖനനോപകരങ്ങളും വിദഗ്ധരുടെ സംഘവുമായി അന്റാർട്ടിക്കയിലേക്ക് പുറപ്പെടുന്നു. എന്നാൽ അവിടെ കണ്ട […]

The Predator / ദ പ്രിഡേറ്റർ (2018)

November 10, 2023 by Vishnu

എംസോൺ റിലീസ് – 3280 ഏലിയൻ ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 5.3/10 പതിവ് വേട്ടയാടൽ വിനോദത്തിൽ നിന്ന് വ്യതിചലിച്ച്, വരാനിരിക്കുന്ന യുദ്ധത്തിന് മനുഷ്യരെ പ്രാപ്തരാക്കാനുള്ള സഹായഹസ്തവുമായിട്ടാണ് ഇത്തവണത്തെ പ്രിഡേറ്ററിന്റെ വരവ്. എന്നാൽ അപ്രതീക്ഷിതമായി അതിന്റെ പേടകം, ക്വിൻ മെക്കന്നയെന്ന പട്ടാളക്കാരന്റെയും കൂട്ടരുടെയും മുന്നിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. പേടകത്തിലെ ഉപകരണങ്ങള്‍ കൈക്കലാക്കിയ മെക്കന്നയുടെ പിന്നാലെയായി ആ പ്രിഡേറ്ററും ഗവണ്മെന്റും. അങ്ങനെ അയാളെ പിടിക്കുമെന്ന […]

Jules / ജൂൾസ് (2023)

November 9, 2023 by Vishnu

എംസോൺ റിലീസ് – 3279 ഏലിയൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Turtletaub പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 ജീവിതസായാഹ്നത്തില്‍ എത്തിയവർക്കിടയിലേക്ക് പൊട്ടിവീണ ഒരന്യഗ്രഹജീവിയുടെ കഥയാണ് ജൂൾസ്. വാർദ്ധക്യത്തിലുള്ളവരുടെ ഭയവും നിസ്സഹായതയും ഒറ്റപ്പെടലും പിന്നെ സമൂഹത്തിന്റെ പരിഗണന ആഗ്രഹിക്കുന്ന അവരുടെ പഴക്കം ചെന്ന മനസ്സുമൊക്കെ ഈ ചിത്രത്തിൽ തെളിയുന്നു. എന്നാലും ഇതൊരു ഫീൽഗുഡ് സിനിമ തന്നെയാണ്. അൽഷിമേഴ്സിന്റെ പ്രാഥമികലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ മിൽട്ടൺ എന്ന വൃദ്ധന്റെ വീടിന്റെ […]

Species / സ്പീഷീസ് (1995)

November 8, 2023 by Vishnu

എംസോൺ റിലീസ് – 3278 ഏലിയൻ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 5.9/10 ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച്, അമേരിക്കയിലെ ശാസ്ത്രസംഘം താരാപഥങ്ങളിലേക്ക് പറത്തിവിട്ട റേഡിയോ തരംഗങ്ങൾ ഏതോ അന്യഗ്രഹജീവികൾ പിടിച്ചെടുക്കുന്നു. അവർ അയച്ചുതന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ശാസ്ത്രജ്ഞർ ആ ജീവികളുടെ DNA മനുഷ്യരുടെ അണ്ഡത്തിൽ കുത്തിവച്ച് ഒരു പരീക്ഷണം നടത്തി. അങ്ങനെ ഒരു പുതിയ സ്പീഷീസിന്റെ ഭ്രൂണമുണ്ടാകുന്നു. എന്നാൽ ഗർഭാവസ്ഥ […]

Signs / സൈൻസ് (2002)

November 7, 2023 by Vishnu

എംസോൺ റിലീസ് – 3277 ഏലിയൻ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 നിങ്ങളുടെ വീടിന് ചുറ്റും ഏക്കറിന് കണക്കിന് പരന്നുകിടക്കുന്ന ഒരു ചോളപ്പാടമുണ്ട്. ഒരുദിവസം നിങ്ങൾ എഴുന്നേറ്റ് നോക്കുമ്പോൾ വലിയ വൃത്തത്തിലും മറ്റും ചോളങ്ങൾ നശിപ്പിച്ച് ഇട്ടിരിക്കുന്നു. അതും നല്ല വലിപ്പത്തിലും ഭംഗിയിലും. ആകാശത്ത് നിന്ന് നോക്കിയാല്‍ ഇതൊരു പ്രത്യേക ഡിസൈനായിട്ട് തോന്നും. പക്ഷേ ആരാണിത് ചെയ്തത്? […]

Battle Los Angeles / ബാറ്റിൽ ലോസ് ആഞ്ചലസ്‌ (2011)

November 6, 2023 by Vishnu

എംസോൺ റിലീസ് – 3276 ഏലിയൻ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Liebesman പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 5.7/10 മിക്ക ഏലിയൻ കടന്നാക്രമണ സിനിമകളും രക്ഷകരായി സൂപ്പർ ഹീറോസിനെയോ അല്ലെങ്കിൽ അവസരത്തിനൊത്ത് ഉയരുന്ന സാധാരണക്കാരെയോ അവതരിപ്പിച്ച് നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തിൽ അന്യഗ്രഹജീവികളുടെ ആക്രമണമുണ്ടായാൽ, നമ്മുടെ രക്ഷയ്ക്ക് ആദ്യമെത്തുന്നവർ ആരാകും? അവർ തന്നെയാണ് ഈ സിനിമയിലെ നായകർ. സൈന്യം! ഒരു മിഷനിടയിൽ തന്റെ കീഴിലുണ്ടായിരുന്ന എല്ലാവരും നഷ്ടമായതിന്റെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 404
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]