എം-സോണ്‍ റിലീസ് – 1783 ഭാഷ പേർഷ്യൻ സംവിധാനം Nima Javidi പരിഭാഷ മുഹമ്മദ് ഷിബിലി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.4/10 ഇസ്ലാമിക വിപ്ലവത്തിന് മുൻപ് 1960 ലാണ് കഥ നടക്കുന്നത്. പുതിയ എയർപോർട്ടിന്റെ നവീകരണാര്ഥം തെക്കേ ഇറാനിലെ ജയിലിലെ തടവുകാരെ പുതിയ സ്ഥലത്തേക്ക് മാറ്റുന്ന തിരക്കിലാണ് ജയിൽ വാർഡൻ മേജർ നേമത്ത് ജെഹദും അധികൃതരും.ജയിൽ വാർഡൻ നേമത്ത് ജെഹദ് ആവട്ടെ പുതിയ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സന്തോഷത്തിലുമാണ്. എന്നാൽ കാര്യങ്ങൾ പുരോഗമിക്കവേ ജയിൽ അധികൃതരെ […]
Tune in for Love / ട്യൂൺ ഇൻ ഫോർ ലവ് (2019)
എം-സോണ്‍ റിലീസ് – 1782 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ‘ട്യൂൺ ഇൻ ഫോർ ലവ്’ ആരംഭിക്കുന്നത് 1994 ഒക്ടോബർ 1ന് ആണ്. മി സൂവും (കിം ഗോ യൂൻ), ഹ്യൂൺ വൂയും (ജംഗ് ഹേ ഇൻ) അന്നേ ദിവസമാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ‘മ്യൂസിക് ആൽബം’ എന്ന റേഡിയോ പ്രോഗ്രാമിന്റെ ഡിജെ ആയി യൂ യോൾ എന്ന ഗായകൻ മാറിയ ദിവസം കൂടിയായിരുന്നു അത്. ജുവനൈൽ […]
Kaun? / കോൻ? (1999)
എം-സോണ്‍ റിലീസ് – 1781 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ഷാരുൺ പി. എസ് ജോണർ മിസ്റ്ററി, ത്രില്ലർ 7.8/10 അനുരാഗ് കശ്യപ് തിരക്കഥയെഴുതി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സൈക്കോളോജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണ് കോൻ. സൈക്കോപാത്ത് – സീരിയൽ കില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രം.വീട്ടിൽ ഒറ്റപെട്ടുപോയ ഒരു ദിവസം നായിക ടിവിയിൽ നാട്ടിൽ ഭീതി പരത്തുന്ന മനോരോഗിയായ സീരിയൽ കില്ലറെ കുറിച്ചുള്ള വാർത്ത കേൾക്കാനിടയാവുന്നു. എന്തെങ്കിലും കാരണമുണ്ടാക്കി […]
L’Avventura / ല’അവ്വെൻച്യുറ (1960)
എം-സോണ്‍ റിലീസ് – 1780 ക്ലാസ്സിക് ജൂൺ2020 – 27 ഭാഷ ഇറ്റാലിയൻ സംവിധാനം Michelangelo Antonioni പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, മിസ്റ്ററി 7.9/10 കാമുകൻ സാന്ദ്രോയുടെയും ഉറ്റസുഹൃത്ത് ക്ലൗഡിയയുടെയും കൂടെ മെഡിറ്ററേനിയൻ കടലിൽ ബോട്ടിങ്ങിന് പോയ അന്നയെ ഒരു ദ്വീപിൽ വെച്ച് കാണാതാവുന്നു. വളരെയധികം നിഗൂഢസ്വഭാവമുള്ള പെൺകുട്ടിയാണ് അന്ന. മറ്റുള്ളവരെ ഞെട്ടിക്കുന്നതിൽ മുമ്പും താൽപ്പര്യം കാണിച്ചിട്ടുള്ള അന്നയുടെ തിരോധാനം പക്ഷേ അവളുടെ പതിവ് തമാശയാണെന്ന് ഇത്തവണ ആർക്കും തോന്നിയില്ല. ദ്വീപ് മുഴുവൻ അരിച്ച് പെറുക്കിയിട്ടും അന്നയെ […]
Ondu Motteya Kathe / ഒംദു മൊട്ടെയ കഥേ (2017)
എം-സോണ്‍ റിലീസ് – 1779 ഭാഷ കന്നട സംവിധാനം Raj B. Shetty (as Raj Shetty) പരിഭാഷ ഷകീർ പാലകൂൽ ജോണർ കോമഡി, ഡ്രാമ 8.0/10 കന്നഡ ഭാഷ ലെക്ചറർ ആയ ജനാർദ്ദൻ അവിവാഹിതനാണ്. ജാതകപ്രകാരം ജനാർദ്ദന്‍ 29 വയസ്സ് തൊട്ട് സന്യാസയോഗമാണ്. ഇപ്പോൾ 28 വയസ്സുള്ള ജനാർദ്ദൻ നിരവധി പെൺകുട്ടികളെ കണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല. കല്യാണം ശരിയാകാത്തതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ കഷണ്ടിയാണ്. അങ്ങനെയിരിക്കുമ്പോളാണ് പണ്ട് സ്കൂളിൽ കൂടെ പഠിച്ച സരളയെ ഫേസ്ബുക്കിൽ വീണ്ടും പരിചയപ്പെടുന്നത്. […]
Udta Punjab / ഉഡ്താ പഞ്ചാബ് (2016)
എം-സോണ്‍ റിലീസ് – 1778 ഭാഷ ഹിന്ദി സംവിധാനം Abhishek Chaubey പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.8/10 പഞ്ചാബിലെ ലഹരി ഉപയോഗത്തെയും അതിലെ രാഷ്ട്രീയ പങ്കിനെയും ചുറ്റുപാടുകളെയും പറ്റി അഭിഷേക് ചൗബേ സംവിധാനം നിർവഹിച്ച് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉഡ്താ പഞ്ചാബ്. കൊക്കെയ്ൻ അഡിക്ഷൻ മൂലം കഷ്ടപ്പെടുന്ന ടോമി, ഒരു കൊക്കെയ്ൻ പാക്കറ്റ് കാരണം ജീവിതം നഷ്ടമായ പണിക്കാരി ബൗരിയ, പോലീസായിട്ടുപോലും തന്റെ അനിയനെ ലഹരിക്ക് അടിമയാവുന്നതിൽ നിന്ന് തടയാനാവാതിരുന്ന […]
Insidious: Chapter 2 / ഇൻസിഡിയസ്: ചാപ്റ്റർ 2 (2013)
എം-സോണ്‍ റിലീസ് – 1777 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 ഡാൽട്ടനെ തിരികെ കൊണ്ടുവരാനായി ആത്മാക്കളുടെ ലോകത്തേയ്ക്ക് പോയ ജോഷ് മടങ്ങി വന്നതിനു ശേഷം എലിസ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും ഡാൽട്ടൻ മടങ്ങി വന്നതിനു ശേഷവും വീട്ടിൽ ഉണ്ടാകുന്ന അസ്വാഭാവിക സംഭവങ്ങളും റിനൈയുടെയും ലൊറേന്റെയും ഉറക്കം കെടുത്തുന്നു. ജോഷിന്റെ പെരുമാറ്റത്തിലെ അസാധാരണത്വം മടങ്ങി വന്നിരിക്കുന്നത് ജോഷ് അല്ല, മറ്റെന്തോ ആണെന്ന സംശയത്തിന് ആക്കം കോട്ടുന്നതോടെ […]
Insidious / ഇൻസിഡിയസ് (2010)
എം-സോണ്‍ റിലീസ് – 1776 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 ജീവിതത്തിന് പുതിയൊരു തുടക്കം ആഗ്രഹിച്ച് ജോഷും റിനൈയും മൂന്നു കുട്ടികളുമായി പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നു. അവരുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി കൊണ്ട് മൂത്തമകൻ ഡാൽട്ടൺ കാരണങ്ങളൊന്നും കൂടാതെ തന്നെ ഒരുദിവസം കോമയിൽ ആകുന്നു. ടെസ്റ്റുകളിൽ ഒന്നും തന്നെ തലച്ചോറിനു ക്ഷതമോ മറ്റ് അപകടങ്ങളോ ഒന്നും തന്നെ കാണാൻ കഴിയുന്നില്ലെന്നും ഇതുപോലൊരു കേസ് ആദ്യമാണെന്നും […]