എംസോൺ റിലീസ് – 2973 ഭാഷ തായ് സംവിധാനം Wisit Sasanatieng പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 Wisit Sasanatieng ന്റെ സംവിധാനത്തിൽ Sompob Benjathikul, Sadanont Durongkaweroj ,Steven Isarapong എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച്, 2021 ൽ നെറ്റ്ഫ്ലിക്സിൽ റിലീസായ തായ് ചിത്രമാണ് ദി ഹോൾ ട്രൂത്ത്. അമ്മയ്ക്കൊപ്പമാണ് വിദ്യാർത്ഥികളായ പിമ്മും സഹോദരൻ ഫട്ടും കഴിഞ്ഞിരുന്നത്.ഒരിക്കല്‍ വലിയൊരു അപകടത്തില്‍ അമ്മ ആശുപത്രിയിലായതിനെ തുടര്‍ന്ന് പിമ്മിനും ഫട്ടിനും തങ്ങളുടെ […]
Drive My Car / ഡ്രൈവ് മൈ കാർ (2021)
എംസോൺ റിലീസ് – 2972 ഓസ്കാർ ഫെസ്റ്റ് 2022 – 02 ഭാഷ ജാപ്പനീസ് സംവിധാനം Ryûsuke Hamaguchi പരിഭാഷ രോഹിത് ഹരികുമാര്‍ & മുബാറക്ക് ടി.എന്‍. ജോണർ ഡ്രാമ 7.7/10 ഹാറുകി മുറകാമിയുടെ Men Without Women എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നുള്ള ചില കഥകളെ അടിസ്ഥാനമാക്കി, റുസുക്കെ ഹാമാഗുച്ചി സംവിധാനം ചെയ്ത്, 2021-ൽപുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ. ജപ്പാനിലെ അറിയപ്പെടുന്ന നാടക നടനും, സംവിധായകനുമാണ് യുസുകി കാഫുക്കു. അയാളുടെ ഭാര്യയായ ഓത്തോ […]
Badhaai Do / ബധായി ദോ (2022)
എംസോൺ റിലീസ് – 2971 ഭാഷ ഹിന്ദി സംവിധാനം Harshavardhan Kulkarni പരിഭാഷ പ്രജുൽ പി ജോണർ കോമഡി 7.3/10 സുമി എന്ന സുമൻ സിംഗ് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറാണ്. മുപ്പത് കഴിഞ്ഞ സുമിയെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും അവൾ ഒരു ലെസ്ബിയനായതുകൊണ്ട് ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് പിൻമാറുകയാണ്. പോലീസ് ഓഫീസറായ ശാർദ്ദുലും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ തമ്മിൽ കണ്ടുമുട്ടുന്നു. സുമി ലെസ്ബിയനാണെന്ന് മനസ്സിലാക്കിയ ശാർദ്ദുൽ, വിവാഹിതരാകാനുള്ള വീട്ടുകാരുടെ സമ്മർദ്ദത്തിൽ […]
Captain Fantastic / ക്യാപ്റ്റൻ ഫന്റാസ്റ്റിക് (2016)
എംസോൺ റിലീസ് – 2970 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Ross പരിഭാഷ അഭിഷേക് ദേവരാജ് ജോണർ കോമഡി, ഡ്രാമ 7.8/10 ജീവിത പ്രശ്നങ്ങളിൽപെട്ട് കഷ്ടപ്പെടുമ്പോൾ, എല്ലാം നിർത്തി ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ പോയി സമാധാനമായി ഒറ്റക്ക് ജീവിച്ചാലോ എന്ന് പലർക്കും തോന്നാറുള്ള കാര്യമാണ്. ബെൻ കാഷും ഭാര്യ ലെസ്സിയും അവരുടെ ആറുകുട്ടികളെയും കൂട്ടി വാഷിംഗ്ടൺ സ്റ്റേറ്റിലെ ഒരു കാട്ടിനുള്ളിൽ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. കുട്ടികളെ വളർത്തുന്നതിനുവേണ്ടി ബെന്നും ലെസ്സിയും തങ്ങളുടെ ആസ്തിത്വം തന്നെ […]
Baseball Girl / ബേസ്ബോൾ ഗേൾ (2019)
എംസോൺ റിലീസ് – 2969 ഭാഷ കൊറിയൻ സംവിധാനം Yun Tae Choi പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോർട്സ് 6.5/10 കൊറിയൻ ഫിലി ഇൻഡസ്ട്രിയൽ നിന്നും മറ്റൊരു സ്പോർട്സ് മൂവി. സ്ത്രീകളായി ജനിച്ചു കഴിഞ്ഞാൽ ബേസ്ബോൾ കളിക്കാൻ പാടില്ല എന്നൊരു കായിക സമൂഹമായിരുന്നു കൊറിയയിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ 1996 ൽ പാസ്സാക്കിയ നിയമത്തിലൂടെയാണ് പ്രൊഫഷണൽ ബേസ്ബോളിലേക്ക് വനിതകൾ കടന്ന് വരുന്നത്. എങ്കിലും ഇന്നും പലയിടത്തും ഈ അവഗണന ബേസ്ബോൾ മേഖലയിൽ വനിതകൾ നേരിടുന്നുണ്ട്. അതിനെതിരെ […]
The Wicker Man / ദ വിക്കർ മാൻ (1973)
എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]
Sorcerer / സോഴ്സറർ (1977)
എംസോൺ റിലീസ് – 2967 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം William Friedkin പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ. തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ […]
A Walk to Remember / എ വാക്ക് ടു റിമമ്പർ (2002)
എംസോൺ റിലീസ് – 2966 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Shankman പരിഭാഷ അഖിൽ ജോബി & അരുൺ ബി. എസ്, കൊല്ലം ജോണർ ഡ്രാമ, റൊമാൻസ് 7.4/10 യഥാർഥ പ്രണയത്തിന് ഒരാളുടെ സ്വഭാവം മാറ്റിമറിക്കാനാവുമോ? അങ്ങനെയുള്ള പ്രണയത്തിന് കാമത്തെക്കാൾ എത്രയോ മനോഹരമായ അർത്ഥമുണ്ടെന്ന് കാണിച്ചു തരുന്ന ഒരു സിനിമയാണ് 2002-ൽ പുറത്തിറങ്ങിയ എ വാക്ക് ടു റിമമ്പർ. കൗമാരക്കാരുടെ സ്കൂൾ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഓർമിപ്പിക്കുന്ന ഈ ചിത്രം 1999-ൽ നിക്കോളസ് സ്പാർക്കിൽസ് എഴുതിയ ഇതേ […]