എംസോൺ റിലീസ് – 2906 ഭാഷ പഞ്ചാബി സംവിധാനം Jagdeep Sidhu പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 7.1/10 2018 ൽ ഇറങ്ങിയ കിസ്മത്തിന്റെ രണ്ടാം ഭാഗം ആണെങ്കിലും ഇത് തികച്ചും വ്യത്യസ്ഥ കഥയാണ്. കോളേജിലെ കായിക അധ്യാപകനായ ശിവ്ജിത്തുമായി അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി പ്രണയത്തിലാകുന്നു. ശിവ്ജിത്തിന് അതിൽ താല്പര്യമില്ലെന്ന് അവളെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവൾ പിന്മാറിയിരുന്നില്ല. നേരത്തേ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് അവൾ ഒരിക്കൽ ചോദിക്കുമ്പോൾ ശിവ്ജിത്ത് തനിക്ക് പണ്ട് കോളേജിൽ […]
Curve / കർവ് (2015)
എംസോൺ റിലീസ് – 2905 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 5.5/10 വഴിയരികിൽ കണ്ടുമുട്ടുന്ന അപരിചിതരെ സഹായിക്കുന്നർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ അമേരിക്കൻ സർവൈവൽ ത്രില്ലർ ചലച്ചിത്രമായ ‘കർവ്‘ (Curve). ഒരു യാത്രയ്ക്കിടയിൽ വിജനമായ സ്ഥലത്തുവച്ച് മാലറി എന്ന പെൺകുട്ടിയുടെ കാർ കേടാവുകയും ഒരു അപരിചിതൻ വന്ന് ആ കാർ ശരിയാക്കുകയും ചെയ്യുന്നു. വളരെ മാന്യനും സൽസ്വഭാവിയുമായിരുന്ന ആ ചെറുപ്പക്കാരനെ മാലറി […]
Agatha Christie’s Poirot Season 9 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 9 (2003–04)
എംസോൺ റിലീസ് – 2904 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)അഗത ക്രിസ്റ്റീസ് പ്വാറോ: […]
Banshee Season 3 / ബാൻഷീ സീസൺ 3 (2015)
എംസോൺ റിലീസ് – 2903 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Yesterday’s Past / യസ്റ്റർഡേയ്സ് പാസ്റ്റ് (2021)
എംസോൺ റിലീസ് – 2902 ഭാഷ ഒഡിയ സംവിധാനം Nila Madhab Panda പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.8/10 ഇന്ത്യന്‍ സിനിമയില്‍ അധികം കേള്‍ക്കാത്ത അല്ലെങ്കില്‍ നമ്മള് കാണാത്ത, പരിചിതമല്ലാത്ത, വളരെ ചെറിയ ഒരു ഇന്‍ഡസ്ട്രിയാണ് ഒഡിയ ഫിലിം ഇന്‍ഡസ്ട്രി. അവിടെ നിന്നുമുള്ള ഒരു കൊച്ചു ചിത്രമാണ് നില മാധബ് പാണ്ടെ 2019-ല്‍ സംവിധാനം ചെയ്ത കളിരാ അടിടാ യസ്റ്റർഡേയ്സ് പാസ്റ്റ്. ഇന്നിനെയും ഇന്നലെയെയും വളരെ ഭംഗിയായി ഇഴുകിചേര്ത്ത ഒരു ചിത്രം. ഗുണു എന്ന […]
Hellbound Season 1 / ഹെൽബൗണ്ട് സീസൺ 1 (2021)
എംസോൺ റിലീസ് – 2901 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.7/10 വിഖ്യാത കൊറിയൻ ചിത്രമായ “ട്രെയിൻ റ്റു ബുസാനി“ന്റെ സംവിധായകൻ യോൻ സാങ്-ഹോയുടെ സംവിധാനത്തിൽ ഇറങ്ങിയ കൊറിയൻ ഡാർക്ക് ഫാൻ്റസി ത്രില്ലർ സീരീസാണ് ഹെൽബൗണ്ട്. പാപികൾക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന നരകശിക്ഷ കൺമുന്നിൽ കാണേണ്ടി വന്നാൽ ഈ ലോകം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ചിത്രം പറയുന്നത്. മനുഷ്യൻ ഭയന്ന് നല്ലരായി ജീവിക്കുമോ, അതോ ആ […]
The Postcard Killings / ദി പോസ്റ്റുകാർഡ് കില്ലിങ്സ് (2020)
എംസോൺ റിലീസ് – 2900 ഭാഷ ഡച്ച്, ഇംഗ്ലീഷ് സംവിധാനം Danis Tanovic പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.8/10 30 വർഷം പോലീസ് ഓഫീസർ ആയിരുന്ന ജേക്കബ് കാനന്റെ, മകളും ഭർത്താവും ഹണിമൂണിനിടെ യൂറോപ്പിൽ വെച്ച് പൈശാചികമായ രീതിയിൽ കൊല്ലപ്പെടുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പിതാവ് ജേക്കബ് കാനൻ (ജെഫ്രേ ഡീൻ മോർഗൻ) യൂറോപ്പിലെത്തുന്നു. യൂറോപ്പിലെത്തുന്ന യുവ ദമ്പതികൾ വ്യത്യസ്തങ്ങളായ രീതിയിൽ വിവിധ നഗരങ്ങളിൽ വെച്ച് കൊല ചെയ്യപ്പെടുകയും, അതിന് മുന്നോടിയായി […]
A Scene at the Sea / എ സീൻ അറ്റ് ദ സീ (1991)
എംസോൺ റിലീസ് – 2899 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ പ്രശാന്ത് പി ആർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ശുചീകരണ തൊഴിലാളിയായ ഷിഗെരു എന്ന ബധിരനായ യുവാവിന് തന്റെ ജോലിക്കിടയിൽ കേടുവന്ന ഒരു സർഫ് ബോർഡ് കിട്ടുന്നു. സർഫിങ്ങിൽ ആകൃഷ്ടനായ അവൻ അത് നേരാക്കി അതിൽ സർഫിങ് പഠിക്കാൻ തുടങ്ങുന്നു. എല്ലാവരും അവനെ കളിയാക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആകെയുള്ളത് അവന്റെ കാമുകി മാത്രമാണ്. ജീവിത സാഹചര്യങ്ങളും കടൽ തിരകളും അവനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും […]