എം-സോണ്‍ റിലീസ് – 921 ഭാഷ ഇംഗ്ലീഷ് സംവിധാനം Nick Cassavetes പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 തന്റെ കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ ഗ്രാമത്തിൽ വന്നതാണ് ആലി. അവിടെ വച്ചാണ് നോഹ ആലിയെ കാണുന്നതും പ്രണയം തോന്നുന്നതും. വൈകാതെ നോഹയും ആലിയും തമ്മിൽ പ്രണയത്തിലാകുന്നു. ആ വേനൽ കാലം അവർ പ്രണയിച്ചു തീർക്കുന്നു. എന്നാൽ വെറുമൊരു നാടൻ പയ്യനെ മകൾ പ്രണയിക്കുന്നതിൽ ആലിയുടെ അച്ഛനും അമ്മയും എതിർപ്പ് പ്രകടിപ്പിക്കുകയും. വേനലവധി കഴിയുന്നതിന് മുമ്പ് […]
Legends of the fall / ലെജൻഡ്സ് ഓഫ് ദി ഫാൾ (1994)
എം-സോണ്‍ റിലീസ് – 919 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ ആര്യ നക്ഷത്രക് ജോണർ ഡ്രാമ, റൊമാൻസ്, വാർ 7.6/10 1979ൽ പുറത്തിറങ്ങിയ ജിം ഹാരിസണിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് 1994ൽ പുറത്തിറങ്ങിയ Legends of the Fall. ബ്രാഡ് പിറ്റ്, ആന്തണി ഹോപ്കിൻസ്, എയ്ഡൻ ക്വിൻ, ജൂലിയ ഓർമോണ്ട്, ഹെൻറി തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് എഡ്വാർഡ് സ്വിക്ക് ആണ്. ഓസ്കാറിലേക്ക് മൂന്ന് വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട […]
Jenny, Juno / ജെനി, ജൂണോ (2005)
എം-സോണ്‍ റിലീസ് – 902 ഭാഷ കൊറിയൻ സംവിധാനം Ho-joon Kim പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, റൊമാൻസ് 6.4/10 ജെനി, ജൂണോ എന്നീ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ കൗമാരത്തിലെ “ചെറിയ വീഴ്ച” മൂലം ഒരാൾ ഗർഭിണിയാകുന്നു. വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്ന് അവർ ഈ ഗർഭം മറച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.. പക്ഷേ ഗർഭമല്ലേ എത്ര നാൾ മറച്ച് വെക്കാൻ കഴിയും..!!! ഒടുവിൽ പിടിക്കപ്പെടുന്നു… ശേഷമുള്ള രസകരമായ മുഹൂർത്തങ്ങൾ കണ്ട് നോക്കൂ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Geetha Govindam / ഗീതാ ഗോവിന്ദം (2018)
എം-സോണ്‍ റിലീസ് – 896 ഭാഷ തെലുഗു സംവിധാനം Parasuram പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 വിജയ് ഗോവിന്ദ് ഒരു യുവ കോളേജ് ലക്ച്ചററാണ്. ഭാര്യയാവാൻ പോവുന്ന പെൺകുട്ടിയെപ്പറ്റി വിജയ്ക്ക് ഒരുപാട് സങ്കല്പങ്ങളുണ്ട്. അങ്ങനെ ഒരുനാൾ അതുപോലൊരു പെൺകുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവളോടുത്തുള്ള സന്തോഷകരമായ ജീവിതവുമെല്ലാം അവൻ സ്വപ്നം കാണുന്നു. സ്വപ്നം യാഥാർത്ഥ്യമാവുകയാണോ എന്ന പോലെ ആ പെൺകുട്ടിയെ (ഗീത) അവൻ നേരിൽ കാണാനിടയാവുകയാണ്. തന്റെ അനിയത്തിയുടെ കല്ല്യാണനിശ്ചയത്തിനായി നാട്ടിലേക്ക് പോവുന്ന ബസ്സിൽ […]
Original Sin / ഒറിജിനൽ സിൻ (2001)
എം-സോണ്‍ റിലീസ് – 882 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ, രജീഷ് വി വി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.1/10 അന്റോണിയോ ബന്ദേരസ്, ആഞ്ജലീന ജോലി എന്നിവരെ കഥാപാത്രങ്ങളാക്കി 2001-ൽ നിർമിച്ച ഇറോട്ടിക് വിഷ്വൽ ത്രില്ലർ ചിത്രമാണ് ഒറിജിനൽ സിൻ കോർണൽ വൂൾറിച്ചിന്റെ നോവലായ വാൾട്സ് ഇൻ ഡാർക്ക്നസ് നെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം ബിസിനസുകാരനും സമ്പന്നനുമായ വർഗ്ഗർ ലൂയിസ് എന്നയാളുമായി കത്തിലൂടെ പരിചയപ്പെടുന്ന ജൂലിയ റസ്സൽ എന്ന യുവതിയെ […]
Passengers / പാസഞ്ചേഴ്സ് (2016)
എം-സോണ്‍ റിലീസ് – 880 ഭാഷ ഇംഗ്ലീഷ് സംവിധാനം Morten Tyldum പരിഭാഷ ജോബിൻ കോശി, ഷിഹാബ് എ ഹസ്സന് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.0/10 ദി ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലൂടെ ഓസ്ക്കാർ ജേതാവായ മോർട്ടൻ ടൈൽടം സംവിധാനം ചെയ്ത ഒരു സൈഫൈ പ്രണയചിത്രമാണ് പാസഞ്ചേഴ്സ്. ജെന്നിഫർ ലോറൻസ്, ക്രിസ് പ്രാറ്റ് എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടാതെ ചെറിയ വേഷത്തിലെത്തുന്നത് ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ. സ്റ്റാർഷിപ് ആവലോൺ എന്ന ബഹിരാകാശ പേടകം […]
Kabhi Khushi Kabhie Gham… / കഭി ഖുഷി കഭി ഘം… (2001)
എം-സോണ്‍ റിലീസ് – 877 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, മ്യൂസിക്കൽ, റൊമാൻസ് 7.4/10 കഭി ഖുഷി കഭീ ഘം 2001 ൽ റിലീസായ ഇന്ത്യൻ ഫാമിലി ഡ്രാമയാണ്. ധർമം പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ സംവിധാനം ചെയ്തു ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഋതിക് റോഷൻ, കജോൾ തുടങ്ങി വന്പൻ താര നിര അണിനിരന്ന ഈ ചിത്രം K3G എന്ന പേരിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ […]
Unfaithful / അൺഫെയ്ത്ഫുൾ (2002)
എം-സോണ്‍ റിലീസ് – 874 ഭാഷ ഇംഗ്ലീഷ് സംവിധാനം Adrian Lyne പരിഭാഷ വിഷു സതീശൻ, അഭിഷേക് എസ് ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലെർ 6.7/10 1969ലെ ഫ്രഞ്ച് സിനിമയായ ‘The Unfaithful Wife’ൽ നിന്നാണ് ‘Unfaithful’ എന്ന അമേരിക്കൻ സിനിമ പിറക്കുന്നത്.”എഡ്വേർടും,കോണിയും തന്റെ മകന്റെ സംരക്ഷണമോർത്തു നഗര ജീവിതത്തിൽ നിന്നും ഉള്ളിലേക്ക് മാറി സന്തോഷത്തോടെ കഴിയുന്നു.കോണി ഒരിക്കൽ നഗരത്തിൽ പോകുമ്പോൾ ഒരു അപകടസാഹചര്യത്തിൽ ഒരു ചെറുപ്പകാരനുമായി പരിചയപ്പെടുന്നു. അവരുതമ്മിൽ അവിടെ നിന്നും ഒരു ബന്ധം ഉടലെടുക്കുന്നു […]