എം-സോണ്‍ റിലീസ് – 456 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ മോഹനൻ കെ. എം ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 സിനിമയില്‍ സ്വതസിദ്ധമായ ശൈലിയും നിലപാടുകളും കൊണ്ട് ശ്രദ്ധേയനാണ് ഫിന്നിഷ് സംവിധായകനായ അകി കൗറിസ്മാകി. ഏകാകികളും ദരിദ്രരും താഴ്ന്നവര്‍ഗക്കാരുമായ നായികാനായകന്മാര്, സ്ഥിരം അഭിനേതാക്കള്‍, വിഷാദഛായയുള്ളതും എന്നാല്‍ പ്രസാദാത്മകവുമായ അന്തരീക്ഷം, ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം, ചിത്രീകരണത്തില്‍ പതിഞ്ഞ കീ ലൈറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇരുള് പടര്‍ന്നതും നിഴല്‍ വീണുകിടക്കുന്നതുമായ ഫ്രെയിമുകള്‍, കറുപ്പിലലിഞ്ഞ് അവസാനിക്കുന്ന സീനുകള്‍, […]
Vagabond / വാഗബോണ്ട് (1985)
എം-സോണ്‍ റിലീസ് – 443 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ കെ. പി ജയേഷ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 പ്രതീക്ഷയുടെ നാമ്പുപോലുമില്ലാത്ത ഊഷരഭൂമിയുടെ ദൃശ്യങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ക്യാമറ ചെന്നെത്തിനില്ക്കുന്നത് ചതുപ്പില്‍ മഞ്ഞും അഴുക്കും പുരണ്ടു കിടക്കുന്ന ഒരു യുവതിയുടെ പ്രജ്ഞയറ്റ ശരീരത്തിലാണ് .അവളാരെന്നോ എവിടെനിന്നുവന്നെന്നോ ഗ്രാമവാസികള്‍ക്കറിവുണ്ടായിരുന്നില്ല , ചിലര്‍ക്ക് അവളെ കണ്ടുപരിചയമുണ്ടായിരുന്നു .ശരീരത്തില്‍ മുറിപ്പാടുകളോ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇതൊരു സ്വാഭാവിക മരണം തന്നെയെന്നു ഗ്രാമവാസികള്‍ക്കൊപ്പം പോലീസും വിധിയെഴുതി. എന്നാല്‍ സംവിധായികയുടെ […]
Lucia / ലൂസിയ (2013)
എം-സോണ്‍ റിലീസ് – 422 ഭാഷ കന്നഡ സംവിധാനം Pavan Kumar പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8.4/10 പവന് കുമാറിന്റെ സംവിധാനത്തില്‍ 2013-ല്‍ ഇറങ്ങിയ റൊമാന്റിക്-സൈക്കോ ത്രില്ലറാണ് ലൂസിയ. ഉറക്കം ഒരു വെല്ലുവിളിയായി മാറിയ ‘നിക്കി’ എന്ന തീയറ്റര്‍ ജീവനക്കാരന്, ഒരു മരുന്ന് കഴിക്കുന്നതോടെ സങ്കീര്‍ണ്ണമായ ഒരു സ്വപ്നാടനത്തില്‍ കുടുങ്ങി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാന കഥാപാത്രമായ നിക്കിയെ ‘സതീഷ് നിനസം’ അവതരിപ്പിക്കുന്നു. ലണ്ടനിലെ ‘ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച […]
Ankur / അങ്കൂർ (1974)
എം-സോണ്‍ റിലീസ് – 403 ഭാഷ ഹിന്ദി സംവിധാനം Shyam Benegal പരിഭാഷ ജയേഷ് .കെ.പി ജോണർ ഡ്രാമ, റൊമാൻസ് 8.2/10 ശ്യാം ബെനഗലിന്റെ ആദ്യ ചിത്രമാണ് അങ്കൂർ. പ്രശസ്ത നടിയായ ശബാന ആസ്മിയുടെയും പ്രശസ്ത നടനായ അനന്തനാഗിന്റെയും പ്രഥമ ചിത്രം. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയ പഠനം പൂർത്തിയാക്കിയ ശബാനാ ആസ്മി ശ്യാം ബെനഗലിന്റെ കണ്ടെത്തലായിരുന്നു. ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള 1973 ദേശിയ അവാർഡ് അങ്കൂറിനു ലഭിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിലേക്കുള്ള ഇന്ത്യയുടെ […]
Edward Scissorhands / എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്സ് (1990)
എം-സോണ്‍ റിലീസ് – 384 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ സഗീര്‍ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.9/10 ഒരു ശാസ്ത്രജ്ഞന്റെ അപൂർണമായ ഒരു സൃഷ്ടിയാണ് എഡ്വേര്‍ഡ്. ബുദ്ധിയും വിവേകവും വികാരവും ഒക്കെയുള്ള മനുഷ്യരെ പോലെ തന്നെ തോന്നിക്കുന്ന റോബോട്ടിനെ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞൻ അത് പൂര്‍ണമാക്കും മുമ്പ് മരണപ്പെടുന്നു. റോബോട്ടിന്റെ കൈകൾ മാത്രം ബാക്കി നിൽക്കെ അവയുടെ സ്ഥാനത്തു കത്രികകളായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുമായി എഡ്വേര്‍ഡ് പ്രണയത്തിലാവുന്നു നല്ല പ്രണയരംഗങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ […]
Prayers for Bobby / പ്രെയേര്സ് ഫോർ ബോബി (2009)
എം-സോണ്‍ റിലീസ് – 383 ഭാഷ ഇംഗ്ലീഷ് സംവിധാനം Russell Mulcahy പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 8.1/10 1983ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമ ബോബി ഗ്രിഫിത്ത് എന്ന ഇരുപതു വയസുകാരന്റെയും അമ്മ മേരി ഗ്രിഫിത്തിന്റെയും മാനസിക സംഘർഷങ്ങിലൂടെ പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്ന ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ബൈബിളിനെ അക്ഷരാർത്ഥത്തിൽ പിൻതുടർന്നു പോകുന്ന ഒരു കൃസ്തീയ ഭവനത്തിലെ എല്ലാവരുടെയും പൊന്നോമനയായ ബോബി എന്ന കൗമാരക്കാരൻ താനൊരു സ്വവർഗ്ഗാനുരാഗിയാണെന്നു […]
Vertigo / വെർട്ടിഗോ (1958)
എം-സോണ്‍ റിലീസ് – 351 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ഫസൽ റഹ്മാൻ ജോണർ മിസ്റ്ററി, റൊമാൻസ്, ത്രില്ലർ 8.3/10 ആൽഫ്രഡ് ഹിച്ച്കോക്ക് എന്നാ വിശ്വവിഖ്യാത സംവിധായകൻറെ ഏറ്റവും നല്ല അഞ്ചു ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് വെർട്ടിഗൊ. D’entre les morts എന്ന ക്രൈം നോവലിനെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൻറെ തിരക്കഥ അലെക് കൊപ്പലും സാമുവൽ എ. റ്റൈലരും കൂടി നിർവഹിചിരിക്കുന്നു. ജെയിംസ് സ്റ്റീവാർട്ട്, കിം നൊവാക്, ബാർബറ ബെൽ ഗെടെസ് […]
Let the Right One In / ലെറ്റ് ദി റൈറ്റ് വൺ ഇൻ (2008)
എം-സോണ്‍ റിലീസ് – 342 ഭാഷ സ്വീഡിഷ് സംവിധാനം Tomas Alfredson പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹൊറർ, റൊമാൻസ് 7.9/10 സ്റ്റോക്ക്ഹോമിനടുത്ത് ഒരു നഗരത്തിൽ താമസിക്കുന്ന ഓസ്കാർ സഹപാഠികളാൽ സ്ഥിരം ഉപദ്രവിക്കപ്പെടുന്ന ഒരു കുട്ടിയാണ്. അങ്ങനെ ഇരിക്കുമ്പോൾ അവൻ അടുത്ത വീട്ടിൽ പുതിയതായി താമസത്തിന് വന്ന പെൺകുട്ടി ഒരു വാമ്പയർ ആണെന്ന് മനസ്സിലാക്കുന്നു. ഒരേ പ്രായത്തിലുള്ള അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറുന്നു. ഇത് കാരണം ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു […]