എംസോൺ റിലീസ് – 2819 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Ray / റേ (2021)
എംസോൺ റിലീസ് – 2847 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Vasan Bala, Srijit Mukherji & Abhishek Chaubey പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ സത്യജിത്ത് റേയിയുടെ നാല് ചെറുകഥകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച നാല് എപ്പിസോഡുകള്‍ അടങ്ങുന്ന ഒരു അന്തോളജി മിനി സീരീസ് ആണ് റേ. ഒരു മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് വിളിക്കാവുന്ന, സ്വന്തം ഓര്‍മയില്‍ അഭിമാനവും അഹങ്കാരവുമുള്ള ഇപ്സിത് […]
No Time to Die / നോ ടൈം റ്റു ഡൈ (2021)
എംസോൺ റിലീസ് – 2846 ഭാഷ ഇംഗ്ലീഷ് സംവിധാനം Cary Joji Fukunaga പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.5/10 ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത് ചിത്രം. ഡാനിയൽ ക്രേയ്ഗ് ബോണ്ടായി വേഷമിടുന്ന അഞ്ചാമത്തെയും അവസാനത്തെയും ചിത്രമാണ് ‘നോ ടൈം റ്റു ഡൈ‘. മുന്നൂറ് മില്യൻ ഡോളർ മുടക്കിയ ചിത്രം ഈ വർഷത്തെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായി. ആക്ഷൻ രംഗങ്ങളുടെ മികവ് കൊണ്ടും ക്രേയ്ഗിന്റെ പ്രകടനം കൊണ്ടും മികച്ച […]
Better Watch Out / ബെറ്റർ വാച്ച് ഔട്ട് (2016)
എംസോൺ റിലീസ് – 2843 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Peckover പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ഹൊറർ, ത്രില്ലർ 6.5/10 ആ തണുത്ത ക്രിസ്മസ് രാത്രിയിൽ പന്ത്രണ്ട് വയസ്സുള്ളൊരു ആൺകുട്ടിക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ആഷ്ലി എന്ന പതിനേഴുവയസ്സുകാരി. പക്ഷേ, ആ രാത്രിക്ക് മരണത്തിന്റെ തണുപ്പായിരുന്നുവെന്ന് മനസ്സിലാക്കാൻ ആഷ്ലിക്ക് അധികം സമയം വേണ്ടിവന്നില്ല. വെറുമൊരു പീക്കിരി ചെറുക്കനെന്ന് ഏവരും വിചാരിച്ച ആ പന്ത്രണ്ടുവയസ്സുകാരൻ ലൂക്കിന്റെ യഥാർത്ഥ കഴിവുകൾ ആഷ്ലി പതിയേ തിരിച്ചറിയുന്നു. പിന്നീടവിടെ നടന്നതറിയാൻ […]
Wrath of Man / റാത്ത് ഓഫ് മാൻ (2021)
എംസോൺ റിലീസ് – 2841 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 ഫോർട്ടിക്കോ കമ്പനിയുടെ ക്യാഷ് ട്രക്കുകളിലൊന്ന് കൊള്ളയടിക്കപ്പെടുകയും, കൊള്ളയ്ക്കിടയിൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതേ കമ്പനിയിൽ പുതുതായി ജോലിക്ക് ചേർന്നയാളാണ് H എന്ന് വിളിപ്പേരുള്ള പാട്രിക് ഹിൽ ജോലിയിൽ പ്രവേശിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ H ന്റെ നിയന്ത്രണത്തിലുള്ള ഒരു ക്യാഷ് ട്രക്ക് കുറച്ച് പേർ ചേർന്ന് കൊള്ളയടിക്കാൻ […]
Jirisan / ജിരിസാൻ (2021)
എംസോൺ റിലീസ് – 2833 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ് പി.ഡി,ജീ ചാങ് വൂക്ക് & തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. […]
Spectre / സ്പെക്ടർ (2015)
എംസോൺ റിലീസ് – 2830 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.8/10 ജയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിനാലാമത് ചിത്രം. 300 മില്യൻ ഡോളർ മുടക്കുള്ള ചിത്രം ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മുതൽ മുടക്കിയ ജയിംസ് ബോണ്ട് ചിത്രമാണ്. ഡാനിയൽ ക്രേഗ് നായകനായി, ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തിൽ പതിവ് ബോണ്ട് ചേരുവകളെല്ലാമുണ്ട്. മുൻ M മരണത്തിനു മുമ്പ് നൽകിയ ഒരു രഹസ്യ വിവരത്തെ പിന്തുടർന്നുള്ള സഞ്ചാരം […]
Vada Chennai / വട ചെന്നൈ (2018)
എംസോൺ റിലീസ് – 2825 ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച് 2018-ൽ റിലീസായ ഒരു തമിഴ് ഗാങ്സ്റ്റർ ക്രൈം ത്രില്ലർ സിനിമയാണ് ‘വട ചെന്നൈ.’ അൻപ് എന്ന കാരം ബോർഡ് കളിക്കാരൻ സാഹചര്യങ്ങളുടെ സമ്മർദം മൂലം തന്റെ നാട്ടിൽ നടക്കുന്ന ഗാങ്സ്റ്റർ ഗെയിമിന്റെ ഭാഗമാവുകയും അതോടെ അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും വളരെ […]