എംസോൺ റിലീസ് – 3444 ഭാഷ തെലുഗു സംവിധാനം Vivek Athreya പരിഭാഷ സാമിർ ജോണർ ആക്ഷൻ, ത്രില്ലർ 7.0/10 സുര്യ (നാനി) ഒരു എൽഐസി ഏജന്റാണ്. സൂര്യക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രശ്നമുണ്ട്. “ശനിയാഴ്ച മാത്രമേ ദേഷ്യം കാണിക്കൂ” എന്ന അമ്മക്ക് നൽകിയ വാഗ്ദാനത്തോടെ ജീവിതത്തെ സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് സുര്യ. ക്രൂരനായ പൊലീസ് ഓഫീസറായ ദയ (എസ്.ജെ. സൂര്യ) സോകുലപാലം എന്ന ഗ്രാമത്തിൽ ഭീകരത നിറച്ചപ്പോൾ അവർക്ക് വേണ്ടി നീതി തേടാൻ […]
The Count of Monte Cristo / ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2024)
എംസോൺ റിലീസ് – 3441 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre de La Patellière, Matthieu Delaporte പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ത്രില്ലർ, ഡ്രാമ, റൊമാൻസ് 7.6/10 അലക്സാണ്ടർ ഡ്യൂമയുടെ ലോകപ്രശസ്ത നോവലായ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയെ ആധാരമാക്കിക്കൊണ്ട്, 2024-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയാണ് ‘ലെ കോംട് ഡെ മോണ്ടിക്രിസ്റ്റോ‘. നാവികനായ ഡാന്റിസ് എന്ന ചെറുപ്പക്കാരനെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി സമൂഹത്തിലെ ചില ഉന്നതർ കെണിയിൽപ്പെടുത്തി ജയിലിലടയ്ക്കുന്നു. ഉദ്വേഗഭരിതമായ ജയിൽചാട്ടത്തിനൊടുവിൽ തന്നെ വഞ്ചിച്ചവരോട് പ്രതികാരം ചെയ്യുകയാണ് […]
Prisoners / പ്രിസണേഴ്സ് (2013)
എംസോൺ റിലീസ് – 626 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ അശോകൻ ജോണർ ത്രില്ലർ, ക്രൈം, സൈക്കോളോജിക്കൽ, മിസ്റ്ററി 8.2/10 ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘. കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് […]
Kingdom of the Planet of the Apes / കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്പ്സ് (2024)
എംസോൺ റിലീസ് – 3436 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ഗിരി പി. എസ്. ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ 6.9/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ അവസാന ഭാഗമായി വെസ് ബോളിന്റെ സംവിധാനത്തിൽ 2024-യിൽ പുറത്തുവന്ന ചിത്രമാണ് “കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്“ സീസറിന്റെ മരണ ശേഷം തലമുറകൾക്ക് അപ്പുറമുള്ള ലോകത്തെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ഏപ്പുകൾ […]
Conclave / കോൺക്ലേവ് (2024)
എംസോൺ റിലീസ് – 3431 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Berger പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.4/10 2016-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള റോബര്‍ട്ട് ഹാരിസ് നോവലിനെ അടിസ്ഥാനമാക്കി ജര്‍മ്മന്‍ സംവിധായകന് എഡ്വേര്‍ഡ് ബെര്‍ഗര്‍ (ഓള് ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രന്റ്) സംവിധാനം ചെയ്തു 2024-ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് “കോണ്‍ക്ലേവ്“. നിലവിലെ മാര്‍പ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ […]
Squid Game Season 02 / സ്ക്വിഡ് ഗെയിം സീസൺ 02 (2024)
എംസോൺ റിലീസ് – 3430 ഭാഷ കൊറിയൻ സംവിധാനം Hwang Dong-hyuk പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ത്രില്ലർ, സർവൈവൽ, ആക്ഷൻ, 8.0/10 456 മത്സരാർത്ഥികൾ!4560 കോടി സമ്മാനം!തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ! പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം ഭാഗമാണിത്. ഒന്നാം ഭാഗം അവസാനിച്ചതിനുശേഷം നടക്കുന്ന കഥയാണ് സീസൺ […]
True Lies / ട്രൂ ലൈസ് (1994)
എംസോൺ റിലീസ് – 3429 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, കോമഡി, ത്രില്ലർ 7.3/10 ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ കോമഡി ചിത്രമാണ് ട്രൂ ലൈസ്. ഹാരി അമേരിക്കൻ രഹസ്യാന്വോഷണ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പക്ഷേ ഇക്കാര്യം അവൻ്റെ ഭാര്യക്കും മകൾക്കും അറിയില്ല. അവർക്ക് മുൻപിൽ അവൻ ഒരു കമ്പ്യൂട്ടർ സെയിൽസ് റെപ് ആയി അഭിനയിക്കുകയാണ്. രാജ്യം അക്രമിക്കാനുള്ള തീവ്രവാദികളുടെ […]
Veteran 2 / വെറ്ററൻ 2 (2024)
എംസോൺ റിലീസ് – 3421 ഭാഷ കൊറിയൻ സംവിധാനം Ryoo Seung-wan പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം, ത്രില്ലർ, കോമഡി 6.5/10 2015 ൽ പുറത്തിറങ്ങിയ വെറ്ററൻ എന്ന കൊറിയൻ ചിത്രത്തിൻ്റെ സീക്വൽ ചിത്രമാണ് 2024 ൽ പുറത്തിറങ്ങിയ “ഐ, ദ് എക്സിക്യൂഷനർ” അഥവാ “വെറ്ററൻ 2“. കൊടിയ തെറ്റുകൾ ചെയ്തിട്ടും ഓരോ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും അർഹിച്ച ശിക്ഷ ഏറ്റുവാങ്ങാതെ രക്ഷപ്പെടുന്ന കുറ്റക്കാരെ, ഇരകൾ അനുഭവിച്ച അതേ യാതന […]