എംസോൺ റിലീസ് – 2741 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ അരുൺ ബി. എസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.6/10 പഴയ അധോലോക നായകനും ഗ്യാങ്സ്റ്ററുമായിരുന്ന ജിമ്മി കോൺലണ്‍ ഒരു രാത്രിയിൽ സ്വന്തം മകന്റെ ജീവൻ രക്ഷിക്കാനായി, ആ നഗരം അടക്കിഭരിച്ചിരുന്ന അധോലോക നായകനും ഉറ്റചങ്ങാതിയുമായ ഷോൺ മഗ്വയറിനെതിരെ പടപൊരുതേണ്ടി വരുന്നു. ജിമ്മിയെ കുടുക്കാൻ വർഷങ്ങളായി കാത്തിരിക്കുന്ന ന്യൂയോർക്ക് സിറ്റി പോലീസിനും അതൊരു അവസരമായിരുന്നു. ആ രാത്രിയിൽ ജിമ്മി കോൺലണെയും മകൻ മൈക്കൽ […]
You’re Next / യൂ ആർ നെക്സ്റ്റ് (2011)
എംസോൺ റിലീസ് – 2740 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ ഷാനു നൂജുമുദീന്‍ ജോണർ ഹൊറർ, ത്രില്ലർ 6.6/10 Adam Wingardന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ Horror/slasher സിനിമയാണ് യൂ ആർ നെക്സ്റ്റ്. ഡേവിസൺ ദമ്പതികളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി മക്കളും അവരുടെ കാമുകീ കാമുകന്മാരും ഒത്തുചേർന്ന സന്തോഷപൂർണമായ ഒരു രാത്രിയിൽ മുഖംമൂടി ധാരികളായ ഒരുകൂട്ടം കൊലപാതകികൾ അവരെ ആക്രമിക്കുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിലുടനീളം. അവസാനം വരെ ത്രില്ലടിച്ച് കാണാൻ സാധിക്കുന്ന ഈ […]
The Eyes of My Mother / ദി ഐസ് ഓഫ് മൈ മദർ (2016)
എംസോൺ റിലീസ് – 2731 ഭാഷ ഇംഗ്ലീഷ് & പോർച്ചുഗീസ് സംവിധാനം Nicolas Pesce പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.2/10 Nicolas Pesceയുടെ സംവിധാനതിൽ 2016ൽ റിലീസായ ഹൊറർ, ഡ്രാമ ചിത്രമാണ് ദി ഐസ് ഓഫ് മൈ മദർ. ഫ്രാൻസിസ്ക്ക ചെറുപ്പത്തിൽ തന്റെയമ്മയെ ഒരാൾ കൊല്ലുന്നത് നേരിട്ടുകണ്ട ആളാണ്. അവൾ വളരുംതോറും ഏകാന്തത വേട്ടയാടുമ്പോൾ നമ്മൾ കാണുന്നത് അവളുടെ മറ്റൊരു മുഖമാണ്, ഭയപ്പെടുത്തുന്നൊരു സൈക്കോയുടെ മുഖം!പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച […]
Desperado / ദെസ്പരാഡോ (1995)
എംസോൺ റിലീസ് – 2729 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ ഹരി കൃഷ്ണൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 റോബർട്ട് റോഡ്രിഗസിന്റെ മെക്സിക്കൻ ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് അന്റോണിയോ ബാന്ദ്രേ, സൽമ ഹയേക് എന്നിവർ നായികാനായകൻമാരായി 1995 ൽ പുറത്തിറങ്ങിയ ദെസ്പരാഡോ. ഈ ചിത്രമാണ് സൽമ ഹയെക്കിനെ മെക്സിക്കൻ സിനിമയിൽ നിന്നും ഹോളിവുഡിലേക്ക് എത്തിച്ചത്. പ്രതികാരത്തിനായി തന്റെ ഗിറ്റാർ കേസിൽ നിറയെ തോക്കുകളുമായി വില്ലനെ തേടിനടക്കുന്ന മാരിയാച്ചിയുടെ യാത്രയാണ് സിനിമ. ഇടക്കുവച്ച് […]
The Client / ദി ക്ലയന്റ് (2011)
എംസോൺ റിലീസ് – 2727 ഭാഷ കൊറിയൻ സംവിധാനം Young-Sung Sohn പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, ത്രില്ലർ 6.9/10 ദി ചേസര്‍ (2008), ദി ബെർലിൻ ഫയൽ (2013) തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹാ ജൂങ് വൂ, ടെൽ മീ വാട്ട് യൂ സോ (2020), വോയ്സ് (2017) തുടങ്ങിയ സീരിസുകളിലെ മാനറിസങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജാൻ ഹ്യൂക്, സങ് ഡോങ് ഇൽ (ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)) എന്നിവർ ഒരുമിച്ച് 2011 ൽ […]
Flukt / ഫ്ലൂക്റ്റ് (2012)
എംസോൺ റിലീസ് – 2711 ഭാഷ നോർവീജിയൻ സംവിധാനം Roar Uthaug പരിഭാഷ സുദേവ് പുത്തൻചിറ ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 6.1/10 പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് അഥവാ “ബ്ലാക്ക് ഡെത്ത്” യൂറോപ്പിലൊന്നാകെ ഭീതി വിതച്ചപ്പോൾ പല രാജ്യങ്ങളും വിജനമാവുകയും മൊത്തം അരാജകത്വം നടനമാടുകയും ചെയ്തു. മൊത്തം ജനസംഖ്യയുടെ പകുതിയോളം ഈ മഹാമാരി തുടച്ചു നീക്കിയപ്പോൾ പലരും അപകടം വക വയ്ക്കാതെ രാത്രിക്കു രാത്രി കുടുംബവുമായി നാട് വിടുന്ന അവസ്ഥയായി.അങ്ങനെ യാത്ര തുടങ്ങുന്ന ഒരു കുടുംബം വഴിയിൽ […]
The Walking Dead Season 3 / ദ വാക്കിങ് ഡെഡ് സീസൺ 3 (2012)
എംസോൺ റിലീസ് – 2710 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Bodyguard / ബോഡിഗാർഡ് (2018)
എംസോൺ റിലീസ് – 2698 ഭാഷ ഇംഗ്ലീഷ് സംവിധാനം John Strickland, Thomas Vincent പരിഭാഷ രാഹുല്‍ രാജ്, നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2018-ൽ BBC One-ൽ സംപ്രേഷണം ചെയ്ത പോലീസ് ത്രില്ലർ സീരീസാണ് ബോഡിഗാർഡ്. ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധേയനായ റിച്ചാർഡ് മാഡനാണ് പ്രധാനകഥാപാത്രമായ ഡേവിഡ് ബഡ് ആയി എത്തുന്നത്. ബ്രിട്ടീഷ് ഹോം സെക്രട്ടറി ജൂലിയ മോണ്ടഗ്യൂ ഒരുപാട് എതിർപ്പുകൾ മറികടന്ന് RIPA-18 എന്ന വിവാദബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. പൊതുജനത്തിന്റെ […]