എം-സോണ്‍ റിലീസ് – 2437 ഭാഷ കൊറിയൻ സംവിധാനം Byung-woo Kim പരിഭാഷ സൂര്യാ രാജ് വി.ആര് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 2013 ൽ കിം ബ്യുങ് വൂ വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ത്രില്ലർ മൂവിയാണ് ദി ടെറർ ലൈവ്.Ha Jung Woo ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു വാർത്ത അവതാരകനായി ജോലി ചെയ്തിരുന്ന യൂൺ യൂങ് ഹ്വാ (Ha Jung Woo) കുറച്ചു മാസങ്ങൾക്ക് മുമ്പ് ചാനലിൽ നിന്നും പുറത്താവുകയും, […]
The Secret Reunion / ദി സീക്രട്ട് റീയൂണിയൻ (2010)
എം-സോണ്‍ റിലീസ് – 2434 ഭാഷ കൊറിയന്‍ സംവിധാനം Hun Jang പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 നോർത്ത് കൊറിയയിൽ നിന്നും സൗത്തിലേക്ക് കടന്ന വിമതരെ വധിക്കുക എന്ന ദൗത്യവുമായി, സൗത്ത് കൊറിയയിലേക്ക് എത്തുന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ‘നിഴൽ’.ഈ ദൗത്യവുമായി അയാളോടൊപ്പം എത്തുന്നവരിൽ ഒരാളാണ് സിനിമയിലെ പ്രധാന കഥാപാത്രം. നിഴലിന്റെ പല പ്രവർത്തികളോടും വ്യക്തിപരമായി യോജിക്കാൻ കഴിയാത്ത ജി -വോണിനെ നോർത്ത് കൊറിയ ചതിയനായി പ്രഖ്യാപിക്കുന്നു.എന്നാൽ ഇതേസമയം നോർത്തിൽ നിന്നും […]
The Departed / ദി ഡിപ്പാർട്ടഡ് (2006)
എം-സോണ്‍ റിലീസ് – 2424 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ അരുണ്‍കുമാര്‍ വി. ആര്. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 പോലീസ് ഉദ്യോഗസ്ഥനായ ബില്ലി, ഫ്രാങ്ക് കോസ്റ്റല്ലോ നയിക്കുന്ന അധോലോക സംഘത്തെ കീഴ്പ്പെടുത്താനായി, ഫ്രാങ്കിന്റെ ഗ്യാങ്ങിൽ ചേരുന്നു. ബില്ലി ഗ്യാങ്ങിന്റെ വിശ്വസ്തത നേടിയെടുക്കമ്പോൾ മറ്റൊരിടത്ത്, സ്ഥിരം കുറ്റവാളിയായായ കോളിൻ സള്ളിവൻ, പോലീസ് ഡിപ്പാർട്ട്മെന്റിൽ നുഴഞ്ഞു കയറുകയും, അവിടത്തെ വിവരങ്ങൾ മുറപോലെ കോസ്റ്റല്ലോയെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ, തങ്ങൾക്കിടയിൽ ഒരു ഒറ്റുകാരൻ ഉണ്ടെന്ന് […]
Cold Prey / കോൾഡ് പ്രേ (2006)
എം-സോണ്‍ റിലീസ് – 2423 ഭാഷ നോർവീജിയൻ സംവിധാനം Roar Uthaug പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 6.3/10 റോർ ഉതോഗിന്റെ സംവിധാനത്തിൽ 2006 ഇൽ പുറത്തിറങ്ങിയ നോർവീജിയൻ ഹൊറർ മൂവിയാണ് “കോൾഡ് പ്രേ.” നോർവേയിലെ ഒരു പർവ്വത പ്രദേശത്ത് കാണാതായ ഒരു കുട്ടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് സ്നോബോർഡിംഗിനായി എത്തുന്ന അഞ്ച് സുഹൃത്തുക്കളുടെ കഥയിലേക്കാണ് സിനിമ നീങ്ങുന്നത്. സ്കീയിങ് ചെയ്യുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് പരിക്ക് പറ്റുകയും, പ്രതികൂല സാഹചര്യം കാരണം അതിനടുത്തുള്ള […]
Memorist / മെമ്മറിസ്റ്റ് (2020)
എം-സോണ്‍ റിലീസ് – 2415 ഭാഷ കൊറിയൻ സംവിധാനം So Jae-Hyun, Hwi Kim പരിഭാഷ തൗഫീക്ക് എഫഹദ് അബ്ദുൽ മജീദ്സുഹൈൽ സുബൈർഅർജുൻ ശിവദാസ്ഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത് വിഷ്ണു ഷാജിദേവനന്ദൻ നന്ദനംഫ്രാൻസിസ് സി വർഗീസ് റോഷൻ ഖാലിദ് ജോണർ ഹിസ്റ്ററി, മിസ്റ്ററി, ത്രില്ലർ 7.6/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി, ത്രില്ലെർ സീരീസ് ആണ് മെമ്മറിസ്റ്റ്. ആളുകളെ സ്പർശിക്കുന്നതിലൂടെ അവരുടെ ഓർമ്മകൾ വായിച്ചെടുക്കാനുള്ള അമാനുഷിക ശക്തിയുള്ള ആളാണ് നായകനായ ഡോങ് ബേക്. ഒരു പ്രത്യേക സാഹചര്യത്തിൽ […]
Searching / സെർച്ചിങ് (2018)
എം-സോണ്‍ റിലീസ് – 2414 ഭാഷ ഇംഗ്ലീഷ് സംവിധാനം Aneesh Chaganty പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.6/10 അനീഷ് ചഗന്തി സംവിധാനം ചെയത് 2018-ൽ പുറത്തിറങ്ങിയ ഈ ത്രില്ലർ സിനിമ, പല പല ഡെസ്ക്ടോപ്പിലൂടെയും, മൊബൈലുകളുടെയും, സ്ക്രീനിലൂടെയും, പണ്ട് റെക്കോർഡ് ചെയ്തു വെച്ച വീഡിയോകളിലൂടെയും, സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന മൾട്ടീമീഡിയ ഫയലുകളിലൂടെയും, CCTV ഫുറ്റേജുകളിലൂടെയുമാണ് മുഴുവൻ കഥയും കാണികളിലേക്ക് എത്തിക്കുന്നത്. ഭാര്യയുടെ അകാല മരണത്തെ തുടർന്ന് തന്റെ മകൾ മാർഗോയുമായി […]
The Fool / ദി ഫൂൾ (2014)
എം-സോണ്‍ റിലീസ് – 2413 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 റഷ്യയിലെ പേരില്ലാത്ത ഒരു ചെറു ടൗണിലെ ഇരുണ്ടതും അസ്വസ്ഥതപ്പെടുത്തുന്നതുമായ കഥയാണ് ബികോവിന്റെ ദുറാക്.ടൗണിൽ ഒരു പൊട്ടിയ പൈപ്പ് നന്നാക്കാൻ എത്തുന്ന ദിമാ എന്ന പ്ലമ്പർ, 800 ആളുകൾ താമസിക്കുന്ന ആ കെട്ടിടം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് കാണുന്നു. അധികാരികളെ വിവരമറിയിച്ച് അവിടുള്ള ആളുകളെ രക്ഷിക്കാൻ പുറപ്പെടുന്ന ദിമാ എത്തുന്നത് അഴിമതിയിലും […]
Blood Simple / ബ്ലഡ് സിമ്പിൾ (1984)
എം-സോണ്‍ റിലീസ് – 2412 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Coen, Ethan Coen പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 ആബി എന്ന യുവതി, തന്റെ ഭർത്താവായ മാർട്ടിയുമായി അത്ര രസത്തിലല്ല. അയാളുടെ പെരുമാറ്റവും രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ അവൾക്ക് കഴിയുന്നില്ല. മാർട്ടി ഒരു ബാറിന്റെ ഉടമയാണ്. ഈ ബാറിലെ ജീവനക്കാരനായ റേയുമായി ആബി അടുക്കുന്നു.ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് വഴിയാണ് അവരുടെ ബന്ധത്തിന്റെ കാര്യം മാർട്ടി അറിയുന്നത്. ഇരുവരുടെയും കിടപ്പറയിലെ ചിത്രങ്ങൾ […]