എം-സോണ്‍ റിലീസ് – 1822 ഭാഷ ഉറുദു സംവിധാനം Afia Nathaniel പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ, ത്രില്ലർ 7.0/10 ആഫിയ സറീന നഥാനിയേൽ എഴുതി, സംവിധാനം ചെയ്തു 2014 പുറത്തിറങ്ങിയ പാകിസ്താനി ചിത്രമാണ് Dukhtar (Daughter).പാകിസ്താനിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ എത്ര ക്രൂരവും പൈശാചികവും ആന്നെന്നു അനാവരണം ചെയ്യുകയാണ് ഈ സിനിമ.ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ തൻ്റെ പത്തുവയസായ മകളെ എതിർ ഗോത്രത്തിലെ തലവനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കല്യാണദിവസം ‘അമ്മ […]
War / വാർ (2019)
എം-സോണ്‍ റിലീസ് – 1808 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ വിപിൻ. വി. എസ്. ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 ഒരു സുപ്രഭാതത്തിൽ രാജ്യത്തിന്റെ വിശ്വസ്ത സേവകനായ ഒരു ഏജന്റ് രാജ്യത്തിനു തന്നെ തലവേദനയായി തീരുന്നു. അത്തരം ഒരു സന്ദർഭം ആണ് War എന്ന ചിത്രത്തിന്റെ കഥയ്ക്ക് തുടക്കം കുറിക്കുന്നത്. ബോളിവുഡിന്റെ Handsome ഹീറോ ഹൃതിക് റോഷനും ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫും മത്സരിച്ചഭിനയിച്ച ആക്ഷൻ ചിത്രമാണ് War. യാഷ് രാജ് പിക്ചർസ്ന്റെ ബാനറിൽ […]
Braven / ബ്രേവൺ (2018)
എം-സോണ്‍ റിലീസ് – 1807 ഭാഷ ഇംഗ്ലീഷ് സംവിധാനം Lin Oeding പരിഭാഷ മുസ്ഫർ. എം. കെ ജോണർ ആക്ഷൻ, ത്രില്ലർ 6.0/10 മരത്തടി ബിസിനസുമായി നടക്കുന്ന ജോ ബ്രേവൺ. ഭാര്യയും ഒരു കുഞ്ഞും വയസായ ഒരു അച്ഛനും അടങ്ങുന്ന കുടുംബം. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കുറച്ചാളുകൾ വരുന്നു..അതെ,ഒറ്റപ്പെട്ടു കിടക്കുന്ന അവരുടെ ക്യാബിനിലേക്ക് വൻ ആയുധങ്ങളുമായി ആ മയക്കുമരുന്നു മാഫിയ വരുന്നു.അതും സുഖമില്ലാത്ത അച്ഛനും തന്റെ മോളും ഉണ്ടായിരിക്കേ..തന്റെ ക്യാബിനിൽ അവിചാരിതമായി അകപ്പെട്ട കൊക്കയ്ൻ അവർക്ക് […]
Coming Soon / കമിംഗ് സൂൺ (2008)
എം-സോണ്‍ റിലീസ് – 1802 ഭാഷ തായ് സംവിധാനം Sophon Sakdaphisit പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 6.1/10 Sopon Sukdapisitന്റെ സംവിധാനത്തിൽ 2008ൽ റിലീസായ തായ് ഹൊറർ, ത്രില്ലർ സിനിമയാണ് കമിംഗ് സൂൺ. യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി പുതിയ ഒരു പ്രേതസിനിമ റിലീസ് ആവുകയും അത് കണ്ടതിനുശേഷം തീയറ്ററിലെ ജോലിക്കാരനായ നായകൻ അതിലെ പ്രേതത്തെ പലപ്പോഴായി കാണുകയും ചെയ്യുന്നു. എന്നാൽ തനിക്കു മാത്രമല്ല ഈ അനുഭവം എന്ന മനസ്സിലാകുന്നതോടകൂടി നായകനും കാമുകിയും ഇതിന്റെ […]
Peeping Tom / പീപ്പിംഗ് ടോം (1960)
എം-സോണ്‍ റിലീസ് – 1801 ക്ലാസ്സിക് ജൂൺ 2020 – 31 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Powell പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മാർക്ക് ലൂയിസ് ലണ്ടനിലെ ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറാണ്. മാസികകൾക്ക് വേണ്ടി യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ എടുക്കുന്നതാണ് ഇടവേളകളിൽ അയാളുടെ ജോലി. മറ്റുള്ളവർക്ക് മാർക്ക് ഒരു നാണക്കാരനാണ്. പക്ഷേ അയാൾക്ക് വിചിത്രമായ ഒരു ശീലമുണ്ട്. സ്ത്രീകളെ കൊന്ന് മരണത്തിനു തൊട്ടുമുമ്പുള്ള അവരുടെ മുഖഭാവം ചിത്രീകരിക്കുക. അത് വീട്ടിലെ […]
Basic Instinct / ബേസിക് ഇൻസ്റ്റിങ്റ്റ് (1992)
എം-സോണ്‍ റിലീസ് – 1798 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Verhoeven പരിഭാഷ ആശിഷ് വി.കെ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ വേറോവെന്റെ സംവിധാനത്തിൽ, ഷാരോൺ സ്റ്റോൺ, മൈക്കിൽ ഡഗ്ലസ് എന്നിവർ അഭിനയിച്ച ഒരു ഇറോടിക് ത്രില്ലർ ചലച്ചിത്രം ആണ് ബേസിക് ഇൻസ്റ്റിങ്റ്റ്. ഒരു റോക് സ്റ്റാറിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിറ്റക്ടീവ് കറൻ, കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന കാതറിൻ ട്രമേൽ എന്ന അതി സുന്ദരിയായ എഴുത്തുകാരിയും ആയി പ്രണയത്തിൽ ആകുന്നതും, തുടർന്ന് നടക്കുന്ന […]
The Wages of Fear / ദി വേജസ് ഓഫ് ഫിയർ (1953)
എം-സോണ്‍ റിലീസ് – 1788 ക്ലാസ്സിക് ജൂൺ2020 – 28 ഭാഷ ഫ്രഞ്ച് സംവിധാനം Henri-Georges Clouzot പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 8.1/10 1953 ൽ ഒൻറി ജോർജ് ക്ലൂസോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമയാണ് ദ വേജസ് ഓഫ് ഫിയർ. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള, ഉഗ്ര സ്പോടനം നടത്താൻ […]
The Ghazi Attack / ദി ഗാസി അറ്റാക്ക് (2017)
എം-സോണ്‍ റിലീസ് – 1784 ഭാഷ തെലുഗു, ഹിന്ദി സംവിധാനം Sankalp Reddy പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.6/10 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ടു നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ദ ഗാസി അറ്റാക്ക്’. തെലുഗു, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കപ്പെട്ട ഈ സിനിമ ഇന്ത്യയിലെ ആദ്യ നാവിക യുദ്ധ ചിത്രമാണ്. പാക് മുങ്ങിക്കപ്പലായ ഗാസി വിശാഖപട്ടണം തീരത്തിനരികെ തകർക്കപ്പെട്ടതിന്റെ നിഗൂഢതകളിലേയ്ക്കാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് […]