എം-സോണ്‍ റിലീസ് – 158 ഭാഷ പോളിഷ് സംവിധാനം Roman Polanski പരിഭാഷ സക്കറിയ ടി പി ജോണർ ഡ്രാമ, ത്രില്ലർ 7.5/10 ഒരേ സമയം കുപ്രസിദ്ധനും, സുപ്രസിദ്ധനുമായിരുന്ന റൊമാൻ പൊളാൻസ്കി 1962 ൽ തിരക്കഥയിൽ പങ്കാളിയായി, Leon Niemczyk ,Jolanta Umecka, Zygmunt Malanowicz തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കിസംവിധാനം ചെയ്ത ഡ്രാമയാണ് ,, നൈഫ് ഇൻ ദ് വാട്ടർ.ആസ്വാദക നിരുപക പ്രശംസകൾ പിടിച്ചുപറ്റിയ ചിത്രം അക്കാഡമി അവാർഡിനും പരിഗണിക്കപ്പെട്ടു. യാട്ടിംഗ് വിദഗ്ധനും ,അറിയപ്പെടുന്ന സ്പോർട്സ് ലേഖകനുമായ […]
Le Cercle Rouge / ലെ സർകിൾ റൂഷ് (1970)
എം-സോണ്‍ റിലീസ് – 155 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളൻ കോറി ഒരു മദ്യപാനിയായ പോലീസുകാരനേയും ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയെയും കൂട്ടുപിടിച്ച് ഒരു വലിയ ആഭരണ കവർച്ച നടത്താൻ പദ്ധതി ഇടുന്ന കഥയാണ് ഫ്രഞ്ച് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായ ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന, സംഭാഷണങ്ങൾ തീരെ ഇല്ലാത്ത, ഒരു […]
Wild Tales / വൈൽഡ് റ്റേൽസ് (2014)
എം-സോണ്‍ റിലീസ് – 151 ഭാഷ സ്പാനിഷ് സംവിധാനം Damián Szifron പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 8.1/10 2014 ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് വൈൽഡ് ടേൽസ് ( സ്പാനിഷ് : റിലേറ്റോ സാൽവിജസ്). ഡാമിയാൻ സിഫ്രോൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ റിക്കാർഡോ ഡാറിൻ, ഓസ്കാർ മാർട്ടിനേസ്സ്, ലിയനാർഡോ സ്ബാറഗില, എറിക്ക റിവാസ്, ജൂലിയറ്റ സിൽബെർഗ്, ഡാറിയോ ഗ്രാൻഡിനെറ്റി തുടങ്ങിയ വൻതാരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗസ്റ്റാവോ സന്റാല്ലോല […]
One on One / വൺ ഓൺ വൺ (2014)
എം-സോണ്‍ റിലീസ് – 109 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.7/10 കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്കാന് തീരുമാനമെടുത്തു […]
Fargo / ഫാർഗോ (1996)
എം-സോണ്‍ റിലീസ് – 107 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Coen, Ethan Coen (uncredited) പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 സെയിൽസ് എക്സിക്യൂട്ടീവ് ആയ ജെറി കുറച്ചു സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്നും പുറത്തു കടക്കാൻ ജെറി കണ്ടെത്തുന്ന മാർഗമാണ് തന്റെ ഭാര്യയെ കിഡ്നാപ് ചെയ്ത് കോടീശ്വരനായ ഭാര്യപിതാവിന്റെ കൈയിൽ നിന്നും മോചനദ്രവ്യമായി ക്യാഷ് വാങ്ങുക. അതിനായി ജെറി 2 ക്രിമിനൽസിനെ ഏർപ്പാടാക്കുന്നു. പക്ഷേ കാര്യങ്ങൾ ജെറി പ്രതീക്ഷിച്ച പോലെയല്ല നടക്കുന്നത്. […]
Persona / പേഴ്സോണ (1966)
എം-സോണ്‍ റിലീസ് – 103 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ അഭിലാഷ്, രമ്യ ജോണർ ഡ്രാമ, ത്രില്ലർ, 8.1/10 ബിബി ആന്ണ്ടേഴ്സണും ലീവ് ഉള്മാനും കേന്ദ്ര കഥാപാത്രങ്ങളായ ഒരു ബര്ഗ്മാന് ചിത്രമാണ് പേഴ് സോണ. ബര്‍ഗ്മാന്റെ പ്രിയപ്പെട്ട ചായാഗ്രാഹകന് സ്വെന്‍ നിക്വിസ്റ്റ് മായുള്ള ആറാമത്തെ സിനിമയായ ഇതു മിനിമലിസത്തിന്റെ സാധ്യതകളെ സാധൂകരിച്ച കലാസൃഷ്ട്ടിയാണ് . നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സിനിമ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായി ബര്ഗ്മാന് വിലയിരിത്തിയിട്ടുണ്ട്. ശക്തമായ […]
Headhunters / ഹെഡ് ഹണ്ടര്‍സ് (2011)
എം-സോണ്‍ റിലീസ് – 102 ഭാഷ നോര്‍വീജിയന്‍ സംവിധാനം Morten Tyldum പരിഭാഷ സജേഷ് കുമാര്‍ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 റോജര്‍ ബ്രൗണ്‍ നോര്‍വേയിലെ വലിയ headhunter (recruitment) ബിസിനസ് നടത്തുന്ന ആളാണ്. ഇത് കൂടാതെ തന്റെ ക്ലയിന്റെ കയ്യില്‍ നിന്ന് പെയിന്റിംഗ്സ് മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടും കൂടിയുണ്ട് അയാള്‍ക്ക് . മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെ സെക്യൂരിറ്റി അലാറം ആ സമയത്ത് ഓഫ് ചെയ്തു വെച്ച് അതിനു് അയാളെ സഹായിക്കുന്നത് security surveillance […]
Dr. No / ഡോ. നോ (1962)
എംസോൺ റിലീസ് – 101 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന […]