എംസോൺ റിലീസ് – 3202 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Hargrave പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2023-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എക്സ്ട്രാക്ഷൻ 2. 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ തന്നെ പുറത്തിറങ്ങിയ എക്സ്ട്രാക്ഷൻ എന്ന സിനിമയുടെ സീക്വൽ കൂടിയാണിത്. ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന മുൻ മിഷനിലെ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടൈലർ ഓസ്ട്രിയയിൽ വിശ്രമ ജീവിതം നയിച്ചു പോകുന്നതിനിടയ്ക്ക് ഒരു ദിവസം ഒരു അപരിചിതൻ ടൈലറിനെ കാണാനെത്തുന്നു.ടൈലറിനെ […]
Weak Hero Class 1 / വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
എംസോൺ റിലീസ് – 3193 ഭാഷ കൊറിയൻ സംവിധാനം You Su-min പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.6/10 ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ […]
Watcher / വാച്ചർ (2022)
എംസോൺ റിലീസ് – 3192 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloe Okuno പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 ജൂലിയയും ഭർത്താവ് ഫ്രാൻസിസും ബുക്കാറസ്റ്റിലേക്ക് താമസം മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഫ്രാൻസിസ് ഒരു പാതി റൊമാനിയക്കാരനാണ്. അതുകൊണ്ട് തന്നെ റൊമാനിയൻ ഭാഷ സംസാരിക്കാൻ ഫ്രാൻസിസിന് അറിയാം. എന്നാൽ ജൂലിയക്ക് റൊമാനിയൻ ഭാഷ ഒട്ടും വശമില്ല. ഭാഷയുടെ കാര്യത്തിൽ ഫ്രാൻസിസ് ആണ് അവളെ സഹായിക്കാറ്. ഇരുവരും അവരുടെ പുതിയ അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുകയാണ്. പുതിയൊരു രാജ്യത്ത് […]
Sooryavanshi / സൂര്യവംശി (2021)
എംസോൺ റിലീസ് – 3191 ഭാഷ ഹിന്ദി സംവിധാനം Rohit Shetty പരിഭാഷ ആസിഫ് ആസി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.1/10 രോഹിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അക്ഷയ് കുമാറിനെ നായകനാക്കി 2021ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് സൂര്യവൻഷി. രോഹിത് ഷെട്ടിയുടെ തന്നെ cop യൂണിവേഴ്സിലെ ഒരു ചിത്രമാണ് ഇത്.ഇന്ത്യയിൽ 13 വർഷങ്ങളായി ഒളിച്ചു താമസിക്കുന്ന നാല്പതോളം വരുന്ന ലഷ്കർ സ്ലീപ്പർ സെൽ ഏജന്റുകൾ മുംബൈയിൽ വലിയൊരു സ്ഫോടനത്തിന് ആസൂത്രണം ചെയ്യുന്നു. മുംബൈ […]
John Wick Chapter 4 / ജോൺ വിക്ക് ചാപ്റ്റർ 4 (2023)
എംസോൺ റിലീസ് – 3190 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.1/10 ജോൺ വിക്ക് സീരിസിലെ നാലാമത്തേയും അവസാനത്തെയും പതിപ്പായ “ജോൺ വിക്ക് 4”, 2019 ൽ റിലീസായ ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.ഹൈ ടേബിളിനെതിരെ പ്രതികാരത്തിനിറങ്ങിയ ജോൺ വിക്ക്, മൊറോക്കൊയിലെത്തി എൽഡറെ കൊല്ലുന്നു. അതിനെ തുടർന്ന് ഹൈടേബിൾ വിൻസന്റ് ഡി ഗ്രാമോണ്ട് എന്നയാളെ സർവ്വ അധികാരവും നൽകി […]
Bharat Ane Nenu / ഭരത് അനേ നേനു (2018)
എംസോൺ റിലീസ് – 3179 ഭാഷ തെലുഗു സംവിധാനം Koratala Siva പരിഭാഷ ആസിഫ് ആസി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.5/10 കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറങ്ങിയ തെലുഗു പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് ഭാരത് അനേ നേനു. ലണ്ടനിൽ താമസക്കാരനായ ഭരതിന് മുഖ്യമന്ത്രിയായ തന്റെ അച്ഛന്റെ മരണ വാർത്ത അറിഞ്ഞ് നാട്ടിലേക്ക് പോകേണ്ടി വരുന്നു. ചില പൊളിറ്റിക്കൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഭരതിന് ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കേണ്ടി വരുന്നു. […]
Ozark Season 2 / ഒസാർക് സീസൺ 2 (2018)
എംസോൺ റിലീസ് – 3178 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷകർ അരുൺ അശോകൻ, ഫഹദ് അബ്ദുൽ മജീദ് & വിഷ് ആസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി […]
Pearl / പേൾ (2022)
എംസോൺ റിലീസ് – 3175 ഭാഷ ഇംഗ്ലീഷ് സംവിധാനം Ti West പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.0/10 ടൈ വെസ്റ്റ് സംവിധാനം ചെയ്തു മിയ ഗോത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച, 2022-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചിത്രമാണ് പേൾ. പ്രസ്തുത വർഷം ഇറങ്ങിയ “എക്സ്” എന്ന ചിത്രത്തിൻ്റെ പ്രീക്വൽ കൂടിയാണ് ചിത്രം. 1916 ൽ സ്പാനിഷ് ഫ്ലൂ ലോകമാസകലം പടർന്നു പിടിച്ച സമയത്ത്, ടെക്സാസിലെ ഒരു ഫാമിൽ താമസിക്കുകയാണ് പേൾ. […]