എംസോൺ റിലീസ് – 1523 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ അജിത് ടോം ജോണർ കോമഡി, ഡ്രാമ, വാര് 7.9/10 ഏറ്റവും നല്ല അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന്റെ പൊൻതിളക്കവുമായി ജോജോ റാബ്ബിറ്റ്. നാസി പശ്ചാത്തലത്തിലൂടെ 10 വയസ്സുകാരനായ ജോജോ എന്ന കുട്ടിയുടെ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്. ഹിറ്റ്ലറിന്റെ സേവകൻ ആവണം എന്നാണ് നാസി ഭക്തൻ ആയ ജോജോയുടെ ആഗ്രഹം. തന്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചാണ് അവന്റെ […]
Shōgun Season 1 / ഷോഗൺ season 1 (2024)
എംസോൺ റിലീസ് – 3400 Episodes 01-05 / എപ്പിസോഡ്സ് 01-05 ഭാഷ ജാപ്പനീസ് & ഇംഗ്ലീഷ് നിർമ്മാണം Gate 34 പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, ഡ്രാമ, വാർ 8.6/10 പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും […]
Ugetsu / ഉഗെത്സു (1953)
എംസോൺ റിലീസ് – 3387 ഭാഷ ജാപ്പനീസ് സംവിധാനം Kenji Mizoguchi പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡ്രാമ, ഫാന്റസി, വാർ 8.1/10 ജാപ്പനീസ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, അകിര കുറൊസാവയുടെ സമകാലീനനായിരുന്ന കെൻജി മിസോഗുച്ചി സംവിധാനം നിർവഹിച്ച പീരിയഡ് ഫാന്റസി ചലച്ചിത്രമാണ് ‘ഉഗെത്സു‘. ഇദ അകിനാരിയുടെ അതേ പേരിലുള്ള കൃതിയിലെ രണ്ടു കഥകൾ കൂട്ടിയിണക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജപ്പാനിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. മൺപാത്രനിർമ്മാണത്തിൽ സമർത്ഥനായ ഗെഞ്ചൂറോയും സമുറായാകണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്ന മച്ചുനൻ […]
Where Eagles Dare / വേർ ഈഗിൾസ് ഡേർ (1968)
എംസോൺ റിലീസ് – 3362 ക്ലാസിക് ജൂൺ 2024 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian G. Hutton പരിഭാഷ പ്രശോഭ് പി. സി ജോണർ ആക്ഷൻ, അഡ്വഞ്ചർ, വാർ 7.6/10 റിച്ചാർഡ് ബർട്ടനും ക്ലിൻ്റ് ഈസ്റ്റ്വുഡും പ്രധാന വേഷങ്ങളിലെത്തുന്ന, രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണ് വേർ ഈഗിൾസ് ഡേർ. യു എസ് യുദ്ധവിമാനം വെടിവെച്ചിട്ട് ജർമൻകാർ യു എസ് ബ്രിഗേഡിയർ ജനറൽ ജോർജ് കാർണബിയെ തടവിലാക്കുന്നു. മലമുകളിലെ ഒരു കോട്ടയിലാണ് കാർണബിയെ […]
Guy Ritchie’s The Covenant / ഗൈ റിച്ചീസ് ദ കവനന്റ് (2023)
എംസോൺ റിലീസ് – 3213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.5/10 U.S ആർമി അഫ്ഗാനിൽ താലിബാൻസുമായി ഏറ്റുമുട്ടലിന്റെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അഫ്ഗാൻ ജനതയോട് ഇടപഴകുന്നതിന് വേണ്ടി അമേരിക്കൻ മിലിറ്ററി അഫ്ഗാനികളെ ഇന്റർപ്രെറ്ററുകളായി റിക്രൂട് ചെയ്യുന്നു. അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സ്പെഷ്യൽ വിസയാണ് അമേരിക്കൻ സർക്കാർ അവർക്ക് വാഗ്ദാനം ചെയ്തത്. അഹമ്മദ് ഈ ജോലി തിരഞ്ഞെടുത്തത് തന്നെ ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ്. […]
A Man Escaped / എ മാൻ എസ്കേപ്ഡ് (1956)
എംസോൺ റിലീസ് – 3205 ക്ലാസിക് ജൂൺ 2023 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ത്രില്ലർ, വാർ 8.2/10 1956 ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ബ്രസോണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ജയില്‍ ചാട്ട സിനിമയാണ് “എ മാന്‍ എസ്കേപ്പ്ഡ്” രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവില്‍ കഴിഞ്ഞ ആന്ദ്രേ ഡെവിഗ്നെയുടെ ഓര്‍മ്മക്കുറിപ്പുകളും, ബ്രെസോണിന്റെ അനുഭവങ്ങളുമാണ് ചിത്രത്തിന് ആധാരം. 1943-ല്‍ ഫ്രഞ്ച് റെസിസ്റ്റന്‍സ് ഫൈറ്ററായ ഫോണ്ടെയ്ന് നാസികളുടെ […]
Sisu / സിസൂ (2022)
എംസോൺ റിലീസ് – 3188 ഭാഷ ഇംഗ്ലീഷ് & ഫിന്നിഷ് സംവിധാനം Jalmari Helander പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, വാർ 7.3/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ഫിൻലൻഡിലാണ് കഥ നടക്കുന്നത്. യുദ്ധത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട ഫിന്നിഷ് കമാൻഡോയായ അറ്റോമി കോർപി, വലിയൊരളവിൽ സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നു. അത് ദൂരെയുള്ള ബാങ്കിൽ കൊടുത്ത് പണമാക്കാനായി കോർപി പുറപ്പെടുകയാണ്. വഴിയിൽ നാസികൾ ഇദ്ദേഹത്തിൽ നിന്ന് സ്വർണ്ണം കൈക്കലാക്കാൻ ശ്രമിക്കുന്നതും കോർപിയുടെ ചെറുത്തു നിൽപ്പുമാണ് […]
Fury / ഫ്യൂരി (2014)
എംസോൺ റിലീസ് – 3164 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.0/10 2014 ൽ റിലീസ് ചെയ്ത് ഡേവിഡ് അയെറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർ ആക്ഷൻ മൂവിയാണ് ‘ഫൂരി‘. കഥ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. കേവലം ഒരു മിലിട്ടറി ടാങ്ക് കൊണ്ട് കൂറ്റൻ ജർമൻ ടാങ്കുകളെ തകർത്ത 5 സൈനിക പോരാളികളുടെ കഥയാണ് സിനിമയിൽ പ്രതിപാതിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ടീമിന്റെ ലീഡറാണ് ഡോൺ എന്ന് സഹപ്രവർത്തകർ […]