• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Web Series

Chainsaw Man / ചെയിന്‍സോ മാന്‍ (2022)

October 14, 2022 by Vishnu

എംസോൺ റിലീസ് – 3098 ഭാഷ ജാപ്പനീസ് സംവിധാനം Ryu Nakayama പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.8/10 ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.” ഡെവിളുകള്‍(ചെകുത്താന്മാര്‍/പിശാച്ചുക്കള്‍) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന്‍ കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന […]

Looking for Alaska / ലുക്കിങ് ഫോര്‍ അലാസ്ക (2019)

September 27, 2022 by Vishnu

എംസോൺ റിലീസ് – 3088 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Temple Hill Productions പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 “ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല്‍ രചിച്ച ജോണ്‍ ഗ്രീനിന്റെ ‘ലുക്കിങ് ഫോര്‍ അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര്‍ അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്. അലബാമയിലെ കള്‍വര്‍ ക്രീക്ക് […]

Monstrous K-Drama / മോൺസ്ട്രസ് കെ-ഡ്രാമ (2022)

September 21, 2022 by Vishnu

എംസോൺ റിലീസ് – 3086 ഭാഷ കൊറിയൻ സംവിധാനം Kun-jae Jang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 5.7/10 2022 ൽ കൊറിയൻ പ്ലാറ്റഫോമായ Tving ലൂടെ പുറത്തിറങ്ങിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ, മിസ്റ്ററി, സീരീസാണ് മോൺസ്ട്രസ്. വളരെ സുന്ദരമാർന്നതും സാധാരണക്കാർ വസിക്കുന്നതുമായ പ്രദേശമാണ് ജിൻയാങ്-ഗുൻ. ഏവരും സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്ന നാട്. അതിനടുത്തുള്ള മലയിൽ നിന്ന് അനേകം വർഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമയെ കണ്ടെത്തുന്നു. പ്രാചീന വസ്തുവായത് കൊണ്ടും, ബുദ്ധപ്രതിമയായത് […]

Prehistoric Planet Season 01 / പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 01 (2022)

September 12, 2022 by Vishnu

എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്‌റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]

Watchmen / വാച്ച്മെൻ (2019)

September 10, 2022 by Vishnu

എംസോൺ റിലീസ് – 3081 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Paramount Television പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്ന് രൂപകൽപന ചെയ്ത വിഖ്യാതമായ ഡി.സി കോമിക് അടിസ്ഥാനമാക്കി HBO നിർമിച്ച ലിമിറ്റഡ് സീരീസാണ് ‘വാച്ച്മെൻ‘. ഇരുപതാം നൂറ്റാണ്ടിന്റെ ‘അപരചരിത്രത്തിലാണ്’ കഥ നടക്കുന്നത്. ഒരിക്കൽ ഹീറോകളായി കണക്കാക്കിയിരുന്ന മുഖംമൂടി ധരിച്ചിരുന്ന വിജിലാന്റികളെ, അവരുടെ അതിരുകടന്ന അന്വേഷണരീതികൾ കാരണം ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് സുപ്രീമസിസ്റ്റുകളുടെ […]

The Walking Dead – Season 07 / ദി വാക്കിങ് ഡെഡ് – സീസൺ 07 (2016)

September 8, 2022 by Vishnu

എംസോൺ റിലീസ് – 3079 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]

Boundless Miniseries / ബൗണ്ട്ലെസ്സ് മിനിസീരീസ് (2022)

September 8, 2022 by Vishnu

എംസോൺ റിലീസ് – 3078 ഭാഷ സ്പാനിഷ് സംവിധാനം Simon West പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.7/10 കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്റ് മഗല്ലന്‍. പക്ഷെ, അദ്ദേഹം ജോലി ചെയ്തിരുന്നത് സ്പെയിനിനു വേണ്ടിയായിരുന്നു. യൂറോപ്പിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചത് മഗല്ലനാണ്. ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും അദ്ദേഹം തന്നെ. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്‍റെ ശാന്തത കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് […]

From Season 1 / ഫ്രം സീസൺ 1 (2022)

September 8, 2022 by Vishnu

എംസോൺ റിലീസ് – 3077 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.6/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ധേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 36
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]