എം-സോണ്‍ റിലീസ് – 1100 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ ആകാശ് ജോണർ അഡ്വെഞ്ചർ, ഫാന്റസി, ഫാമിലി 6.6/10 ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ ഫാന്റസി ത്രില്ലർ ആണ് 2016 മുതലാരംഭിച്ച ”ഫന്റാസ്റ്റിക് ബീസ്റ്റ്സ് സീരീസ്”. ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രമാണ് 2018ൽ പുറത്തിറങ്ങിയ “ഫന്റാസ്റ്റിക് ബീസ്റ്റ്സ്: ദ ക്രൈംസ് ഓഫ് ഗ്രിന്റൽവാൾഡ്”. ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പാണ് ഈ സിനിമയിലെ കാലഘട്ടം (1920കളുടെ […]
The Mummy / ദ മമ്മി (1999)
എം-സോണ്‍ റിലീസ് – 1097 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 ഒരേസമയം ഉദ്വേഗവും, ആവേശവും, ഭീതിയും ജനിപ്പിക്കുന്ന ഒരു ഐതിഹാസിക ചിത്രമാണ് ദി മമ്മി. 1925 ഇല് സഹാറ മരുഭൂമിയില്‍ റിക്ക് ഒ’കൊണര്‍ എന്ന സാഹസികനും, ഈവ്ലിന് എന്ന ഈജിപ്റ്റോളജിസ്റ്റും, മറ്റുചില പുരാവസ്തുഗവേഷകരും നിധി തേടിയുള്ള അന്വേഷണത്തിനിടയില്‍ ഒരു പുരാതനശവകുടീരത്തില് എത്തിച്ചേരുന്നു. തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ധാരണയില്ലാതെ അവര്‍ 3000 വര്‍ഷം മുന്‍പ് മരണശാസനയാല് […]
Road Games / റോഡ് ഗെയിംസ് (2015)
എം-സോണ്‍ റിലീസ് – 1095 ഭാഷ ഇംഗ്ലീഷ് സംവിധാനം Abner Pastoll പരിഭാഷ അഭയ് കമൽ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.4/10 ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന […]
Arctic / ആർട്ടിക് (2018)
എം-സോണ്‍ റിലീസ് – 1093 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Penna പരിഭാഷ വെന്നൂർ ശശിധരൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.8/10 ഹിമപാളികൾ ശില പോലെ ഉറച്ചു പോയ ആർട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം, എത്തി നോക്കുന്ന, ശീതക്കാറ്റ് സദാ വീശിയടിക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ധവള ഭൂമിക. അവിടെ അയാൾ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി.കടുത്ത ഹിമപാതത്തിൽ ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. ഹിമപാളികൾക്കു കീഴെ തണുത്ത ജലാശയത്തിൽ നിന്ന് ചൂണ്ടയിൽ […]
Chimpanzee / ചിമ്പാന്‍സി (2012)
എം-സോണ്‍ റിലീസ് – 1092 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Mark Linfield പരിഭാഷ അരുൺ കുമാർ ജോണർ ഡോക്യുമെന്ററി, ഫാമിലി 7.2/10 ഇതൊരു കഥയല്ല. ജീവിതമാണ്. ഓസ്കാര്‍ എന്ന കുഞ്ഞന്‍ ചിമ്പാന്‍സിയുടെ ജീവിതം. ഒരു സിനിമ പോലെ തമാശയും, വേര്‍പാടും, അനാഥത്വവും, ശത്രുതയും, സ്നേഹവും എല്ലാം ഉള്ള സംഭവ ബഹുലമായ ജീവിതം. കുസൃതിക്കുട്ടനായ ഓസ്കാര്‍ എന്ന ചിമ്പാന്‍സിയുടെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം അവന്റെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ആഫ്രിക്കന്‍ മഴക്കാടുകളുടെ ദൃശ്യഭംഗി […]
A Beautiful Mind / എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (2001)
എം-സോണ്‍ റിലീസ് – 1091 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ഗായത്രി മാടമ്പി ജോണർ ബയോഗ്രഫി, ഡ്രാമ 8.2/10 നൊബേൽ സമ്മാനം നേടിയ പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോക്ടർ ജോൺ നാഷിന്റെ ജീവിതം പറയുന്ന സിനിമയാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. പൊതുവെ ആരുമായും അടുക്കാത്ത പ്രകൃതക്കാരനായ ജോൺ നാഷ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് തന്റെ സാങ്കല്പിക കഥാപാത്രങ്ങളോടായിരുന്നു. അത് സ്കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് വളരെ വൈകിയാണ് എല്ലാവരും അറിയുന്നത്. പല തരം മാനസികവിഭ്രാന്തികളിൽ പെട്ട് […]
Chernobyl / ചെർണോബിൽ (2019)
എംസോൺ റിലീസ് – 1088 ഭാഷ ഇംഗ്ലീഷ് സംവിധാനം Johan Renck പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 9.3/10 1986 ഏപ്രിൽ 26-ന് രാത്രി ലോകത്തെ ഞെട്ടിച്ച ചെർണോബിൽ ദുരന്തം – ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിതദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായും അടങ്ങിയിട്ടില്ല. അവിടെ നടന്ന സംഭവങ്ങളെ Dramatize ചെയ്തു കാണിക്കുന്ന HBO-യുടെ മിനി സീരീസിലെ ആദ്യ എപ്പിസോഡ് 2019 മെയ് 6ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് അറിയാവുന്ന പ്രേക്ഷകന് […]
Jurassic Park / ജുറാസിക് പാര്‍ക്ക് (1993)
എം-സോണ്‍ റിലീസ് – 1086 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.1/10 പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് പുനർസൃഷ്ടിച്ച ജുറാസിക് പാർക്കിന്റെ സുരക്ഷിതത്വം പരിശോധിച്ച് അംഗീകാരം നൽകാനായി ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരായ അലൻ ഗ്രാന്റ് , എല്ലി സാറ്റ്ലർ, ഗണിത ശാസ്ത്രജ്ഞൻ ഇയാൻ മാൽക്കം എന്നിവർ ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. സുരക്ഷതത്വമാണ് പാര്‍ക്കിന്റെ മുഖമുദ്ര എന്നാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത് […]