എം-സോണ്‍ റിലീസ് – 1093 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Penna പരിഭാഷ വെന്നൂർ ശശിധരൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.8/10 ഹിമപാളികൾ ശില പോലെ ഉറച്ചു പോയ ആർട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം, എത്തി നോക്കുന്ന, ശീതക്കാറ്റ് സദാ വീശിയടിക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ധവള ഭൂമിക. അവിടെ അയാൾ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി.കടുത്ത ഹിമപാതത്തിൽ ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. ഹിമപാളികൾക്കു കീഴെ തണുത്ത ജലാശയത്തിൽ നിന്ന് ചൂണ്ടയിൽ […]
Chimpanzee / ചിമ്പാന്‍സി (2012)
എം-സോണ്‍ റിലീസ് – 1092 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Mark Linfield പരിഭാഷ അരുൺ കുമാർ ജോണർ ഡോക്യുമെന്ററി, ഫാമിലി 7.2/10 ഇതൊരു കഥയല്ല. ജീവിതമാണ്. ഓസ്കാര്‍ എന്ന കുഞ്ഞന്‍ ചിമ്പാന്‍സിയുടെ ജീവിതം. ഒരു സിനിമ പോലെ തമാശയും, വേര്‍പാടും, അനാഥത്വവും, ശത്രുതയും, സ്നേഹവും എല്ലാം ഉള്ള സംഭവ ബഹുലമായ ജീവിതം. കുസൃതിക്കുട്ടനായ ഓസ്കാര്‍ എന്ന ചിമ്പാന്‍സിയുടെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം അവന്റെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ആഫ്രിക്കന്‍ മഴക്കാടുകളുടെ ദൃശ്യഭംഗി […]
A Beautiful Mind / എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (2001)
എം-സോണ്‍ റിലീസ് – 1091 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ഗായത്രി മാടമ്പി ജോണർ ബയോഗ്രഫി, ഡ്രാമ 8.2/10 നൊബേൽ സമ്മാനം നേടിയ പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോക്ടർ ജോൺ നാഷിന്റെ ജീവിതം പറയുന്ന സിനിമയാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. പൊതുവെ ആരുമായും അടുക്കാത്ത പ്രകൃതക്കാരനായ ജോൺ നാഷ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് തന്റെ സാങ്കല്പിക കഥാപാത്രങ്ങളോടായിരുന്നു. അത് സ്കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് വളരെ വൈകിയാണ് എല്ലാവരും അറിയുന്നത്. പല തരം മാനസികവിഭ്രാന്തികളിൽ പെട്ട് […]
Chernobyl / ചെർണോബിൽ (2019)
എംസോൺ റിലീസ് – 1088 ഭാഷ ഇംഗ്ലീഷ് സംവിധാനം Johan Renck പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 9.3/10 1986 ഏപ്രിൽ 26-ന് രാത്രി ലോകത്തെ ഞെട്ടിച്ച ചെർണോബിൽ ദുരന്തം – ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിതദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായും അടങ്ങിയിട്ടില്ല. അവിടെ നടന്ന സംഭവങ്ങളെ Dramatize ചെയ്തു കാണിക്കുന്ന HBO-യുടെ മിനി സീരീസിലെ ആദ്യ എപ്പിസോഡ് 2019 മെയ് 6ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് അറിയാവുന്ന പ്രേക്ഷകന് […]
Jurassic Park / ജുറാസിക് പാര്‍ക്ക് (1993)
എം-സോണ്‍ റിലീസ് – 1086 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.1/10 പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് പുനർസൃഷ്ടിച്ച ജുറാസിക് പാർക്കിന്റെ സുരക്ഷിതത്വം പരിശോധിച്ച് അംഗീകാരം നൽകാനായി ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരായ അലൻ ഗ്രാന്റ് , എല്ലി സാറ്റ്ലർ, ഗണിത ശാസ്ത്രജ്ഞൻ ഇയാൻ മാൽക്കം എന്നിവർ ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. സുരക്ഷതത്വമാണ് പാര്‍ക്കിന്റെ മുഖമുദ്ര എന്നാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത് […]
X-Men: Days of Future Past / എക്സ്-മെന്‍: ഡെയ്സ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റ് (2014)
എം-സോണ്‍ റിലീസ് – 1078 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8/10 2023 കാലഘട്ടത്തിൽ സെന്റീനലുകൾ എന്ന മ്യൂട്ടന്റുകളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന റോബോട്ടുകളുമായുള്ള യുദ്ധത്തിൽ വംശനാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന മ്യൂട്ടന്റ് വംശത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. മ്യൂട്ടന്റുകളെ കൂടാതെ ഭാവിയിൽ മ്യൂട്ടന്റുകളായിട്ടുള്ള മക്കളും പേരക്കുട്ടികളും ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്ന സാധാരണ മനുഷ്യരെ പോലും സെന്റിനലുകൾ വെറുതെ വിട്ടില്ല. നേരിടുന്ന മ്യൂട്ടന്റുകളുടെ കഴിവുകളും പകർത്താൻ സാധിക്കുന്ന ആ വമ്പൻ […]
Son of God / സണ്‍ ഓഫ് ഗോഡ് (2014)
എം-സോണ്‍ റിലീസ് – 1075 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Spencer പരിഭാഷ വിജയ് വിക്ടർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 5.7/10 ക്രിസ്റ്റഫർ സ്പെൻസർ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ എപിക് ബൈബിളിക് ഡ്രാമ ചിത്രമാണ് സൺ ഓഫ് ഗോഡ്. ബൈബിളിൽ പുതിയ നിയമത്തിലെ യേശുവിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. യേശു തന്റെ മുപ്പതാം വയസിൽ ഗലീലിയയിലേക്ക് വരികയും തനിക്കുള്ള ശിഷ്യന്മാരെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു. തുടർന്ന് അവരുമായി ജനങ്ങളിലേക്ക് ഇറങ്ങി അവരെ […]
Game of Thrones Season 8 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 8 (2019)
എം-സോണ്‍ റിലീസ് – 1070 ഭാഷ ഇംഗ്ലീഷ് നിർമാണം HBO പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ് (Game of Thrones). ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]