എം-സോണ്‍ റിലീസ് – 964 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Serkis പരിഭാഷ ഹാഫിസ് അലൂർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 6.5/10 മൗഗ്ലി എന്ന മനുഷ്യക്കുഞ്ഞിനെ ഇന്ത്യൻ കാടുകളിലെ ചെന്നായക്കൂട്ടം വളർത്തുന്നു. കാട്ടിലെ നിഷ്ഠുരമായ നിയമങ്ങൾ ബാലു എന്ന കരടിയുടെയും ഭഗീര എന്ന കരിമ്പുലിയുടെയും സഹായത്തോടെ അവൻ പഠിച്ചെടുക്കുന്നു, കാട്ടിലെ മൃഗങ്ങൾ മൗഗ്ലിയെ അവരിലൊരുവനായി അംഗീകരിക്കുന്നു, പക്ഷേ ഷേർഘാൻ എന്ന ക്രൂരനായ കടുവയ്ക്ക് മാത്രം അവനോട് വൈരാഗ്യം തോന്നുന്നു. മനുഷ്യനായി ജനിച്ചു എന്നതുകൊണ്ടുതന്നെ കാട്ടിൽ മൗഗ്ലിയെ […]
Panic Room / പാനിക് റൂം (2002)
എം-സോണ്‍ റിലീസ് – 962 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ വിഷ്ണു പ്രസാദ് & വിവേക് വി ബി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 David Koeppന്റെ കഥക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച് David Fincher സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് പാനിക് റൂം. Jodie Foster, Kristen Stewart, Forest Whitaker, Dwight Yoakam, Jared Leto എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ചിത്രം പറയുന്നത് Meg Altmanന്റെയും […]
Mystery Road / മിസ്റ്ററി റോഡ് (2013)
എംസോൺ റിലീസ് – 959 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Sen പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.6/10 നിയോ-വെസ്റ്റേൺ ശൈലിയിലുള്ള ഓസ്ട്രേലിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിസ്റ്ററി റോഡ്. ക്വീൻസ്ലൻ്റിലെ വിജനമായ ഹൈവേയുടെ ഓരത്ത് ഒരു ട്രക്ക് ഡ്രൈവർ ആദിവാസി വിഭാഗത്തിൽപെട്ട ഒരു ടീനേജ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ നായ കടിച്ചതിൻ്റെ പാടുകളുമുണ്ട്.പുതുതായി ഉദ്യോഗക്കയറ്റം ലഭിച്ച ജെയ് സ്വാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കേസിൻ്റെ അന്വേഷണച്ചുമതല. […]
Don’t Breathe / ഡോണ്ട് ബ്രീത്ത് (2016)
എം-സോണ്‍ റിലീസ് – 952 ഭാഷ ഇംഗ്ലീഷ് സംവിധാനം Fede Alvarez പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്‍വാരസ്, റോഡോ […]
Fantastic Beasts and Where to Find Them / ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം (2016)
എം-സോണ്‍ റിലീസ് – 951 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ ആകാശ് ആർ. എസ് ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.3/10 ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി 2016 ൽ പുറത്തിറങ്ങിയ ഫാന്റസി ത്രില്ലർ ആണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ് & വേർ ടു ഫൈന്റ് ദെം. ഈ കഥ നടക്കുന്നത് 1926 കാലഘട്ടത്തിലാണ്. അതായത് ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പ്. പ്രൊഫസർ […]
The Great Escape / ദി ഗ്രേറ്റ് എസ്കേപ് (1963)
എം-സോണ്‍ റിലീസ് – 949 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges പരിഭാഷ രാജീഷ് വി വി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 8.2/10 ഒരു സംഭവകഥയെ ആസ്പദമാക്കി രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസി യുദ്ധത്തടവ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം സഖ്യകക്ഷി ഭടന്മാരുടെ ദൗത്യത്തിന്റെ കഥയാണ് ഈ സിനിമ. 1950-ൽ എഴുതപ്പെട്ട പോൾ ബ്രിക്ക് ഹില്ലിന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ‘The Great Escape’. അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന അമേരിക്കൻ […]
Ben-Hur / ബെൻ-ഹർ (1959)
എം-സോണ്‍ റിലീസ് – 948 ഭാഷ ഇംഗ്ലീഷ് സംവിധാനം William Wyler പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 8.1/10 ഹോളിവുഡ് സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രങ്ങളിലൊന്നാണ് ബെൻ-ഹർ. ല്യൂ വാലസിന്റെ 1880-ലെ ‘ബെൻ-ഹർ: എ ടെയിൽ ഓഫ് ദ ക്രൈസ്റ്റ് എന്ന നോവലിനേയും 1925-ൽ ഇതേ പേരിൽ ഇറങ്ങിയ നിശ്ശബ്ദ സിനിമയേയും അടിസ്ഥാനമാക്കി വില്യം വൈലർ 1959-ൽ സംവിധാനം ചെയ്ത സിനിമയാണ് ബെൻ-ഹർ. യേശു ക്രിസ്തുവിന്റെ കാലത്ത് ജറുസലേമിൽ ജീവിച്ച ബെൻ-ഹർ എന്ന […]
Invictus / ഇൻവിക്ടസ് (2009)
എം-സോണ്‍ റിലീസ് – 947 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷഫീഖ് എ. പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 1994ൽ നെൽസൻ മണ്ടേല സൗത്താഫ്രിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രെസിഡന്റായപ്പോൾ, അദ്ദേഹത്തിനു നേരിടാൻ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. കറുത്ത വർഗക്കാർ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ട് കഴിയുന്ന വെളുത്ത വർഗ്ഗക്കാരും, തങ്ങളോട് ഇത്രയും കാലം ചെയ്ത അനീതികൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കണമെന്നു കരുതുന്ന കരുത്തവർഗ്ഗയ്ക്കാരും സൗത്താഫ്രിക്കയുടെ സമത്വമില്ലായ്മ തുറന്നു കാട്ടുന്നു. ഈ ജനതയെ ഒന്നിപ്പിക്കുകയെന്നതായിരുന്നു […]