എം-സോണ്‍ റിലീസ് – 406 ഭാഷ ഹിന്ദി സംവിധാനം Ritwik Ghatak പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ ഡ്രാമ, മ്യൂസിക്കൽ 7.9/10 ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘ ധാക്ക താരേ’. ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട് നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്. കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള […]
Duvidha / ദുവിധ (1973)
എം-സോണ്‍ റിലീസ് – 405 ഭാഷ ഹിന്ദി സംവിധാനം Mani Kaul പരിഭാഷ ഷെറി ഗോവിന്ദ് ജോണർ ഡ്രാമ 7.3/10 രാജസ്ഥാനി സാഹിത്യകാരന് വിജയ്ധന്‍ ദേത്തയുടെ ‘ദുവിധ’ എന്ന കഥയെ ആസ്പദമാക്കി അതേ പേരിൽ മണി കൗൾ സംവിധാനം ചെയ്തതാണ് ഈ ചിത്രം . ഈ സിനിമയിൽ എക്സിപരിമെറ്റൽ എന്നു വിളിക്കാവുന്ന പരിചരണമാണ് മണി കൗൾ നടത്തിയിരിക്കുന്നത്. ഒരു ഭൂതത്താൻ ഭർത്താവ് അന്യദേശത്ത് കച്ചവടത്തിനായി പോയപ്പോൾ അയാളുടെ രൂപത്തിൽ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.രവി […]
V for Vendetta / വി ഫോർ വെൻഡെറ്റ (2005)
എം-സോണ്‍ റിലീസ് – 401 ഭാഷ ഇംഗ്ലീഷ് സംവിധാനം James McTeigue പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ആക്ഷൻ,ഡ്രാമ,മിസ്റ്ററി 8.2/10 1982ലെ അലൻ മൂറിന്റെയും ഡേവിഡ് ല്യോൾഡിന്റെയും ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി ജെയിംസ് മക്ട്വീഗ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് വി ഫോർ വെൻഡെറ്റ. ഹ്യുഗോ വീവിങ്ങ് വി എന്ന വിയായി വേഷമിടുന്ന ചിത്രത്തിൽ നതാലി പോർട്മാൻ, സ്റ്റീഫൻ റേ, ജോൺ ഹർട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി എന്ന […]
Moonlight / മൂൺലൈറ്റ് (2016)
എം-സോണ്‍ റിലീസ് – 400 ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Jenkins പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.4/10 കറുത്തവര്‍ മാത്രമുള്ള സിനിമ. കഥയോ കറുത്തവന്റെ കറുത്ത ജീവിതവും. ഒരു വ്യക്തിയുടെ കുട്ടിക്കാലവും കൗമാരവും യുവത്വവും ഈ സിനിമ പങ്കുവയ്ക്കുന്നു. ഡ്രഗ്സ്നു അടിമയായ അമ്മ കാമുകന്മാരോടോത്തു കറങ്ങുന്നു. സ്കൂളിലും ഒറ്റപ്പെടുന്നു കോളേജിലും ഒറ്റപ്പെടുന്നു.പിന്നെ യുവാവുന്നതോടെ ഒറ്റപ്പെടലിലും കുറെയൊക്കെ വര്‍ണ്ണാഭമാവുന്നു. എങ്കിലും അങ്ങനെയുള്ള അരക്ഷിതാവസ്ഥയിലും ജീവിത്തിത്തെ ചില പ്രതീക്ഷകളോടെ നോക്കിക്കാണുകയാണ് ഈ യുവാവ്. ഈ പ്രതീക്ഷയാണ് ഒരു നിലാവെളിച്ചമായി […]
Spotlight / സ്പോട്ട്ലൈറ്റ് (2015)
എം-സോണ്‍ റിലീസ് – 398 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom McCarthy പരിഭാഷ ജിന്‍സ് നല്ലേപറമ്പന്‍ ജോണർ ബയോഗ്രഫി , ക്രൈം, ഡ്രാമ 8.1/10 2001ൽ ബോസ്റ്റൺ ഗ്ലോബിൽ പുതിയതായി ചാർജെടുത്ത എഡിറ്റർ മാർറ്റി ബരോൺ പത്രത്തിന്റെ ഇൻവെസ്റ്റിഗെറ്റിവ് ടീമായ സ്പോട്ട്ലൈറ്റിനെ സമീപിക്കുന്നത് പുരോഹിതന്മാർക്കെതിരായ പീഡനകേസ് ഒതുക്കിതീർത്തത് കത്തോലിക സഭയാണ് എന്ന ഒരാരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയുക എന്ന ആവശ്യവുമായാണ്.അവരുടെ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.പുരോഹിതന്മാരെ കത്തോലിക്കാസഭ സംരക്ഷിച്ചുപിടിക്കുകയും പണവും സ്വാധീനവുമുപയോഗിച്ച് നിയമത്തെയും മാധ്യമങ്ങളെയും സഭ നിശബ്ദമാക്കി.ബൊസ്റ്റണിൽ മാത്രം […]
John Wick / ജോണ്‍ വിക്ക് (2014)
എം-സോണ്‍ റിലീസ് – 396 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski, David Leitch (uncredited) പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 സാധാരണ ഒരു പ്രതികാരമാണ് പ്രമേയം.എന്നാല്‍ ആ പ്രമേയത്തില്‍ ചെയ്യാവുന്ന അത്ര ത്രില്ലിംങ്ങായി എടുത്ത ഒരു ചിത്രമാണ് ജോണ്‍ വിക്ക്. കീനു റീവ്സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ആക്ഷന്‍ ത്രില്ലറായ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വളരെയധികം സ്റ്റൈലിഷായ പശ്ചാത്തലത്തിലാണ്.പഴയക്കാല വാടക കൊലയാളിയായ ജോണ്‍ വിക്കിന്,അയാളുടെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം മരണത്തിനു […]
Room / റൂം (2015)
എം-സോണ്‍ റിലീസ് – 392 ഭാഷ ഇംഗ്ലീഷ് സംവിധാനം Lenny Abrahamson പരിഭാഷ തന്‍സീര്‍ സലീം, ബിബിന്‍ സണ്ണി ജോണർ ഡ്രാമ, ത്രില്ലർ 8.1/10 88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്.ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് കരുതിയാല്‍ തെറ്റി.അല്‍പ്പം ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് […]
Edward Scissorhands / എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്സ് (1990)
എം-സോണ്‍ റിലീസ് – 384 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ സഗീര്‍ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.9/10 ഒരു ശാസ്ത്രജ്ഞന്റെ അപൂർണമായ ഒരു സൃഷ്ടിയാണ് എഡ്വേര്‍ഡ്. ബുദ്ധിയും വിവേകവും വികാരവും ഒക്കെയുള്ള മനുഷ്യരെ പോലെ തന്നെ തോന്നിക്കുന്ന റോബോട്ടിനെ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞൻ അത് പൂര്‍ണമാക്കും മുമ്പ് മരണപ്പെടുന്നു. റോബോട്ടിന്റെ കൈകൾ മാത്രം ബാക്കി നിൽക്കെ അവയുടെ സ്ഥാനത്തു കത്രികകളായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുമായി എഡ്വേര്‍ഡ് പ്രണയത്തിലാവുന്നു നല്ല പ്രണയരംഗങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ […]