എം-സോണ്‍ റിലീസ് – 275 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7.6/10 സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബ്രിഡ്ജ് ഓഫ് സ്പൈസ്. മാറ്റ് ചാർമൻ,ഈഥൻ കോയെൻ,ജോയെൽ കോയെൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 1960ൽ ശീതസമരകാലമാണ് പശ്ചാത്തലം. സോവിയറ്റ് യൂണിയനിൽ അകപ്പെട്ട ഫ്രാൻസിസ് ഗാരി പവേഴ്സിന്റെയും അമേരിക്കൻ പിടിയിലായ സോവിയറ്റ് സ്പൈ റുഡോൾഫ് ആബേലിന്റെയും കൈമാറ്റത്തിനു മധ്യവർത്തിയായ വക്കീൽ […]
Human / ഹ്യൂമൻ (2015)
എം-സോണ്‍ റിലീസ് – 274 ഭാഷ ഇംഗ്ലീഷ് സംവിധാനം Yann Arthus-Bertrand പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡോക്യൂമെന്ററി 8.7/10 ഫ്രെഞ്ച് എൻവിയോണ്മെന്റലിസ്റ്റ് യാൻ ആർതസ്-ബർട്രാൻഡ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഡോക്യുമെന്റെറി ഫിലിം ആണ് ഹ്യൂമൻ. ഫസ്റ്റ് പേഴ്സൺ സ്റ്റൈലിലുള്ള ഫൂട്ടേജുകളാണ് ഇതിൽ ഏറെക്കുറേ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. യു.എൻ. ജെനെറൽ അസെംബ്ലിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട സിനിമയാണ് ഹ്യൂമൻ. സെക്രെട്ടറി ജെനെറൽ ബാൻ-കി മൂൺ ഉൾപ്പെടെ ആയിരത്തോളം പേരെ സാക്ഷിനിർത്തിയായിരുന്നു യു.എന്നിൽ ഹ്യൂമൺ പ്രദർശിപ്പിച്ചത്. 60 രാജ്യങ്ങളിലെ […]
The Danish Girl / ദി ഡാനിഷ് ഗേൾ (2015)
എം-സോണ്‍ റിലീസ് – 272 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ ഉണ്ണികൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.1/10 ഡാനിഷ് ചിത്രകാരന് ലിലി എല്ബായുടെയും ഗെര്ദ വെഗ്നരുടെയും ജീവിതത്തെ വിദൂരമായി അവലംബിച്ചു രചിക്കപ്പെട്ട സാങ്കല്‍പ്പിക പ്രണയകഥ. ലിലിയുടെയും ഗെര്ദയുടെയും വിവാഹബന്ധം, ലിലി ലിംഗ മാറ്റത്തിനു വിധേയനാകാന്‍ തീരുമാനിക്കുന്നതോടെ, സംഘര്‍ഷഭരിതമാവുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Revenant / ദ റെവെനന്റ് (2015)
എം-സോണ്‍ റിലീസ് – 267 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഹി 8/10 വിഖ്യാത സംവിധായകൻ അലെഹാന്ദ്രോ ഗോൺസാലെസ് ഇന്യാറിത്തുവിന്റെ ആറാമത്തെ ഫീച്ചർ ഫിലിം ആണ് ദ റെവനെന്റ്. 1820കളിൽ അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ വച്ച് ഹ്യൂ ഗ്ലാസ് എന്നയാൾ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ദ റെവനെന്റ് പ്രതിപാദിക്കുന്നത്. വളരേ പ്രതികൂലമായ സാഹചര്യങ്ങളിലും ഔട്ട്ഡോർ ആയിട്ടാണ് സിനിമ അധികവും ഷൂട്ട് ചെയ്തിരിക്കുന്നത്. മികച്ച സംവിധാനമികവും ലിയനാർഡോ […]
Beasts of No Nation / ബീസ്റ്റ്സ് ഓഫ് നോ നേഷൻ (2015)
എം-സോണ്‍ റിലീസ് – 266 ഭാഷ ഇംഗ്ലീഷ് സംവിധാനം Cary Joji Fukunaga പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7.7/10 പേര് പറയുന്നില്ലാത്ത ഒരഫ്രിക്കന് ദേശത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട അഗു, ബാല സൈനികന് ആയിരുന്നു. സംഘര്‍ഷങ്ങളുടെ മനുഷ്യത്വമില്ലായ്മയും പിറകിലെ രാഷ്ട്രീയ നൃശംസതയും തുറന്നു കാട്ടുന്ന ചിത്രം, കുട്ടികളുടെ തന്നെ അപമാനവീകരണവും വിഷയമാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
I, Robot / ഐ, റോബോട്ട് (2004)
എം-സോണ്‍ റിലീസ് – 263 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Proyas പരിഭാഷ നിഖിൽ ജോൺ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വർഷം 2035. സമൂഹത്തോടൊപ്പം ഇപ്പോൾ റോബോട്ടുകൾ സഹായത്തിന് ഉണ്ട്. ഈ റോബോട്ടുകൾക്ക് അവരുടെ സിസ്റ്റം സംയോജിപ്പിക്കാൻ മൂന്നു നിയമങ്ങൾ പാലിക്കണം; അവർക്ക് ഒരു മനുഷ്യനെ ഒരിക്കലും ഉപദ്രവിക്കാനോ അല്ലെങ്കിൽ തെറ്റായ ഒരു നടപടി വഴി അപായപ്പെടുത്താനോ യാതൊരു രീതിയിലും ദോഷം വരുത്താനോ കഴിയില്ല. ഒരു മനുഷ്യൻ പറയുന്ന ഏതൊരു ഉത്തരവും ഒന്നാമത്തെ നിയമത്തെ […]
Doctor Zhivago / ഡോക്ടർ ഷിവാഗോ (1965)
എം-സോണ്‍ റിലീസ് – 262 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lean പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, റൊമാൻസ്, വാർ 8/10 റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുമ്പും വിപ്ലവ കാലത്തുമായി കഥ പറയുന്ന ക്ലാസ്സിക് സിനിമ. സര്‍ജ്ജനും കവിയുമായ യൂറി ഷിവാഗോ ആയി ഇതിഹാസ താരം ഒമര്‍ ഷരീഫ് അഭിനയിക്കുന്നു. തന്നെ ആരാധിക്കുന്ന ഉന്നത കുലജാതയായ ഭാര്യക്കും, പ്രണയിനിയും പ്രചോദനവുമായ മറ്റൊരു യുവതിക്കും ഇടയില്‍ അയാള്‍ ആത്മപീഡ അനുഭവിക്കുന്നു. വിപ്ലവത്തോട് ആഭിമുഖ്യമുണ്ടെങ്കിലും അതിന്റെ പീഡനപരമായ മുഖത്തോടുള്ള വിയോജിപ്പ് […]
Judgment at Nuremberg / ജഡ്മെന്റ് അറ്റ് ന്യൂറംബർഗ് (1961)
എം-സോണ്‍ റിലീസ് – 261 ഭാഷ ഇംഗ്ലീഷ് സംവിധാനം Stanley Kramer പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 8.2/10 രണ്ടാം ലോകയുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷമായി. പ്രധാന നാസി കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്നു. ന്യൂറംബര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായ ‘ജഡ്ജിമാരുടെ വിചാരണ’ അമേരിക്കന്‍ മേധാവിത്തത്തില്‍ നടക്കുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജ് ഹേയ് വുഡിന്റെ നേതൃത്വത്തില്‍ ഉത്തരവാദപ്പെട്ടവര്‍ എല്ലാം ചരിത്രത്തിന്റെയും അധികാര പ്രയോഗത്തിന്റെയും സമസ്യകളെ നേരിടുന്നു, എന്നാല്‍ ആരൊക്കെയാണ് ബന്ധപ്പെട്ടവര്‍? പ്രതിക്കൂട്ടില്‍ നില്ക്കുന്നവര് മാത്രമോ? ഏകാധിപത്യത്തിന്റെ സ്ഥൂലപ്രതീകങ്ങള്ക്കപ്പുറം […]