എം-സോണ്‍ റിലീസ് – 80 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സാഗർ കോട്ടപ്പുറം, ജിതിന് രാജ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.5/10 2006ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ്-അമേരിക്കൻ ചിത്രമാണ് ദി പ്രസ്റ്റീജ്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. തിരക്കഥ തയ്യാറാക്കിയത് ക്രിസ്റ്റഫർ നോളനും സഹോദരനായ ജൊനാഥൻ നോളനും ചേർന്നാണ്. കേന്ദ്രകഥാപാത്രങ്ങളായ മാന്ത്രികരായി ഹ്യൂ ജാക്ക്മാൻ, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവര്‍ വേഷമിടുന്നു. […]
Fight Club / ഫൈറ്റ് ക്ലബ് (1999)
എംസോൺ റിലീസ് – 79 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ ഗിരി പി. എസ്. ജോണർ സൈക്കളോജിക്കല്‍, ഡ്രാമ 8.8/10 1996-യിൽ ചക്ക് പലാഹ്നിയുക്കെന്ന ഇരുപത്തെട്ടുക്കാരന്റേതായി പബ്ലിഷ് ചെയ്യപ്പെട്ട നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി, 1999-ല്‍ ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തിൽ അതേ പേരിൽ പുറത്ത് വന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്. ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന കഥാനായകനിൽ നിന്നാണ് കഥയുടെ ആരംഭം. ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടുകയും, ഉറക്കം തിരിച്ചു പിടിക്കാൻ […]
Zathura: A Space Adventure / സാഥുറ: എ സ്പേസ് അഡ്വഞ്ചർ (2005)
എംസോൺ റിലീസ് – 78 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.2/10 പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ ജുമാൻജി എന്ന സിനിമയുടെ സ്പിൻ-ഓഫ് ആയി 2005-ൽ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സാഥുറ: എ സ്പേസ് അഡ്വഞ്ചർ. വീട്ടിലെ ബെയ്സ്മെന്റിൽ നിന്നും സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ഒരു ബോർഡ് ഗെയിം കിട്ടുന്നു.എന്നാൽ ആദ്യ നീക്കത്തിൽ തന്നെ അതൊരു സാധാരണ ഗെയിം അല്ലെന്ന് അവർക്ക് മനസിലാകുന്നു. […]
12 Angry Men / 12 ആംഗ്രി മെന്‍ (1957)
എം-സോണ്‍ റിലീസ് – 76 ഭാഷ ഇംഗ്ലീഷ് സംവിധാനം Sidney Lumet പരിഭാഷ ജിതിന് രാജ് ജോണർ ക്രൈം, ഡ്രാമ 9.0/10 1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ “12 ആംഗ്രി മെന്‍” എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു. പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന് വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ […]
The Last Temptation of Christ / ദി ലാസ്റ്റ് ടെമ്പ്റ്റെഷന്‍ ഓഫ് ക്രൈസ്റ്റ് (1988)
എം-സോണ്‍ റിലീസ് – 74 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ അരുണ്‍ ജോർജ് ആന്റണി ജോണർ ഡ്രാമ 7.6/10 1987 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചലച്ചിത്രം. ഗ്രീക്ക് എഴുത്ത്കാരനായ നിക്കോസ് കസസന്സക്കിസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാര്ട്ടിന് സ്കോര്‍സസേ. ബൈബിള്‍ അടിസ്ഥാനമാക്കി അനേകം ചലച്ചിത്രങ്ങള്‍ ലോകമെമ്പാടുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും ആശയപരമായും, ആഖ്യാനശൈലികൊണ്ടും ഇത് അവയില്‍ നിന്നെല്ലാം ഏറെ വേറിട്ട്നില്ക്കുന്നു. കലാമൂല്യംവച്ച് നോക്കിയാല്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ട സമാന ചലച്ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് ഇതിന്റെ […]
Planet Earth Season 1 / പ്ലാനെറ്റ് എര്‍ത്ത് സീസണ് 1 (2006)
എം-സോണ്‍ റിലീസ് – 73 ഭാഷ ഇംഗ്ലീഷ് നിർമ്മാണം BBC Natural History Unit പരിഭാഷ അവര്‍ കരോളിന് ജോണർ ഡോക്യുമെന്ററി 9.4/10 ഇതു വരെ കാണാത്ത നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ കൊണ്ടുപോകും എന്ന ഡേവിഡ് ആറ്റൻ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ് പ്ലാനറ്റ് എർത്തിന്റെ ഒന്നാം അദ്ധ്യായമായ ഫ്രം പോൾ ടു പോൾ ആരംഭിക്കുന്നത്. അവിടം മുതൽ നാം അനുഭവിച്ചിട്ടില്ലാത്ത ജൈവപ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള പ്രയാണം ആരംഭിക്കുകയാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളായി പരിണാമത്തിന്റെ പല ഘട്ടങ്ങളിലൂടെ […]
Memento / മെമന്റോ (2000)
എം-സോണ്‍ റിലീസ് – 72 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ മാജിത് നാസർ ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ക്രിസ്റ്റഫര്‍ നോളന് എന്ന സംവിധായകന് ഏവര്‍ക്കും പരിചയം ഉണ്ടാവും. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമാ സംരംഭമാണ് മെമന്റോ. ഒരുപക്ഷേ അദ്ദേഹത്തെ ലൈംലൈറ്റില്‍ എത്തിച്ച ക്രിസ്റ്റഫർ നോളൻ എന്ന പേര് ഒരു ബ്രാൻഡായി മാറാനുള്ള അടിത്തറ പാകിയ ചിത്രമെന്ന ഖ്യാതി തീർച്ചയായും മെമന്റോയ്ക്കുള്ളതായിരിക്കും. സൈക്കോളജിക്കൽ ത്രില്ലർ എന്ന വിശേഷണത്തോട് പൂർണമായും നീതി പുലർത്തിയെന്ന് മാത്രമല്ല, ഒരു പടി […]
The Green Mile / ദി ഗ്രീന്‍ മൈല്‍ (1999)
എം-സോണ്‍ റിലീസ് – 71 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ ഉദയകൃഷ്ണ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.5/10 1996-ല്‍ പുറത്തിറങ്ങിയ Stephen King ന്റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ, ദി ഷോഷാങ്ക് റിഡംഷനു ശേഷം ഫ്രാങ്ക് ഡറബോണ്ട് 1999-ല്‍ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗ്രീന്‍ മൈല്‍”. മികച്ച സഹനടനുൾപ്പെടെ ഈ ചിത്രത്തിന് 4 അക്കാദമിക്ക് നാമനിര്‍ദ്ദേശങ്ങൾ കിട്ടി. ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു […]