എം-സോണ്‍ റിലീസ് – 194 ഭാഷ ഫ്രഞ്ച് സംവിധാനം François Truffaut പരിഭാഷ അരുണ്‍ ജോർജ് ആന്റണി ജോണർ ക്രൈം, ഡ്രാമ. 8.1/10 ഫ്രഞ്ച് നവതരംഗ കാലത്ത് പുറത്തുവന്ന ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ഫ്രാന്‍സ്വാ റോലണ്ട് ട്രൂഫൊ സംവിധാനം ചെയ്ത 400 ബ്ലോസ്. 1959ല്‍ പുറത്തുവന്ന ചിത്രത്തിന് ലഭിച്ച വാണിജ്യവിജയവും നിരൂപക പ്രശംസയും ഫ്രഞ്ച് നവതരംഗ സിനിമയെ ഒരു മൂവ്മെന്റ് എന്ന രീതിയില്‍ സമാരംഭിക്കാന്‍ സഹായിച്ചു. അതുകൊണ്ട് തന്നെ ചരിത്രപരമായും വളരെ പ്രാധാന്യം കല്പിക്കപ്പെടുന്ന […]
The Double Life of Veronique / ദി ഡബിൾ ലൈഫ് ഓഫ് വേറോണീക് (1991)
എം-സോണ്‍ റിലീസ് – 169 ഭാഷ ഫ്രഞ്ച് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.8/10 ഒരേ കാലഘട്ടത്തിൽ ജീവിക്കുന്ന കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന 2 സ്ത്രീകൾ : ഒരാൾ പോളണ്ടിലും ഒരാൾ ഫ്രാൻസിലും. അവർ പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവരുടെ ജീവിതങ്ങൾ അവിശ്വസനീയമായ രീതിയിൽ ഇടകലർന്നിരിക്കുന്നു, അവർ പോലും അറിയാതെ. 1991ലെ കാൻ ഫെസ്റ്റിവലിൽ നായിക ഐറീൻ ജേക്കബിന് മികച്ച നടിക്കുള്ള പുരസ്കാരവും കീസ്ലൊവ്സ്കിക്ക് 2 വ്യത്യസ്ത പുരസ്കാരങ്ങളും ലഭിച്ചു.. […]
Three Colors: Red / ത്രീ കളേർസ്: റെഡ് (1994)
എം-സോണ്‍ റിലീസ് – 166 ഭാഷ ഫ്രഞ്ച് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.1/10 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) മൂന്നാം ഭാഗമാണ് റെഡ്. സാഹോദര്യത്തെ സൂചിപ്പിക്കുന്ന ചുവപ്പ് നിറം […]
Three Colors: White / ത്രീ കളേർസ്: വൈറ്റ് (1994)
എം-സോണ്‍ റിലീസ് – 165 ഭാഷ ഫ്രഞ്ച്, പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) രണ്ടാം ഭാഗമാണ് വൈറ്റ്. സ്വന്തം ഭാര്യയുമായുള്ള തര്ക്കതിന്റെ […]
Three Colors: Blue / ത്രീ കളേർസ്: ബ്ലൂ (1993)
എം-സോണ്‍ റിലീസ് – 164 കീസ്ലൊവ്സ്കി ഫെസ്റ്റ് – 1 ഭാഷ ഫ്രഞ്ച് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മ്യൂസിക്കല്‍, മിസ്റ്ററി. 7.9/10 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) ആദ്യ ഭാഗമാണ് ബ്ലൂ […]
Hiroshima Mon Amour / ഹിരോഷിമാ മോൺ അമർ (1959)
എം-സോണ്‍ റിലീസ് – 161 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 യുദ്ധാനന്തര ഹിരോഷിമയിൽ സമാധാനത്തെക്കുറിച്ച് ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയ ഫ്രഞ്ച് നടിയും (ഇമ്മാനുവെല്‍ റിമ) ജപ്പാന്‍കാരനായ ഒരു ആര്‍ക്കിടെക്റ്റും (ഈജി ഒക്കാഡ) തമ്മില്‍ ഉണ്ടാകുന്ന അപൂര്‍വ പ്രണയബന്ധത്തിന്റെ കഥയാണ് ‘ഹിരോഷിമാ എന്റെ സ്നേഹം’. ഹിരോഷിമ എന്തിന്റെ പ്രതീകമാണ് ? ശാസ്ത്രവിസ്ഫോടനത്തിന്റെ? യുദ്ധവിജയങ്ങളുടെ? മനുഷ്യരാശിയുടെ തകര്‍ച്ചയുടെയോ അതോ അതിജീവനത്തിന്റെയോ? ദുരന്തം വിനോദസഞ്ചാരമായിത്തീരുന്ന പില്ക്കാല പരിണതിയുടെ പശ്ചാത്തലത്തിലാണ് […]
Le Cercle Rouge / ലെ സർകിൾ റൂഷ് (1970)
എം-സോണ്‍ റിലീസ് – 155 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളൻ കോറി ഒരു മദ്യപാനിയായ പോലീസുകാരനേയും ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയെയും കൂട്ടുപിടിച്ച് ഒരു വലിയ ആഭരണ കവർച്ച നടത്താൻ പദ്ധതി ഇടുന്ന കഥയാണ് ഫ്രഞ്ച് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായ ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന, സംഭാഷണങ്ങൾ തീരെ ഇല്ലാത്ത, ഒരു […]
The Painting / ദ പെയിന്റിംഗ് (2011)
എം-സോണ്‍ റിലീസ് – 137 ഭാഷ ഫ്രഞ്ച് സംവിധാനം Jean-François Laguionie പരിഭാഷ പ്രേമചന്ദ്രന്, നന്ദലാല്‍ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഡ്രാമ 7.4/10 ഒരു ചിത്രകാരന്റെ വീടിന്റെ ചുമരില്‍ അയാള്‍ പൂര്ത്തിയാക്കാതെയിട്ട ഒരു ചിത്രത്തിലെ പല അവസ്ഥകളിലുള്ള കഥാപാത്രങ്ങളുടെ ജീവിതമാണ് ദ പെയിന്റിംഗിന്റെ പ്രമേയം. മൂന്നു തരത്തിലുള്ള കഥാപാത്രങ്ങളാണ് ആ ചിത്രത്തിലുള്ളത്. ‘ടൗപിന്സ്’ എന്ന വിഭാഗം നിറങ്ങളും ഭാവങ്ങളും നല്കി ചിത്രകാരന് പൂര്‍ത്തിയാക്കിയ കഥാപാത്രങ്ങളാണ്. തൊട്ടുതാഴത്തെ പടിയിലുള്ള ‘പഫീനി’ കളാകട്ടെ പകുതിയോളം അദ്ദേഹത്തിനു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞവയും എന്നാല്‍ […]