എം-സോണ്‍ റിലീസ് – 1448 ത്രില്ലർ ഫെസ്റ്റ് – 55 ഭാഷ കൊറിയൻ സംവിധാനം Seong-Tae Lee പരിഭാഷ അർജുൻ വാര്യർ ജോണർ ആക്ഷൻ, ക്രൈം 6.3/10 Ma Dong Seok അഭിനയിച്ചു 2016 ൽ പുറത്തുവന്ന കൊറിയൻ ചിത്രമാണ് Derailed. ഒരു റിയലിസ്റ്റിക് കഥാരീതിയാണ് ചിത്രത്തിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ വലിയ സസ്പെൻസ് എലെമെന്റ്സൊ അത്ഭുതങ്ങളോ ഒന്നുമില്ലെങ്കിൽ തന്നെയും, പ്രേക്ഷകരെ ഒരു സീനും സ്കിപ് ചെയ്യാതെ കണ്ടിരിപ്പിക്കുന്നതിൽ സിനിമയിലൂടെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. 24 […]
Helpless / ഹെൽപ്പ്ലെസ് (2012)
എം-സോണ്‍ റിലീസ് – 1440 ത്രില്ലർ ഫെസ്റ്റ് – 47 ഭാഷ കൊറിയൻ സംവിധാനം Young-Joo Byun പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.7/10 ജാങ്ങ് മുൻ ഹോയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി കടന്നു വന്ന യുവതിയാണ് സിയോൻ-യങ്ങ്. പരസ്പരമുള്ള പരിചയപ്പെടലിലൂടെ പ്രണയബന്ധിതരായ അവർ വിവാഹം കഴിക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു. സ്വന്തമായി വീട്ടുകാരാരും യങ്ങിന് ഇല്ലെന്നറിയാവുന്നത് കൊണ്ട് തന്നെ അയാൾക്കവളോടുള്ള അടുപ്പം കൂട്ടി. വിവാഹത്തിന് മുന്നോടിയായി അയാൾ തന്റെ വധുവാകാൻ പോകുന്ന സിയോൻ യങ്ങിനൊപ്പം കാറിൽ […]
White Night / വൈറ്റ് നൈറ്റ് (2009)
എം-സോണ്‍ റിലീസ് – 1438 ത്രില്ലർ ഫെസ്റ്റ് – 45 ഭാഷ കൊറിയൻ സംവിധാനം Shin-woo Park പരിഭാഷ ജിഷ്ണുദാസ് ചെല്ലൂർ ജോണർ മിസ്റ്ററി, റൊമാൻസ്, ത്രില്ലർ 6.6/10 ഉപേക്ഷിക്കപ്പെട്ട ഒരു കപ്പലിൽ വച്ച് ഒരു കൊല നടക്കുന്നു. കേസിന്റെ കാലാവധി തീരുന്നതിനുള്ളിൽ തന്നെ വീണ്ടും കൊലപാതക പരമ്പരകൾ അരങ്ങേറുന്നു. കൊലയുടെ കാരണമന്വേഷിച്ചിറങ്ങുന്ന പ്രേക്ഷകർ നാടകീയതയുടെ ഒരു മായാനദിയിലകപ്പെടുന്നു. ഹൃദയം നനയ്ക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ ഓളങ്ങളിൽ ഒഴുകിയൊഴുകിയങ്ങനെ കഥ മുന്നോട്ട് പോകുന്നു. ഡ്രാമ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് […]
Kingdom Season 2 / കിങ്ഡം സീസണ് 2 (2020)
എം-സോണ്‍ റിലീസ് – 1435 Kingdom: Ashin of the North / കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021) ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഫാന്റസി 7.6/10 2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്” കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ […]
No Mercy / നോ മെഴ്സി (2019)
എം-സോണ്‍ റിലീസ് – 1427 ത്രില്ലർ ഫെസ്റ്റ് – 35 ഭാഷ കൊറിയൻ സംവിധാനം Kyeong-Taek Lim പരിഭാഷ മനു എ ഷാജി ജോണർ ആക്ഷൻ 5.2/10 വാദിയെ പ്രതിയാക്കുന്ന നിയമത്തിന്റെ നൂലിഴകളിൽ കുടുങ്ങി ഒന്നരവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന നായിക ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നത് തന്റെ അനുജത്തിയുമൊന്നിച്ചുള്ള സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ്. പക്ഷേ ആ സ്വപ്നത്തിന് ജീവൻകൊടുക്കുന്നതിനു മുൻപുതന്നെ അവളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പോന്ന ചിലത് സംഭവിക്കുന്നു. അന്ന് രാവിലെയും പതിവുപോലെ മടിപിടിച്ച് […]
Hwayi: A Monster Boy / ഹുവായി: എ മോൺസ്റ്റർ ബോയ് (2013)
എം-സോണ്‍ റിലീസ് – 1426 ത്രില്ലർ ഫെസ്റ്റ് – 34 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ത്രില്ലർ 7/10 നടക്കാതെ പോയ ഒരു പ്ലാനിംഗ്. ബാക്കിയായത് തട്ടിക്കൊണ്ട് പോയ ഒരു ചെറിയ കുട്ടി മാത്രം. 5 കൊടും കുറ്റവാളികൾ. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകൾ. കൂട്ടത്തിൽ ഒരുവൻ ടീം ലീഡർ, മറ്റൊരാൾ പ്ലാനിംഗ് വിദഗ്ദ്ധൻ, അതിനു താഴെയുള്ളയാൾ തോക്ക് കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവൻ, ഒരു അപാര കഴിവുള്ള ഡ്രൈവർ പിന്നൊരു […]
Unstoppable / അൺസ്റ്റോപ്പബിൾ (2018)
എം-സോണ്‍ റിലീസ് – 1393 ത്രില്ലർ ഫെസ്റ്റ് – 28 ഭാഷ കൊറിയൻ സംവിധാനം Kim Min-Ho പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ക്രൈം 6.5/10 ചെറിയ രീതിയിൽ മീൻകച്ചടവും കാര്യങ്ങളുമൊക്കയായി മുന്നോട്ട് പോവുകയാണ് കങ് ചുൾ. കൂടെ സഹായത്തിന് ഉറ്റ സുഹൃത്ത് ചുൻ സിക്കുമുണ്ട്. പ്രാരാബ്ധങ്ങൾ ഒരുപാടുണ്ടെങ്കിലും സ്വന്തം ഭാര്യയോടൊത്ത് സന്തോഷകരമായ ഒരു ജീവിതം തന്നെയാണ് കങ്ന ചുൾ നയിച്ചിരുന്നത്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കങ് ചുളിന്റെ ഭാര്യയെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോകുന്നു. […]
Our Town / അവർ ടൗൺ (2007)
എം-സോണ്‍ റിലീസ് – 1374 ത്രില്ലർ ഫെസ്റ്റ് – 09 ഭാഷ കൊറിയൻ സംവിധാനം Gil-young Jung പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 കൊറിയയിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ത്രീകള്‍ ക്രൂരമായി ക്രൂശിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നു. കൊലയാളിയെക്കുറിച്ചുള്ള യാതൊരു സൂചനകളും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉറ്റ സുഹൃത്ത് കേസിന് വഴിത്തിരിവാകുന്ന ഒരു സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. നിര്‍ഭയം വിഹരിക്കുന്ന സീരിയല്‍ കില്ലര്‍ പോലീസിന്റെ വലയിലാകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ